ഖത്തറിന്‍റെ ഉപരോധം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും!പ്രതിസന്ധിയ്ക്ക് അയവുവരില്ല, യുഎഇ മുന്നറിയിപ്പ്!!

  • By: Sandra
Subscribe to Oneindia Malayalam

ദോഹ: ഖത്തറിന് സൗദിയും ബഹ്റൈനും യുഎഇയും ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ അവസാനിക്കില്ലെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ഉപരോധം അവസാനിപ്പിക്കാന്‍ നാല് അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവാത്തതോടെ ഖത്തര്‍ പ്രതിസന്ധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് യുഎഇ നല്‍കുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ചയാണ് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും പെട്ടെന്ന് പിന്തുണ പ്രഖ്യാപിക്കില്ലെന്നും വ്യക്തമാക്കിയത്. പാരീസില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭീകരവാദത്തിന് പണം നല്‍കുന്നുവെന്നും മേഖലയിലെ സമാധാനത്തിന് ഉലച്ചിലുണ്ടാക്കുവെന്ന ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ ചുമത്തിയ കുറ്റം അംഗീകരിക്കാന്‍ ഖത്തര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

നാല് അറബ് രാഷ്ട്രങ്ങള്‍ ജിസിസി രാഷ്ട്രമായ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് മിഡില്‍ ഈസ്റ്റിലെ സുപ്രധാന രാഷ്ട്രങ്ങളായ യുഎഇ, ഈജിപ്ത്, ബഹ്റൈന്‍, സൗദി തുടങ്ങിയ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചിരുന്നു. സമ്പന്ന രാഷ്ട്രമായ ഖത്തറുമായുള്ള വ്യാപാര- ഗതാഗത നയതന്ത്ര ബന്ധങ്ങളെയാണ് രണ്ടാഴ്ച മുന്‍പ് ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പ്രതികൂലമായി ബാധിച്ചത്.

എല്ലാം നിരസിച്ച് ഖത്തര്‍

എല്ലാം നിരസിച്ച് ഖത്തര്‍

അറബ് രാഷ്ട്രങ്ങള്‍ക്ക് തങ്ങള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍ ഖത്തര്‍ ഇതുവരെയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നുവെന്നുമാണ് ബഹ്റൈന്‍ ഉള്‍പ്പെടെ നാല് അറബ് രാഷ്ട്രങ്ങള്‍ ഉന്നയിച്ചിട്ടുള്ള കുറ്റം. ഇതിന് പുറമേ ഖത്തര്‍ മേഖലയിലെ സമാധാനത്തിന് ഭീഷണിയാവുന്നുവെന്നുമാണ് ജിസിസി രാഷ്ട്രങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

 ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമയം പാഴാക്കുന്നു

ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമയം പാഴാക്കുന്നു

ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സമ്പന്ന രാഷട്രമാണ് ഖത്തര്‍. പശ്ചിമേഷ്യയിലുണ്ടാവുന്ന ആഭ്യന്തര യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഖത്തര്‍ ഇക്കാലമത്രയും പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അയല്‍രാഷ്ട്രങ്ങളുള്‍പ്പെടെ അടിസ്ഥാനമില്ലാതെ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന അജന്‍ഡയ്ക്ക് വേണ്ടി സമയം ചെലവഴിക്കുകയാണെന്നും ഖത്തര്‍ സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഷെയ്ക് സെയ്ഫ് ബിന്‍ അഹ്മദ് അല്‍ താനി പറഞ്ഞു. ഖത്തറിനെതിരെ ഉന്നയിക്കുന്ന ഭീകരവാദ സംബന്ധിയായ ആരോപണങ്ങള്‍ പബ്ലിസിറ്റി സറ്റണ്ട് മാത്രമാണെന്നും അല്‍താനി ചൂണ്ടിക്കാണിക്കുന്നു.

 തുര്‍ക്കി പിന്തുണ ഖത്തറിന്

തുര്‍ക്കി പിന്തുണ ഖത്തറിന്

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഖത്തര്‍ ഉപരോധത്തില്‍ തുര്‍ക്കി ഖത്തറിനെ പിന്തുണ പ്രഖ്യാപിച്ച് സൈന്യത്തെ ദോഹയിലെ താരിഖ് ബിന്‍ സിയാദ് സൈനിക ആസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഖത്തറിന്‍റെ പാന്‍-അറബ് വാര്‍ത്താ ചാനലായ അല്‍ജസീറ താരിഖ് ബിന്‍ സിയാദ് സൈനിക ആസ്ഥാനത്ത് ആയുധധാരികളായ തുര്‍ക്കി സൈനികരുടെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഞായറാഴ്ച സൈനികാഭ്യാസത്തിനായി കൂടുതല്‍ തുര്‍ക്കി സൈന്യം ഖത്തറിലെത്തിയെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 നിലപാട് കടുപ്പിക്കാനില്ല

നിലപാട് കടുപ്പിക്കാനില്ല


ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് ഖത്തര്‍ പ്രത്യേക ചട്ടങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സൗദി ഖത്തറിനെതിരെ നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലും സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കില്ലെന്ന് ഖത്തര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിച്ഛേദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഖത്തറിന് പരസ്യ പിന്തുണപ്രഖ്യാപിച്ച് മേഖലയിലെ സാമ്പത്തിക ശക്തിയായ തുര്‍ക്കി സൈന്യത്തെ ഖത്തറില്‍ വിന്യസിച്ചത്. 2014 ലെ കരാര്‍ പ്രകാരം അല്ലാത്ത നിലയില്‍ത്തന്നെ ഖത്തറില്‍ 90 സൈനികരെ വിന്യസിച്ചിട്ടുണ്ട്.

 പ്രതിസന്ധിയ്ക്ക് ബദലുകള്‍

പ്രതിസന്ധിയ്ക്ക് ബദലുകള്‍

മൂന്ന് ലക്ഷത്തോളം പൗരന്മാരുള്ള ഖത്തര്‍ ലോകത്ത് ഏറ്റവുമധികം എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന സമ്പന്ന രാഷ്ട്രം കൂടിയാണ്. ഖത്തറില്‍ നിലവിലുള്ള ഇരുപത് ലക്ഷത്തിലധികം പേര്‍ കുടിയേറ്റക്കാരായ തൊഴിലാളികളാണ്. ഇവരില്‍ ഭൂരിപക്ഷവും 2022 ലെ ഫിഫ സോക്കര്‍ വേള്‍ഡ് കപ്പിനുള്ള സ്റ്റേഡിയത്തിന്‍റെ നിര്‍മാണത്തിനായി എത്തിയിട്ടുള്ള നിര്‍മാണ തൊഴിലാളികളാണ്. ഖത്തറിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും കരമാര്‍ഗ്ഗവും അറബിക്കടല്‍ വഴിയുമുള്ള ചരക്കുഗതാഗതത്തെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. എന്നാല്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ഖത്തര്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടനല്‍കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു.

 അമേരിക്കക്ക് പരീക്ഷണം

അമേരിക്കക്ക് പരീക്ഷണം

അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധി ഗള്‍ഫ് രാഷ്ട്രങ്ങളുമായി സഖ്യമുള്ള അമേരിക്കയ്ക്ക് വലിയൊരു പരീക്ഷണമാണ്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ സൈനിക ആസ്ഥാനമുള്ളത് ഖത്തറിലാണ്. ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെതിരെയുള്ള ഉപരോധത്തെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് 12 ബില്യണ്‍ ഡോളറിന്‍റെ ആയുധകരാര്‍ ഒപ്പുവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഖത്തറിന് ഉപരോധമേര്‍പ്പെടുത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ആയുധകരാര്‍ ഒപ്പുവച്ചതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചത്.

 യുഎസ് സൈനിക താവളം

യുഎസ് സൈനിക താവളം

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കയ്ക്ക് ഏറ്റവും വലിയ സൈനിക താവളമുള്ളത് ഖത്തറിലാണ് അതുകൊണ്ടുതന്നെ ഖത്തറിനെതിരെയുള്ള ട്രംപിന്‍റെ നിലപാടുകൾ മയപ്പെടുത്താനാണ് യുഎസ് പ്രതിരോധ വകുപ്പും ശ്രമിക്കുന്നത്. അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. ഒരേ സമയം 100 യുദ്ധവിമാനങ്ങള്‍ക്ക് വരാനും പോകാനും സാധിക്കുന്ന സൗകര്യമുള്ള വിശാലമായ സൈനിക താവളമാണിത്. ഖത്തറിലെ യുഎസ് സൈനികതാവളെ ഐസിസിനെതിരെ പോരാടാൻ യുഎസ് ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

 അമേരിക്കയിലെത്തി ഒപ്പുവച്ചു

അമേരിക്കയിലെത്തി ഒപ്പുവച്ചു

അമേരിക്കയിലെത്തിയ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാറിൽ ഒപ്പുവെച്ചത്. വാഷിങ്ടണില്‍ ജൂൺ 14 ന് വൈകീട്ടായിരുന്നു ഗൾഫ് മേഖലയിലെ പ്രതിസന്ധിയ്ക്ക് ആശങ്കയേകുന്ന കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് പ്രതിസന്ധി അമേരിക്ക തന്ത്രപൂര്‍വം മുതലെടുക്കുന്ന കാഴ്ചയാണിപ്പോള്‍.

സമാധാനം നിലനിർത്താൻ

സമാധാനം നിലനിർത്താൻ

ഗള്‍ഫിലെ സമാധാനത്തിന് ഗള്‍ഫിലും സമീപ മേഖലകളിലും സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കിയതെന്നാണ് അതിയ്യയുടെ പക്ഷം. ഇതേ ലക്ഷ്യമാണ് യുദ്ധവിമാനം വാങ്ങുന്നതിനായി അമേരിക്കയുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര സംഘങ്ങളെ ഖത്തര്‍ സഹായിക്കുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

English summary
The United Arab Emirates (UAE) warned Qatar on Monday that sanctions imposed by several of its neighbours could last for years unless Doha accepts demands which Arab powers plan to reveal in coming days.
Please Wait while comments are loading...