Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിന് 17 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി.. അതും പീഡിപ്പിച്ച ആളെയല്ല....!

1995 ലാണ് നോര്‍മ എസ്പാര്‍സ എന്ന 20കാരിയെ ബാറില്‍ വെച്ച് ഒരാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു കോളജില്‍ പടിക്കുകയായിരുന്നു നോര്‍മ അപ്പോള്‍. ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടും അതേ ബാറിലേക്ക് പോയി. അവിടെ വച്ച് തന്നെ പീഡിപ്പിച്ചയാളെ കാമുകന് കാണിച്ചുകൊടുത്തു. ഗോണ്‍സാലോ റാമിറസ് എന്ന അക്രമിയെ ഇവര്‍ പിന്തുടരുകയും കൊലപ്പെടുത്തുകയും ചെയ്തു.

ഗോണ്‍സാലോ റാമിറസ് എങ്ങനെ മരിച്ചു എന്നോ ആര് കൊന്നു എന്നോ ആര്‍ക്കും മനസിലായില്ല. എന്തിനാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്ന് പോലും. നോര്‍മ എസ്പാര്‍സയാകട്ടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഡിഗ്രി പൂര്‍ത്തിയാക്കി. ഡോക്ടറേറ്റ് നേടി. മനശാസ്ത്രജ്ഞയായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി നോക്കി. ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു.

esparza

എന്നാല്‍ എസ്പാര്‍സയുടെ ജീവിതത്തിലെ എല്ലാ സന്തോഷവും 2012 ല്‍ അവസാനിച്ചു. ഗോണ്‍സാലോ റാമിറസ് കൊലപാതകം അന്വേഷിച്ച് പോലീസ് സംഘം എസ്പാര്‍സയെ അറസ്റ്റ് ചെയ്തു. അതും നീണ്ട 17 വര്‍ഷത്തിന് ശേഷം. ആദ്യമൊന്നും കുറ്റം സമ്മതിക്കാതിരുന്ന ഇവര്‍ കൊലപാതകത്തില്‍ തന്റെ പങ്ക് സമ്മതിച്ചു. കൊല നടത്തുമ്പോള്‍ ഇവര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗോണ്‍സാലോ റാമിറസിനെ കാമുകന് കാണിച്ചുകൊടുത്തത് ഇവരായിരുന്നു.

ആറ് വര്‍ഷത്തെ തടവുശിക്ഷയാണ് എസ്പാര്‍സയ്ക്ക് കോടതി വിധിച്ചത്. കാമുകനായ ഗ്യാന്‍ വാനിനോട് എസ്പാര്‍സ താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞിരുന്നു. വാന്‍ കൂട്ടുകാരെയും കൂട്ടി ഗോണ്‍സാലോ റാമിറസിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. ജീവപര്യന്തം ശിക്ഷയാണ് വാനിന് കോടതി വിധിച്ചത്. എസ്പാര്‍സയ്ക്ക് നീതി തേടി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കാംപെയ്‌നുകള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+