കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയെ പിണക്കുന്നത് ബുദ്ധിയല്ല; ഫലം ആഗോള ദുരന്തം; മുന്നറിയിപ്പുമായി റഷ്യ

ഉത്തര കൊറിയ ചെയ്യുന്നത് പ്രകോപനപരമായ പ്രവർത്തിയാണ് എന്നാൽ അതിനെതിരെ നയതന്ത്രപരമായ പരിഹാരമാണ് വേണ്ടെതെന്ന് പുടിൻ പറഞ്ഞു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ഷിയാൻമെൻ: ഉത്തര കൊറിയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഉത്തര കൊറിയ ചെയ്യുന്നത് പ്രകോപനപരമായ പ്രവർത്തിയാണ് എന്നാൽ അതിനെതിരെ നയതന്ത്രപരമായ പരിഹാരമാണ് വേണ്ടെതെന്ന് പുടിൻ പറഞ്ഞു. കൊറിയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് ആഗോള ദുരന്തമാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നങ്ങൾ എല്ലാ തീർന്നു; ഡോക് ലാം അടഞ്ഞ അധ്യായം, ഇനി ഇന്ത്യ- ചൈന ഭായ് ഭയ്പ്രശ്നങ്ങൾ എല്ലാ തീർന്നു; ഡോക് ലാം അടഞ്ഞ അധ്യായം, ഇനി ഇന്ത്യ- ചൈന ഭായ് ഭയ്

russai

ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തിനെതിരെ യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചതിന്റെ പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ശത്രുതാപരവും അപകടകരവുമായ നീക്കമാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇനിയും പരീക്ഷണം തുടർന്നാൽ അതിർത്തി അടക്കുമെന്നും ഇന്ധവ്യാപാരം അവസാനിപ്പിക്കുമെന്നും ചൈന പറഞ്ഞിരുന്നു. ഉച്തര കൊറിയയുമായി ഏറ്റവും അടുപ്പമുള്ള രാജ്യമായിരുന്നു ചൈന.

യുദ്ധം ഇരന്നു വാങ്ങുന്നു

യുദ്ധം ഇരന്നു വാങ്ങുന്നു


ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎന്നിൽ അമേരിക്ക രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ വ്യക്തമാക്കി. ഉത്തരകൊറിയക്കൊപ്പം നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളെയും നിക്കി ഹാലി കുറ്റപ്പെടുത്തി. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി കാര്യമില്ല. വിട്ടുവീഴ്ച‍യുടെ സമയം അവസാനിച്ചു. ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹാലെ ആവശ്യപ്പെട്ടിരുന്നു.

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ അപലപിച്ചു ജർമൻ വെസ് ചാൻസിലർ ആഞ്ചെല മെര്‍ക്കല രംഗത്തെത്തിയിരുന്നു. അണുവായുധ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ചൈനയും തളളി പറഞ്ഞു

ചൈനയും തളളി പറഞ്ഞു

ലോക രാജ്യങ്ങളെല്ലാം ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടും ചൈന മൃദു സമീപനമായിരുന്നു സമീപനമായിരുന്നു സ്വീകരിച്ചരുന്നത്. എന്നാൽ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനെ തുടർന്ന് ചൈനയും ഉത്തര കൊറിയയോടുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇനിയും ആണവ പരീക്ഷണം തുടർന്നാൽ ചൈന- ഉത്തര കൊറിയ അതിർത്തി അട

ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബേംബ്

ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബേംബ്

ശത്രുപാളയത്തിന്റെ നെഞ്ചിടുപ്പ് കൂട്ടി ഉത്തര കൊറിയയുടെ നീക്കം. തങ്ങളുടെ കൈയില്‍ വീര്യം കൂടിയ ഹൈഡ്രജന്‍ ബോംബിണ്ടെന്ന് വെളിപ്പെടുത്തിയ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. അമേരിക്കയുടെ നെഞ്ചി

ശക്തമായ ഭൂചലനം

ശക്തമായ ഭൂചലനം

ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനു പിന്നാലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കൈലില്‍ 6.3 പ്രകമ്പനം രേഖപ്പെടുത്തി

ചൈനയും കുലുങ്ങി

ചൈനയും കുലുങ്ങി

ചൈനയിലെ യാഞ്ചി നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് നഗരമാണ് യാഞ്ചി. പ്രകമ്പനം 10 മിനുറ്റ് നീണ്ടു നിന്നുവെന്ന് നഗരവാസികള്‍ പറഞ്ഞു.

English summary
Russian President Vladimir Putin warned Tuesday of a global catastrophe” unless a diplomatic solution over North Korea is reached, saying imposing further sanctions on Pyongyang would be useless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X