ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി റോമില്‍; ഗാന്ധിയുടെ പ്രതിമയില്‍പുഷ്പാര്‍ച്ചനയര്‍പ്പിച്ച് തുടക്കം
ന്യൂ ഡല്‍ഹി: പതിനാറാമത് ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. 30 മുതല്‍ 31 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. പതിനാറാമത് ജി-20 ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളുടെയും, അന്താരാഷ്ട സംഘടനകളുടെ തലവന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.

ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യുറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ വെയ്ന്‍ എന്നിവരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. മോദി റോമിലെത്തുന്ന ആദ്യ ദിവസം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കൂടാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും മോദി സന്ദര്‍ശിക്കും.
തുടര്‍ന്ന് പിയാസ ഗാന്ധിയിലേക്ക് പുറപ്പെടുകയും മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തും. പിന്നീട് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡാഗ്രിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. രണ്ടാം ദിവസമായ 31ന് കലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ കണ്‍വന്‍ഷന്റെ ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടും. 2020ല്‍ കോവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം ആദ്യ വ്യക്തിഗത ഉച്ചകോടിയാണിത്.
കൂടാതെ നിലവിലുള്ള ആഗോള സാഹചര്യം വിലയിരുത്താനും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്താനും കെട്ടിപെടുക്കാനും ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്നും പിഎംഒ പറഞ്ഞു. ജു 20 ഉച്ചകോടിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കാണുകയും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് അടുത്തമാസം 1, 2 തിയതികളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന സിഒപി 26 ന്റെ ഉന്നതതല കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുക്കും. ലോക മെമ്പാടുമുള്ള രാഷ്ട്ര തലവന്മാര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍












Click it and Unblock the Notifications