ഖത്തറില്‍ വിദേശികള്‍ക്ക് വീണ്ടും വാരിക്കോരി; കോടികളുടെ ഫണ്ട്!! വന്‍ നേട്ടം ഇന്ത്യക്കാര്‍ക്ക്

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ വിമര്‍കരെ ഞെട്ടിച്ച് ഖത്തര്‍ ഭരണകൂടത്തിന്റെ നീക്കം. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് വേണ്ടി കോടികളുടെ ഫണ്ട് നീക്കിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം. 20 ലക്ഷത്തിലധികമാണ് ഖത്തറിലെ വിദേശികള്‍.

കുടിശ്ശികയായി വിദേശ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള എല്ലാ ശമ്പളവും ഈ ഫണ്ടില്‍ നിന്ന് നല്‍കും. മാത്രമല്ല, ഭാവിയില്‍ വിദേശ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഇല്ലെന്ന് ഉറപ്പുവരുത്താനും ഈ ഫണ്ട് ഉപയോഗിക്കും. വിദേശ തൊഴിലാളികളെ ഖത്തര്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ നടപടികളും പ്രഖ്യാപനവും. കൂടുതല്‍ വിശദീകരിക്കാം...

പുതിയ ഫണ്ട്

പുതിയ ഫണ്ട്

പുതിയ ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് ഖത്തര്‍ ഭരണകൂടം അനുമതി നല്‍കി. തൊഴില്‍ വകുപ്പ് മന്ത്രി ഈസ്സ അല്‍ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്കേഴ്‌സ് സപ്പോര്‍്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് എന്നാണ് ഫണ്ടിന്റെ പേര്.

മന്ത്രിസഭയുടെ മേല്‍നോട്ടം

മന്ത്രിസഭയുടെ മേല്‍നോട്ടം

മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിന് വേണ്ടി പ്രത്യേക വിഭാഗത്തെ മന്ത്രിസഭ ചുമതലപ്പെടുത്തും. ഖത്തര്‍ മന്ത്രിസഭ പുതിയ തീരുമാനത്തിന് കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത്.

നിശ്ചിത കൂലി ഉറപ്പാക്കും

നിശ്ചിത കൂലി ഉറപ്പാക്കും

വിദേശ തൊഴിലാളികള്‍ക്ക് നിശ്ചിത കുറഞ്ഞ കൂലി ഉറപ്പാക്കും. വിദേശ തൊഴിലാളികളുടെ ജീവിത ചെലവ് കണക്കാക്കിയാണ് കുറഞ്ഞ കൂലി എത്രയാണെന്ന് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളുമായി 36 കരാറുകള്‍ ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്.

കരാറുകള്‍ ഇവരുമായി

കരാറുകള്‍ ഇവരുമായി

ഖത്തറില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ള രാജ്യങ്ങളുമായിട്ടാണ് ഈ കരാറുകള്‍. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിശ്ചിത കുറഞ്ഞ കൂലി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഹായങ്ങള്‍

നിയമസഹായങ്ങള്‍

തൊഴിലാളികള്‍ക്ക് ജോലി സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവഷ്‌കരിക്കും. അവര്‍ക്ക് വേണ്ടി നിയമസഹായങ്ങള്‍ ലഭ്യമാക്കുമെന്നും കരാറുകളില്‍ വ്യക്തമാക്കുന്നു.

ഗുണം ഇന്ത്യക്കാര്‍ക്ക്

ഗുണം ഇന്ത്യക്കാര്‍ക്ക്

ഖത്തര്‍ തൊഴില്‍ വകുപ്പ് മന്ത്രിയും വിദേശരാജ്യങ്ങളുടെ അംബാസഡര്‍മാരുമാണ് കരാര്‍ ഒപ്പുവച്ചത്. ഈ കരാറുകള്‍കൊണ്ട് ഏറ്റവും നേട്ടമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. പിന്നെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും.

ലോകകപ്പ് ഫുട്‌ബോള്‍

ലോകകപ്പ് ഫുട്‌ബോള്‍

കാരണം ഈ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഖത്തറില്‍ കൂടുതല്‍. ഇവരില്‍ സാധാരണ ജോലി ചെയ്യുന്നവര്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് ലോകകപ്പ് ഫുട്‌ബോളിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്.

പുതിയ സാഹചര്യം

പുതിയ സാഹചര്യം

അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കാര്‍ക്ക് മികച്ച ഗുണമാണ് പുതിയ സാഹചര്യത്തില്‍ കൈവന്നിരിക്കുന്നത്. 2022ലാണ് ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം. അതിന് വേണ്ടിയുള്ള സ്റ്റേഡിയങ്ങളുടെയും മറ്റും നിര്‍മാണം പുരോഗമിക്കുകയാണ്.

ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകള്‍

ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകള്‍

ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തര്‍ സംബന്ധിച്ച് ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 80ലധികം രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനും തിരിച്ചുപോകാനും അടുത്തിടെ പുതിയ ഇളവ് പ്രഖ്യാപിച്ചിരുന്നു.

തൊഴില്‍ തേടുന്നവര്‍ക്ക്

തൊഴില്‍ തേടുന്നവര്‍ക്ക്

ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്കാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ തൊഴില്‍ തേടുന്നവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിലും തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്ത രാജ്യമാണ് ഖത്തര്‍. പക്ഷേ ഖത്തറിനെ കുറിച്ച് മറിച്ചുള്ള പ്രചാരണവും നടക്കുന്നുണ്ട്.

പുറത്തുവരുന്നില്ല

പുറത്തുവരുന്നില്ല

ഖത്തറിലെ പല കാര്യങ്ങളും പുറത്തുവരുന്നില്ലെന്നും മൂടിവയ്ക്കുകയാണെന്നുമാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ഒരുങ്ങുന്നു

ഖത്തര്‍ ഒരുങ്ങുന്നു

ലോകകപ്പിനുള്ള ഒരുക്കം ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയാണിപ്പോള്‍. സ്റ്റേഡിയവും മറ്റു സൗകര്യങ്ങളും ഏറെകുറെ ഖത്തറില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. വിദേശികളായ തൊഴിലാളികളാണ് ഖത്തറില്‍ ഫുട്ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്. ഇവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 കടുത്ത ചൂട്

കടുത്ത ചൂട്

ഏതാണ്ട് എട്ട് ലക്ഷത്തോളം വിദേശി തൊഴിലാളികള്‍ ഖത്തറില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവര്‍ ജോലിയില്‍ മുഴുകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്ക കേന്ദ്രമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പറയുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തര്‍ പുതിയ നിയമം കൊണ്ടുവരണമെന്നായിരുന്നു ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ ആവശ്യം. അതാണിപ്പോള്‍ നടപ്പായിരിക്കുന്നത്.

മരണങ്ങള്‍ ആരുമറിയുന്നില്ല

മരണങ്ങള്‍ ആരുമറിയുന്നില്ല

ഖത്തറില്‍ തൊഴിലിടങ്ങളില്‍ നിരവധി പേര്‍ മരിക്കുന്നുവെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം മരണങ്ങള്‍ പുറംലോകം അറിയുന്നില്ല. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ശേഷം കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നു.

ക്രമീകരണം വരുത്താറുണ്ട്

ക്രമീകരണം വരുത്താറുണ്ട്

എന്നാല്‍ ഖത്തര്‍ എല്ലാ വര്‍ഷവും ചൂട് കൂടുന്ന വേളയില്‍ ജോലിസമയത്തില്‍ ക്രമീകരണം വരുത്താറുണ്ട്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11.30നും മൂന്നിനുമിടയില്‍ ജോലി ചെയ്യാന്‍ പാടില്ല. പക്ഷേ, ഇതു പോരെന്നാണ് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ നിലപാട്. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരും ചൂട്. എന്നാല്‍ അതിന് ശേഷമുള്ള മാസങ്ങളിലും ചൂട് കുറവില്ലെന്നാണ് സംഘടനയുടെ ആരോപണം.

English summary
Qatar approves new bill to protect foreign workforce

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്