കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കൂട്ട അറസ്റ്റ്: ഖത്തര്‍ പൗരനും പിടിയില്‍, പണ്ഡിതന്‍മാര്‍ക്ക് പിന്നാലെ!! പ്രതിസന്ധി കനക്കും

കഴിഞ്ഞമാസം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ഖത്തര്‍ ബന്ധമുള്ള പണ്ഡിതന്‍മാര്‍ ഉള്‍പ്പടെയുള്ളവരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കൂട്ട അറസ്റ്റ് തുടരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞിദവസം മാത്രം പിടികൂടിയത് 22 പേരെ. ഇതില്‍ ഖത്തര്‍ പൗരനും ഉള്‍പ്പെടും. കൂടാതെ മറ്റൊരു സംഭവത്തില്‍ 24 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ തടവ് ലഭിക്കുന്ന കുറ്റമാണിവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

ഇവര്‍ ചെയ്ത തെറ്റെന്താണെന്ന് അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ട സൗദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നില്ല. ഖത്തര്‍ അനുകൂല പ്രചാരണം ഓണ്‍ലൈനില്‍ നടത്തിയതാണ് കുറ്റമെന്ന് സൂചനയുണ്ട്. കഴിഞ്ഞമാസം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ഖത്തര്‍ ബന്ധമുള്ള പണ്ഡിതന്‍മാര്‍ ഉള്‍പ്പടെയുള്ളവരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഇങ്ങനെ....

പൊതുവികാരം വ്രണപ്പെടുത്തി

പൊതുവികാരം വ്രണപ്പെടുത്തി

പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് അറസ്റ്റിന് കാരണമായി പോലീസ് പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയവരാണ് പിടിയിലായത്. എന്ത് കാര്യമാണ് ഇവര്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല.

രാജ്യവിരുദ്ധ പ്രവര്‍ത്തനം

രാജ്യവിരുദ്ധ പ്രവര്‍ത്തനം

കഴിഞ്ഞമാസം നിരവധി പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. വിമതരെ സൗദി അറേബ്യ ഇല്ലാതാക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നതിനിടെയാണ് തുടര്‍ച്ചയായ അറസ്റ്റുകള്‍.

ആരോപണങ്ങള്‍ ഇങ്ങനെ

ആരോപണങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ സര്‍ക്കാര്‍ വിരുദ്ധമായതും രാജ്യവിരുദ്ധമായതും സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പറയുന്നത്. സൗദി പ്രസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്രതികളെ ചോദ്യംചെയ്യുന്നു

പ്രതികളെ ചോദ്യംചെയ്യുന്നു

അറസ്റ്റിലായവര്‍ക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. വീഡിയോ പ്രചരിപ്പിക്കാന്‍ കാരണമെന്താണെന്നും അന്വേഷിച്ച് വരികയാണ്. പ്രതികളെ ചോദ്യംചെയ്യുന്നുണ്ട്.

22ല്‍ ഒരാള്‍ ഖത്തറുകാരന്‍

22ല്‍ ഒരാള്‍ ഖത്തറുകാരന്‍

22 പേരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ഖത്തര്‍ പൗരനാണ്. ഈ കാരണം കൊണ്ടാണ് ഖത്തര്‍ അനുകൂലമായ കാര്യമാണോ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന സംശയം ഉയരാന്‍ കാരണം.

വിദേശ ബന്ധം പരിശോധിക്കുന്നു

വിദേശ ബന്ധം പരിശോധിക്കുന്നു

ഇവരുടെ വിദേശ ബന്ധങ്ങള്‍ സുരക്ഷാ വിഭാഗം അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരാള്‍ ഖത്തര്‍ പൗരനും ബാക്കിയുള്ളവര്‍ സൗദി പൗരന്‍മാരുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹയ്‌ലില്‍ നിന്ന് 24 പേരെ

ഹയ്‌ലില്‍ നിന്ന് 24 പേരെ

അതേസമയം, വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹയ്‌ലില്‍ നിന്ന് 24 പേരെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ നടത്തിയത് ഗോത്രങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കാനുള്ള ശ്രമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് സംഭവങ്ങളും ബന്ധമുണ്ടോ

രണ്ട് സംഭവങ്ങളും ബന്ധമുണ്ടോ

ഇല്ലാത്തതും കൂട്ടിച്ചേര്‍ത്തതുമായ കാര്യങ്ങളാണ് പ്രതികള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടിടങ്ങളിലായി 46 പേരാണ് ബുധനാഴ്ച മാത്രം അറസ്റ്റിലായിട്ടുള്ളത്. ഈ രണ്ട് സംഭവങ്ങളും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഖത്തര്‍ പൗരന്റെ വിവരങ്ങള്‍

ഖത്തര്‍ പൗരന്റെ വിവരങ്ങള്‍

അറസ്റ്റിലായ ഖത്തര്‍ പൗരന്റെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ചെയ്ത കുറ്റമെന്താണെന്നും വ്യക്തമല്ല. സൗദിക്കാര്‍ക്കൊപ്പമാണോ ഖത്തര്‍ പൗരനെയും പിടിച്ചത് എന്ന കാര്യവും അറിയില്ല.

കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും

കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും

ഖത്തറും സൗദി അറേബ്യയും തമ്മില്‍ കടുത്ത ഭിന്നത നിലില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഇത് മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമായേക്കും. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

English summary
Qatar Crisis: Saudi Arabia arrested 22 men for Online campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X