കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ടും ലൈസന്‍സും വേണ്ട, ഒരു വര്‍ഷം രണ്ട് ജന്മദിനം; ചാള്‍സ് രാജാവിന്റെ അവകാശങ്ങള്‍

Google Oneindia Malayalam News

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ ചാള്‍സ് രാജകുമാരന്‍ അടുത്ത രാജാവാകും. 73 കാരനായ ചാള്‍സ് ഉടന്‍ തന്നെ രാജാവായി അധികാരം ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

25ാം വയസിലാണ് എലിസബത്ത് രാജ്ഞി രാജ്ഞി പദത്തിൽ എത്തിയതെങ്കിൽ ഒരുപാട് കാലത്തിന് ശേഷം തന്റെ 73ാം വയസിലാണ് ചാൾസ് രാജവ് എന്ന സ്ഥാനത്തേക്ക് എത്തുന്നത്.രാജകുമാരില്‍ നിന്ന് രാജാവായി മാറുമ്പോള്‍ ചാള്‍സ് രാജകുമാരന് ധാരാളം ആനുകുല്യങ്ങളും ഉണ്ടാകും.

1


രാജവായി എത്തുന്നതോടെ ചാൾസിന് ലൈസൻസോ പാസ്‌പോർട്ടോ ആവശ്യം ഉണ്ടാവില്ല. ബ്രിട്ടനിൽ പാസ്‌പോർട്ടില്ലാതെയും ലൈസൻസില്ലാതെയും യാത്ര ചെയ്യാൻ ചാൾസ് രാജാവിനാകും. രാജ്യത്തെ എല്ലാ രേഖകളും അടിച്ചിറക്കുന്നത് രാജാവിന്‍റെ പേരിലാണ്. അതുകൊണ്ട് രാജാവിന് മറ്റു രേഖകളുടെ ആവശ്യം വരില്ല. മറ്റു രാജകുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ നിയമപ്രകാരമുള്ള രേഖകൾ ആവശ്യമാണ്.

'ആദ്യ കാഴ്ചയില്‍ തന്നെ ആ 13 കാരിയോട് ആ രാജകുമാരന് പ്രണയമായി'; റോയല്‍ റൊമാന്‍സിന് പിന്നിലെ കഥ'ആദ്യ കാഴ്ചയില്‍ തന്നെ ആ 13 കാരിയോട് ആ രാജകുമാരന് പ്രണയമായി'; റോയല്‍ റൊമാന്‍സിന് പിന്നിലെ കഥ

2

വര്‍ഷത്തില്‍ രണ്ട് ജന്മദിനം ചാൾസിനും ഉണ്ടാകും. ചാൾസിന്റെ അമ്മ എലിസബത്ത് രാജ്ഞിക്കും രണ്ട് ജന്മദിനം ഉണ്ടാകും. ചാൾസിന് വർഷത്തിൽ രണ്ട് ജന്മദിനങ്ങൾ ഉണ്ടായിരിക്കും. രാജ്ഞിയുടെ ജന്മദിനം ഏപ്രിൽ 21 ന് ആയിരുന്നെങ്കിലും , ഔദ്യോഗിക ആഘോഷം നടക്കുക ജൂണിലെ രണ്ടാം ചൊവ്വാഴ്ചയാണ്. ശൈത്യകാലം ആയതിനാല്‍ പൊതു ആഘോഷങ്ങള്‍ നടത്താൻ അനുകൂലമായ കാലാവസ്ഥ ആവശ്യമായത് കൊണ്ടാണ് ഇങ്ങനെ. ബഹുമാനാർത്ഥം പരേഡുകൾ സംഘടിപ്പിക്കാൻ വേനല്‍ കാലത്തെ ഒരു തീയതി ഇതിനായി പ്രഖ്യാപിക്കും.

3

ചാൾസിന്റെ ജന്മദിനം നവംബർ 14 ആണ് , അതുകൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക ജന്മദിനം വേനല്‍ മാസത്തിലേക്ക് മാറ്റിയേക്കും. 1,400 സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും പങ്കെടുക്കുന്ന വര്‍ണാഭമായ പൊതു ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക. സെൻട്രൽ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് രാജകുടുംബാംഗങ്ങളെ സാക്ഷിയാക്കി വ്യോമസേനയുടെ ഒരു ഫ്‌ളൈപാസ്സോടെയാണ് നടപടികള്‍ അവസാനിപ്പിക്കുക.

കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ

4

ചാൾസ് രാജാവിന് ഒരിക്കലും വോട്ട് ചെയ്യേണ്ടി വരില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യേണ്ട. രാജാവ് ആയതിനാൽ ആഭ്യന്തര രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് നിഷ്പക്ഷമായി നിൽക്കണം. ജനങ്ങളുടെ മാത്രം അധികാരിയായിരിക്കില്ല ചാൾസ്. ചാൾസ് മാത്രമല്ല ബ്രിട്ടണിലെ ജനങ്ങളുടെ മാത്രം അധികാരിയല്ല രാജാവും രാജ്ഞിയും. ഇംഗ്ലണ്ടിൽ ഉള്ള തടാകങ്ങളിലും നദികളിലുമുള്ള ഹംസങ്ങൾ രാജാവിന്റെ സ്വത്തായി ആണ് കണക്കാക്കപ്പെടുന്നത്. ഇത് 12 നൂറ്റാണ്ടിന്റെ പാരമ്പര്യമാണ്. ബ്രിട്ടന്റെ ജലപരിധിയിലുള്ള ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും ഇത് ബാധകമാണ്. രാജാവിന് വേണ്ടി കവിതകൾ രചിക്കാൻ ബ്രിട്ടൻ ഒരു കവിയെ നിയമിക്കും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പാരമ്പര്യം നിലനില്‍ക്കുന്നു.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

English summary
Prince Charles will have special privileges when he becomes king, and here are some of the privileges he will have
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X