ഖത്തറിനെതിരേ കടുത്ത നടപടി; ജിസിസി അംഗങ്ങള്‍ ഒന്നിക്കുന്നു!! അംഗത്വം മരവിപ്പിക്കും

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഖത്തറിനെതിരെ GCC: കടുത്ത നടപടിക്ക് സാധ്യത | Oneindia Malayalam

  മനാമ: ഉപരോധം മാസങ്ങള്‍ പിന്നിട്ടും കീഴൊതുങ്ങാന്‍ മനസ് കാണിക്കാത്ത ഖത്തറിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ജിസിസി രാജ്യങ്ങള്‍ ഒരുങ്ങുന്നു. ഖത്തറിനെ ജിസിസിയില്‍ നിന്ന് പുറത്താക്കാനുള്ള കരുക്കള്‍ നീക്കിത്തുടങ്ങി. ഇതുസംബന്ധിച്ച് ബഹ്‌റൈന്‍ മന്ത്രി വ്യക്തമായ സൂചന നല്‍കി.

  അവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനും

  സൗദി നിയമങ്ങള്‍ വെട്ടിത്തിരുത്തി; സ്ത്രീകള്‍ വെട്ടിത്തിളങ്ങും!! മൂന്ന് നഗരങ്ങളില്‍ സംഭവിക്കുന്നത്

  ഡിസംബറിലാണ് ജിസിസിയുടെ വാര്‍ഷിക സമ്മേളനം നടക്കേണ്ടത്. എന്നാല്‍ ഈ യോഗത്തില്‍ ഖത്തറിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ നിലപാട്. കുവൈത്തില്‍ നടക്കേണ്ട ജിസിസി യോഗം മുടങ്ങാനാണ് സാധ്യത. എന്നാല്‍ ഖത്തറിനെ ജിസിസിയില്‍ നിന്ന് ഒഴിവാക്കി സഖ്യം നിലനിര്‍ത്താനാണ് ചില രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശം.

  ബഹ്‌റൈന്‍ പറയുന്നത്

  ബഹ്‌റൈന്‍ പറയുന്നത്

  ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. ഖത്തറിനെ ഒഴിവാക്കി ജിസിസി സഖ്യം നിലനിര്‍ത്താനാണ് തീരുമാനമെന്നും അല്ലാത്ത ഒരു തീരുമാനത്തോടും യോജിക്കില്ലെന്നും മന്ത്രി പറഞ്ഞു.

  അംഗത്വം മരവിപ്പിക്കണം

  അംഗത്വം മരവിപ്പിക്കണം

  സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുംവരെ ഖത്തറിന്റെ അംഗത്വം മരവിപ്പിക്കണം. അല്ലെങ്കില്‍ ഖത്തര്‍ സ്വയം സഖ്യം വിടണമെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി.

  1981ല്‍ രൂപീകരിച്ച സഖ്യം

  1981ല്‍ രൂപീകരിച്ച സഖ്യം

  1981ലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചത്. മേഖലയിലെ രാഷ്ട്രീ, സാമ്പത്തിക കാര്യങ്ങളില്‍ ഐക്യം ലക്ഷ്യമിട്ടായിരുന്നു രൂപീകരണം. സൗദി, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവരാണ് അംഗങ്ങള്‍.

  ഡിസംബറില്‍ കുവൈത്തില്‍

  ഡിസംബറില്‍ കുവൈത്തില്‍

  ജിസിസി ഉച്ചകോടി ഡിസംബറില്‍ കുവൈത്തില്‍ ചേരാനിരിക്കുകയാണ്. എന്നാല്‍ ബഹ്‌റൈന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഒന്നെങ്കില്‍ ഖത്തര്‍ ഒഴിയണം. അല്ലെങ്കില്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

  ഇറാനുമായി അടുത്ത ബന്ധം

  ഇറാനുമായി അടുത്ത ബന്ധം

  ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമാണുള്ളത്. ഇറാന്‍ ഗള്‍ഫ് മേഖലയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇറാനുമായി ഖത്തര്‍ ബന്ധം ശക്തിപ്പെടുത്തുന്നത് ജിസിസിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നനും മന്ത്രി പറഞ്ഞു.

  ജിസിസിയുടെ ഭാവി

  ജിസിസിയുടെ ഭാവി

  ഖത്തര്‍ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ ജിസിസി യോഗം റദ്ദാക്കാനാണ് സാധ്യത. അല്ലെങ്കില്‍ യോഗം നീട്ടിവച്ചേക്കും. ഖത്തറിനെ ഉള്‍പ്പെടുത്തി യോഗം എന്തായാലും നടക്കില്ലെന്ന് സൗദിയും യുഎഇയും നേരത്തെ നിലപാടെടുത്തിരുന്നു. ഇപ്പോള്‍ ബഹ്‌റൈനും നിലപാട് വ്യക്തമാക്കി.

  ഖത്തര്‍ അമീര്‍ പറഞ്ഞത്

  ഖത്തര്‍ അമീര്‍ പറഞ്ഞത്

  തന്റെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് സൗദി സഖ്യത്തിന്റെ തീരുമാനമെന്ന് കഴിഞ്ഞദിവസം ഖത്തര്‍ അമീര്‍ ശൈഖ് തമീം അഭിപ്രായപ്പെട്ടിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ അമീര്‍ ഈ ആരോപണം ഉന്നയിച്ചത്. മുമ്പും സൗദി സഖ്യം സമാനമായ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നു 1996ലെ സംഭവങ്ങള്‍ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു.

  കടുംപിടുത്തം വിടുന്നില്ല

  കടുംപിടുത്തം വിടുന്നില്ല

  എല്ലാ രാജ്യങ്ങളും കടുംപിടുത്തവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ പ്രശ്നങ്ങള്‍ അടുത്തൊന്നും തീരില്ലെന്ന് വ്യക്തമായി. കുവൈത്തും അമേരിക്കയും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സമാധാന ശ്രമങ്ങളുമായി ഗള്‍ഫിലെത്തിയെങ്കിലും ചര്‍ച്ചക്കില്ലെന്ന് സൗദി അറേബ്യ തീര്‍ത്തുപറഞ്ഞിരുന്നു.

  കുവൈത്ത് ശ്രമം തുടരുന്നു

  കുവൈത്ത് ശ്രമം തുടരുന്നു

  മൂന്നാംകക്ഷിയുടെ ഇടപെടല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ വഴിയുള്ളൂവെന്ന് ബോധ്യപ്പെട്ടതിനാലാണ് കുവൈത്ത് ശ്രമം തുടരുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ജിസിസി ഉച്ചകോടി നടക്കില്ലെന്ന വാര്‍ത്തകള്‍ വരുന്നത്. ഇനി നടക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കണം. ഡിസംബറിലാണ് ഉച്ചകോടി നടക്കേണ്ടത്.

  പ്രതീക്ഷ തകിടം മറിഞ്ഞു

  പ്രതീക്ഷ തകിടം മറിഞ്ഞു

  വാര്‍ഷിക ജിസിസി ഉച്ചകോടി ഇത്തവണ നടക്കുന്നത് കുവൈത്തിലാണ്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. ഖത്തര്‍ പ്രശ്നം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മധ്യസ്ഥര്‍ കരുതിയത്. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്സണ്‍ സൗദി കിരീടവകാശി മുഹമ്മദ് സല്‍മാനുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. ഖത്തറുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്ന് അദ്ദേഹം നിലപാടെടുത്തു.

  കുവൈത്തിന്റെയും ഒമാന്റെയും നിലപാട്

  കുവൈത്തിന്റെയും ഒമാന്റെയും നിലപാട്

  ആറ് രാജ്യങ്ങളും ഒരുമിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കണമെന്നാണ് കുവൈത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം ഉച്ചകോടി വേണ്ട എന്നും കുവൈത്ത് അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് വ്യാഴവട്ടത്തിന് ശേഷം ആദ്യമായാണ് ജിസിസിക്ക് ഇത്തരമൊരു സാഹചര്യം. കുവൈത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഒമാന്‍ പ്രഖ്യാപിച്ചു. ജിസിസി ഉച്ചകോടി ഐക്യം സാധ്യമായതിന് ശേഷം നടത്തിയാല്‍ മതിയെന്നാണ ഒമാന്റെയും നിലപാട്.

  സൗദി അറേബ്യയെ അറിയിക്കും

  സൗദി അറേബ്യയെ അറിയിക്കും

  ഐക്യമില്ലാതെ എത്ര ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്നാണ് ഒമാന്‍ പ്രതിനിധികള്‍ പറയുന്നത്. ഒമാന്റെയും കുവൈത്തിന്റെയും നിലപാടുകള്‍ കുവൈത്ത് പ്രതിനിധികള്‍ സൗദി അറേബ്യയെ അറിയിക്കും. അമേരിക്കയുടെ ശ്രമത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, സൗദി അറേബ്യ കടുത്ത നിലപാട് സ്വീകരിച്ചത് എല്ലാത്തിനും തിരിച്ചടിയായി. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

  English summary
  Qatar crisis: Bahrain suggests freezing Qatar's GCC membership

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്