കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടിന്റെ ആരോ ഗ്യം മോശമാകുന്നു; റഷ്യയുടെ അധികാരം നിക്കോളായ് പത്രുഷേവ് ഏറ്റെടുത്തേക്കും

  • By Akhil Prakash
Google Oneindia Malayalam News

മോസ്കോ: മുൻ കെജിബി ഉദ്യോഗസ്ഥൻ നിക്കോളായ് പത്രുഷേവ് റഷ്യയുടെ അധികാരം ഏറ്റെടുത്തേക്കും എന്ന് റിപ്പോർട്ട്. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോ ഗ്യം മോശമാണെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നത്. ഏറെക്കാലമായി പുടിന്റെ വിശ്വസ്തനാണ് പത്രുഷേവ്. അധികാരം ഏറ്റെടുത്താൽ പിന്നെ യുക്രൈൻ യുദ്ധം നിയന്ത്രിക്കുന്നത് പത്രുഷേവ് ആയിരിക്കും.

റഷ്യ യുക്രൈനിൽ അധിപത്യം സ്ഥാപിക്കാൻ തീരുമാനിച്ചത് പത്രുഷേവിന്റെ ഉപദേശപ്രകാരം ആയിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. റഷ്യൻ ചാര സംഘടനയായ കെജിബിയിൽ കൗണ്ടർ ഇന്റലിജൻസ് ഓഫീസറായിരുന്നു ഇദ്ദേഹം. പുടിനും നേരത്തെ ഈ സംഘടനയിലെ ഉദ്യോ ഗസ്ഥൻ ആയിരുന്നു. നിലവിലെ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് പകരം രാജ്യത്തിന്റെ ഭരണം പത്രുഷേവിന് കൈമാറിയെന്നാണ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുടിനും പത്രുഷേവും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.

 nikolai-patrushev

ശക്തമായ സൈനിക പശ്ചാത്തലത്തിൽ നിന്നാണ് പത്രുഷേവ് വരുന്നത്. നാസി ഉപരോധത്തിൽ നിന്ന് രക്ഷപ്പെട്ട് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കുടിയേറിയവരാണ് പത്രുഷേവിന്റെ മാതാപിതാക്കൾ. സോവിയറ്റ് കാലഘട്ടത്തിലെ റഷ്യയുടെ സാമ്രാജ്യത്വ ഭൂതകാലത്തിൽ പത്രുഷേവ് ആഴത്തിൽ സ്വാധീനം ചെലുത്തിയതായി പറയപ്പെടുന്നു. ലെനിൻഗ്രാഡ് നഗരത്തിലെ കെജിബി സെക്യൂരിറ്റി ഓഫീസറായ പത്രുഷേവ് പ്രാദേശിക കെജിബിയുടെ കള്ളക്കടത്ത് വിരുദ്ധ, അഴിമതി വിരുദ്ധ വിഭാഗത്തിന്റെ തലവനായി ഉയർന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് ഇദ്ദേഹം സുരക്ഷാ സേവനങ്ങളിൽ തുടരുകയായിരുന്നു.

1992 മുതൽ 1994 വരെ റിപ്പബ്ലിക് ഓഫ് കരേലിയയുടെ സുരക്ഷാ മന്ത്രിയായിരുന്നു അദ്ദേഹം. അതിനുശേഷം, മോസ്കോയിലെ എഫ്എസ്കെയുടെ ഡയറക്ടറേറ്റ് ഓഫ് ഇന്റേണൽ സെക്യൂരിറ്റിയുടെ തലവനായി. 1995-ൽ എഫ്‌എസ്‌ബിയുടെ ഓർഗനൈസേഷൻ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് എന്ന നിലയിൽ നിന്ന് 1999-ൽ എഫ്‌എസ്‌ബി ഡയറക്‌ടറിലേക്കും അദ്ദേഹം ഉയർന്നു. 1999 മുതൽ 2008 വരെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം. 2008 മുതൽ റഷ്യയുടെ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പത്രുഷേവ്. കെജിബിയുടെ പ്രധാന പിൻഗാമി സംഘടനയായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിനെ കണക്കാക്കുന്നത്.

അതേ സമയം പുടിന്റെ ആരോ ഗ്യനിലയെക്കുറിച്ച് വിവിധ തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പുടിൻ അടുത്തിടെ നടന്ന ഒരു ചർച്ചയിൽ പത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ശരീര ശൈലിയിൽ ധാരാളം മാറ്റങ്ങൾ കണ്ടെന്ന് നിരവധി ആരോഗ്യ വിദഗ്ധർ അവകാശപ്പെട്ടു. ബാലൻസ് കിട്ടാനായി മേശയെ മുറുകെ പിടിച്ചെന്നും പുടിന്റെ കൈകൾക്ക് വിറയിൽ ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇവർ ഇതിന് ഉദാഹരണമായി ചില വിഡീയോകളും പങ്ക് വെച്ചു. കൂടാതെ അദ്ദേഹത്തിന്റെ മുഖം സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയമായതായി തോന്നുന്നു എന്നും ഇവർ പറയുന്നു.

English summary
There are reports that Russia decided to dominate Ukraine on Patrushev's advice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X