ഖത്തര്‍ രണ്ട് തോണിയിലും കാലിട്ട് മുന്നോട്ട് പോകേണ്ടെന്ന്... കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റെന്ന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്നതാണ് സത്യം. വിട്ടുവീഴ്ചകള്‍ക്ക് ഇരുപക്ഷവും തയ്യാറല്ല എന്നതാണ് പ്രധാന കാരണം.

അതിനിടെ യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനം ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഖത്തറിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

ഖത്തര്‍ തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നാണ് പ്രധാന ആരോപണം. എന്നാല്‍ തങ്ങളുടെ ഉദാരമായ വിദേശ നയം സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണെന്ന് ഖത്തര്‍ വാദിക്കുന്നു.

രണ്ട് തോണിയില്‍ പറ്റില്ല

രണ്ട് തോണിയില്‍ പറ്റില്ല

രണ്ട് തോണിയിലും കാലിട്ടുകൊണ്ടുള്ള മുന്നോട്ട് പോക്ക് ഇനി സാധ്യമാവില്ല എന്നാണ് യുഎി അംബാസഡര്‍ പറയുന്നത്. ഖത്തര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

തീവ്രവാദം

തീവ്രവാദം

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഖത്തര്‍ അകത്താണോ പുറത്താണോ എന്നാണ് ചോദ്യം.തീവ്രവാദത്തിനെതിരെ പോരാടാനില്ലെങ്കില്‍ അത് വ്യക്തമാക്കണം എന്നും പറയുന്നുണ്ട്.

കാറ്റ് വിതച്ചാല്‍

കാറ്റ് വിതച്ചാല്‍

ഖത്തര്‍ കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റായിരിക്കും കിട്ടുക എന്ന മുന്നറിയിപ്പും വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ അംബാസഡര്‍ യൂസഫ് അല്‍ ഒബെയ്ത്ത നല്‍കുന്നുണ്ട്.

അമേരിക്കന്‍ സൈന്യവും മാധ്യമങ്ങളും

അമേരിക്കന്‍ സൈന്യവും മാധ്യമങ്ങളും

മേഖലയില്‍ തീവ്രവാദത്തിനെതിരെ പോരാടാനുള്ള അമേരിക്കയുടെ സൈനിക താവളത്തിന് ആതിഥ്യം വഹിക്കുന്നത് ഖത്തറാണ്. അതേ സമയം അതേ തീവ്രവാദികള്‍ക്ക് സഹായകമാകുന്ന മാധ്യമ സ്ഥാപനങ്ങളും ഖത്തറില്‍ തന്നെയാണ് ഒബെയ്ത്ത പറയുന്നു.

 ഫണ്ടിങ് നിര്‍ത്തണം

ഫണ്ടിങ് നിര്‍ത്തണം

തീവ്രവാദികള്‍ക്ക് പണം നല്‍കുന്ന പരിപാടി ഖത്തര്‍ ഉടനടി നിര്‍ത്തണം എന്ന ആവശ്യവും അദ്ദേഹം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഖത്തര്‍ തുടക്കം മുതലേ നിഷേധിക്കുന്നവയാണ്.

ആഭ്യന്തര കാര്യങ്ങളില്‍

ആഭ്യന്തര കാര്യങ്ങളില്‍

അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പരിപാടിയും ഖത്തര്‍ അവസാനിപ്പിക്കണം എന്നാണ് മറ്റൊരു ആവശ്യം. തീവ്രവാദത്തിന് വഴിമരുന്നിടുന്ന മാധ്യമ പ്രവര്‍ത്തനവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നുഖ് യുഎഇ അംബാസഡര്‍.

ഖത്തറില്‍ വിശ്വാസമില്ല

ഖത്തറില്‍ വിശ്വാസമില്ല

ഖത്തറിലുളള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം യുഎഇയുടെ റഷ്യന്‍ അംബാസഡര്‍ ഒമര്‍ സെയ്ഫ് ഗോബസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സൈനിക നടപടിയല്ല പ്രശ്‌നത്തിനുള്ള പരിഹാരം എന്നും പറഞ്ഞിരുന്നു.

അധികാര മാറ്റത്തിന് വേണ്ടി

അധികാര മാറ്റത്തിന് വേണ്ടി

ഖത്തറിന്റെ വിദേശ നയം പൊളിച്ചെഴുതണം എന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതിന് ഭരണ മാറ്റം വേണം എന്ന സൂചനയും ഉണ്ട്. പക്ഷേ അധികാര മാറ്റത്തിന് വേണ്ടി ബാഹ്യ ഇടപെടലുകള്‍ നടത്തുകയില്ലെന്നും പറയുന്നുണ്ട്.

വിദേശ നയത്തില്‍

വിദേശ നയത്തില്‍

തങ്ങളുടെ വിദേശ നയത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നായിരുന്നു നേരത്തെ ഖത്തര്‍ വ്യക്തമാക്കിയത്. താലിബാന് ഓഫീസ് ഉള്ള ഏക അറബ് രാജ്യവും ഖത്തര്‍ തന്നെയാണ്. എന്നാല്‍ ഇത് സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നാണ് ഖത്തറിന്റെ വാദം.

ഹമാസും പലസ്തീനും

ഹമാസും പലസ്തീനും

ഹമാസിനും മുസ്ലീം ബ്ര#ര്‍ഹുഡിനും അനുകൂലമായാണ് ഖത്തറിന്റെ നിലപാട് എന്ന് ആക്ഷേപവും ഉണ്ട്. ഹമാസ് തീവ്രവാദ സംഘടനയല്ലെന്നും പ്രതിരോധ മുന്നേറ്റമാണെന്നും നേരത്തെ ഖത്തര്‍ പ്രതികരിച്ചിരുന്നു.

English summary
Qatar doesn’t have the option to take a middle-line policy anymore as the time has come for it to decide whether it is “all in” or not in the fight against extremism and aggression, wrote the UAE Ambassador to the US in an article published on Monday.
Please Wait while comments are loading...