സിറിയയിലെ വ്യോമാക്രമണം; നിലപാട് കടുപ്പിച്ച് റഷ്യ, അമേരിക്കയ്ക്കെതിരെ തുറന്നടിച്ച് പുടിൻ...

  • Written By:
Subscribe to Oneindia Malayalam

മോസ്കോ: സിറിയയിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന വ്യോമാക്രമണത്തിനെതിരെ നിലപാട് കടുപ്പിച്ച് റഷ്യ. അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ആക്രമണം സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, അമേരിക്കൻ ആക്രമണം സ്ഥിതിഗതികൾ വഷളാക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

സിറിയയില്‍ അമേരിക്ക - ഫ്രാൻസ് - ഇംഗ്ലണ്ട് സംയുക്തസേന വ്യോമാക്രമണം തുടങ്ങി.. വൻ സ്ഫോടനങ്ങൾ!!

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നടപടി അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുന്നതാണെന്നും, വിഷയം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി ഉടൻ യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയിലെ ഡൂമയിൽ രാസായുധ ആക്രമണം നടന്നുവെന്ന അമേരിക്കൻ വാദം തെറ്റാണ്. റഷ്യൻ സൈന്യം ഡൂമയിൽ നടത്തിയ പരിശോധനയിൽ രാസായുധാക്രമണം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാൽ അമേരിക്കയും അവരുടെ സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണം അംഗീകരിക്കാനാകില്ലെന്നും പുടിൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

putin

അമേരിക്കയുടെ വ്യോമാക്രമണത്തിനെതിരെ യുഎസിലെ റഷ്യൻ അംബാസഡറും നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ ഭീഷണിക്ക് തിരിച്ചടി നൽകുമെന്നും റഷ്യൻ അംബാസഡർ സൂചന നൽകിയിരുന്നു. സിറിയൻ സൈന്യം ഡൂമിൽ രാസായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സംയുക്തമായി സിറിയയിൽ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിന് നിർദേശം നൽകിയതിന് പിന്നാലെ ദമാസ്ക്കസിലെ വിവിധ മേഖലകളിൽ മിസൈലുകൾ പതിച്ചു. രാസായുധങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കൊന്നൊടുക്കുന്ന സിറിയൻ സൈന്യത്തിനെതിരെയാണ് ആക്രമണമെന്നും, സിറിയൻ ജനതയ്ക്ക് എതിരല്ലെന്നുമാണ് അമേരിക്കയുടെ വിശദീകരണം.

അമേരിക്കക്ക് ഉഗ്രന്‍ പണി കൊടുത്ത് സിറിയ; എല്ലാം ചോര്‍ത്തി, സഹായിച്ചത് റഷ്യ, ബ്രിട്ടനും പണി തുടങ്ങി

പൊറുക്കാനാവാത്ത വാക്കുകൾ! ജോലി തെറിച്ചതിന് പിന്നാലെ വിഷ്ണുവിനെതിരെ ക്രിമിനൽ കേസും....

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
putin says us led strikes on syria an act of aggression.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്