ആഗോള സർവ്വീസുകൾ സാധാരണ ഗതിയിലായെന്ന് ഖത്തർ എയർവേയ്സ്, പുതിയ സര്‍വ്വീസുകള്‍ ജൂലൈയില്‍

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തർ എയർവേയ്സിന്‍റെ ആഗോള സർവ്വീസ് സാധാരണ ഗതിയിലായെന്ന് എയർലൈൻസ്. തങ്ങളുടെ മിക്ക വിമാനങ്ങളും പഴയ സമയക്രമത്തിൽ സർവ്വീസ് നടത്തുന്നുണ്ടെന്നും ഖത്തർ എയർവേയ്സ് പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ലോകത്തെ 150 ഇടങ്ങളിൽ നിന്നുള്ള 1,200ഓളം വിമാന സർവ്വീസുകള്‍ കഴിഞ്ഞ ആഴ്ച തടസ്സപ്പെട്ടിരുന്നുവെന്നും നേരത്തെ നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിന്ന് 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടതെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.

അടുത്ത മാസത്തോടെ സ്ഥി മെച്ചപ്പെടുമെന്ന് വ്യക്തമാക്കിയ ഖത്തര്‍ എയര്‍വേയ്സ് ജൂലൈ നാലോടെ ഡബ്ലിന്‍, ഫ്രാന്‍സിലെ നീസ് എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ജൂലൈ 17 മുതല്‍ സ്കോപ്ജെ, റിപ്പബ്ലിക് ഓഫ് മാസിഡോണിയ എന്നിവിടങ്ങളിലേയ്ക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വീസ് ആരംഭിക്കും. 2018ല്‍ യുഎസിലെ ലാസ് വേഗാസ്, ഓസ്ട്രേലിയയിലെ കാന്‍ബെറ, കാമറൂണിലെ ഡൗല എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വീസ് ആരംഭിക്കും.

qatar-airways

ഖത്തര്‍ ഭീകരവാദത്തേയും ഭീകരവാദ സംഘടനകളെയും പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഈജിപ്ത് ഒഴികെയുള്ള മൂന്ന് രാഷ്ട്രങ്ങളും വ്യോമാതിര്‍ത്തി അടച്ചിടുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നായിരുന്നു സൗദി വ്യോമയാന മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇന്ത്യക്കാർ വിദേശത്തേയ്ക്ക് യാത്ര ചെയ്യാൻ പ്രധാനമായും ആശ്രയിക്കുന്നത് ഖത്തർ എയർവേയ്സിനെയാണ്. ഇന്ത്യയിലേയ്ക്കും ഇന്ത്യയ്ക്ക് പുറത്തേയ്ക്കും സഞ്ചരിക്കുന്ന വിമാനങ്ങളിൽ ആറാം സ്ഥാനത്താണ് എയർവേയ്സ്.

ഖത്തറുമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, എന്നീ രാജ്യങ്ങൾ നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചതോടെ ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആറ് എയര്‍ലൈനുകൾ ഖത്തറിലേയ്ക്കുള്ള സർവ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ബുബൈ, സൗദിയ, ഗൾഫ് എയർ എന്നീ എയർലൈനുകളാണ് ഖത്തറിലേയ്ക്കുള്ള സർവ്വീസ് തിങ്കളാഴ്ചയോടെ നിർത്തിവച്ചിട്ടുള്ളത്.

English summary
Qatar Airways’ operations to and from its Doha hub are running smoothly, with the vast majority of flights operating as per the schedule.
Please Wait while comments are loading...