കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുക്രൈനില്‍ റഷ്യന്‍ സേന നടത്തിയത് വംശഹത്യ': അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തിയത് വംശഹത്യയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബൈഡന്‍ ശക്തമായ രീതിയില്‍ പ്രതികരണം നടത്തിയത്. വംശഹത്യയാണോ അവിടെ നടന്നതെന്ന കാര്യത്തില്‍ അന്താരാഷ്ട തലത്തില്‍ അഭിഭാഷകര്‍ വ്യക്തമാക്കാട്ടെയെന്നും പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അവിടെ നടന്നത് വംശഹത്യയാണെന്നും ബൈഡന്‍ വ്യക്തമാക്കി. യുക്രൈന്‍ ജനത എന്നതിനെ തുടച്ചു നീക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്നാണ് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നതെന്ന് ബൈഡന്‍ പ്രതികരിച്ചു.

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി സമാനമായ രീതിയില്‍ വംശഹത്യ ആരോപണം റഷ്യക്കെതിരെ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രതികരണം വരുന്നത്. അതേ സമയം ബൈഡന്റെ ട്വീറ്റിനും സെലന്‍സ്‌കി മറുപടി നല്‍കി. ഒരു യഥാര്‍ഥ നേതാവിന്റെ യഥാര്‍ഥമായ വാക്കുകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോ ബൈഡന്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ചിരുന്നു. ബുച്ചയില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുക്രൈനില്‍ നൂറുകണക്കിന് പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

biden

Recommended Video

cmsvideo
റഷ്യ ഉക്രൈനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് ജോ ബൈഡൻ

അതേ സമയം വിക്ടര്‍ മെഡ്വെഡ്ചുക്കിനെ തിരികെ വേണമെങ്കില്‍ യുക്രൈന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി റഷ്യയോട് ആവശ്യപ്പെട്ടു. വിക്ടര്‍ മെഡ്വെഡ്ചുക്കിനെ തടവിലാക്കിയെന്ന് യുക്രൈന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ ഈ പ്രതികരണം. യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 49 ദിവസം പിന്നിടുമ്പോഴും സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. യുക്രൈനില്‍ സംഭവിക്കുന്നത് വന്‍ ദുരന്തമാണെന്നും റഷ്യക്ക് മുന്നില്‍ സൈനിക നടപടികള്‍ അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേ സമയം മരിയുപോളില്‍ റഷ്യ രാസായുധപ്രയോഗം നടത്തിയെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു. സത്യാവസ്ഥ അന്വേഷിച്ചുവരികയാണെന്നാണ് യുക്രൈന്‍ അധികൃതര്‍ നിലവില്‍ വ്യക്തമാക്കിയത്.

സ്വത്ത് കണ്ടുകെട്ടിയതിനെതിരെ കെ എം ഷാജിയുടെ ഭാര്യ: നിയമനടപടി സ്വീകരിക്കുംസ്വത്ത് കണ്ടുകെട്ടിയതിനെതിരെ കെ എം ഷാജിയുടെ ഭാര്യ: നിയമനടപടി സ്വീകരിക്കും

യുക്രൈനില്‍ ഏത് സാഹചര്യത്തിലാണോ സൈനിക നടപടി ആരംഭിക്കേണ്ടിവന്നത്, ആ ലക്ഷ്യങ്ങളെല്ലാം റഷ്യ കൈവരിക്കുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയെ സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് പോയതെന്നും യുക്രൈനിലെ റഷ്യന്‍ വിരുദ്ധ സേനയുമായി ഏറ്റുമുട്ടേണ്ടത് അനിവാര്യമായിരുന്നെന്നും പുടിന്‍ പറഞ്ഞിരുന്നു. റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുടെ സമ്പദ്‌വ്യവസ്ഥ വലിയ തിരിച്ചടി നേരിടുകയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത്.

കറുപ്പില്‍ ഗ്ലാമറായി റായ് ലക്ഷ്മി; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
Putin forces committed genocide in Ukraine accuses US President joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X