സൗദി സൈന്യത്തെ വെല്ലുവിളിച്ച് ഖത്തര്‍; കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍!! ഒരുശക്തിക്കും തൊടാനാകില്ല

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യന്‍ സഖ്യസേനയെ ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ചെറുരാജ്യമാണെങ്കിലും ഒരു ശക്തിക്കും കീഴടങ്ങില്ലെന്ന നിലപാടാണ് ഖത്തര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. അതിര്‍ത്തികളില്‍ കൂറ്റന്‍ സൈനിക ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമാ നടിമാര്‍ ശക്തിയാര്‍ജ്ജിക്കുന്നു; അംഗീകാരമായി, കരുനീക്കം കരുതലോടെ, അവള്‍ക്കൊപ്പം തന്നെ

മാത്രമല്ല, സൈന്യത്തെ ആധുനിക വല്‍ക്കരിക്കാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോടികള്‍ ചെലവഴിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും സ്വന്തമാക്കുകയാണ് ഈ ഗള്‍ഫ് രാജ്യം. അമേരിക്കയുമായി ഇതുസംബന്ധിച്ച പ്രതിരോധ കരാര്‍ ഖത്തര്‍ ഒപ്പുവച്ചു. അമേരിക്കന്‍ ഭരണകൂടം ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.

കാസര്‍കോട് പ്രേതക്കല്യാണം!! രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട്

ഗള്‍ഫിലെ കൊച്ചുരാജ്യം

ഗള്‍ഫിലെ കൊച്ചുരാജ്യം

ഗള്‍ഫിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. പക്ഷേ, ഉപരോധവുമായി നില്‍ക്കുന്ന സൗദി അറേബ്യയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പര്യപ്തമായ ശേഷി ഖത്തറിന് ഉണ്ടുതാനും.

വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങള്‍

വ്യോമസേനയ്ക്ക് യുദ്ധ വിമാനങ്ങള്‍

സൈനികമായി ഖത്തര്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. വ്യോമസേനയെ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍ ചെയ്യുന്നത്. രാഷ്ട്രീയ, സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ ഇക്കാര്യം ആശങ്കയോടെ നോക്കിക്കാണുന്നുമുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഖത്തര്‍ സൈന്യത്തിന് സംഭവിക്കുന്നത്...

അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

സപ്തംബറിലാണ് വന്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഖത്തര്‍ സൈന്യം നീക്കം തുടങ്ങിയത്. ഇതിന് ഫലം കാണുകയാണിപ്പോള്‍. അമേരിക്കയില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം. 110 കോടി ഡോളറിന്റെ ആയുധകൈമാറ്റമാണ് നടക്കുക.

വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

ബ്രിട്ടനില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ആണ് ഖത്തര്‍ വാങ്ങുന്നത്. അമേരിക്കയില്‍ നിന്ന് ബോയിങ് എഫ്-15 വിഭാഗത്തില്‍പ്പെട്ട ഈഗിള്‍സ് യുദ്ധവിമാനങ്ങളും.

ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം

ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം

ബന്ധപ്പെട്ട കരാറിന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. ഇനി വേഗത്തില്‍ ആയുധ കൈമാറ്റം നടക്കും. സൗദി അറേബ്യയുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ടാണ് അമേരിക്ക ഖത്തറിന് ആയുധങ്ങള്‍ വില്‍ക്കുന്നത്.

വിദേശകാര്യ വകുപ്പിന്റെ അറിയിപ്പ്

വിദേശകാര്യ വകുപ്പിന്റെ അറിയിപ്പ്

കരാര്‍ ഭരണകൂടം അംഗീകരിച്ച കാര്യം വിദേശകാര്യ വകുപ്പാണ് പുറത്തുവിട്ടത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞാഴ്ച ഖത്തറും സൗദിയും സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കരാറിന്റെ നടപടികള്‍ വേഗത്തിലാക്കിയത്.

കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍

കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍

ഖത്തരിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും കൈമാറുന്നതിന് പുറമെ, ഖത്തര്‍ സൈന്യത്തിന് വേണ്ട പരിശീലനം നല്‍കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അതിര്‍ത്തികളില്‍ കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുക.

വിദേശ ആക്രമണത്തില്‍ നിന്ന് രക്ഷ

വിദേശ ആക്രമണത്തില്‍ നിന്ന് രക്ഷ

വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതാണ് ഭൂഗര്‍ഭ അറകള്‍. വന്‍ നശീകരണ ശേഷിയുള്ള ബോംബുകളും മിസൈലുകളും കൊണ്ട് തകര്‍ക്കാന്‍ സാധിക്കാത്ത അറകളായിരിക്കും ഖത്തര്‍ ഭൂമിക്കടിയില്‍ നിര്‍മിക്കുക.

മിസൈലുകളും

മിസൈലുകളും

അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.

പരിശീലനവും നല്‍കുന്നു

പരിശീലനവും നല്‍കുന്നു

വ്യോമസേനാംഗങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള പരിശീലനം നല്‍കാന്‍ ഫ്രാന്‍സിനോട് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഗള്‍ഫ് സാഹചര്യത്തില്‍ ഖത്തര്‍ സൈന്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആശങ്കയോടെയാണ് സൗദിയും യുഎഇയും ബഹ്റൈനും കാണുന്നത്.

താവളങ്ങളും ആക്രമണങ്ങളും

താവളങ്ങളും ആക്രമണങ്ങളും

അമേരിക്കന്‍ വ്യോമ സേനയുടെ ആസ്ഥാനം ഖത്തറിലുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ആസ്ഥാനവും ഖത്തറിലാണ്. അതിന് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ ആസ്ഥാനമുണ്ട്. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ആക്രമണം നടത്തിയിരുന്നത് ഖത്തറില്‍ നിന്ന് ഉയരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളായിരുന്നു.

12ല്‍ നിന്ന് 84ലേക്ക്

12ല്‍ നിന്ന് 84ലേക്ക്

2005 വരെ ഖത്തറിന് കൈവശം 12 ദസ്സോള്‍ട്ട് മിറാജ് യുദ്ധവിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. വിവിധ ഇനത്തില്‍പ്പെട്ട 84 യുദ്ധവിമാനങ്ങളാണ് ഈ കൊച്ചുരാജ്യത്തിന്റെ കൈവശമുള്ളത്.

ലോകയുദ്ധങ്ങള്‍ സാക്ഷി

ലോകയുദ്ധങ്ങള്‍ സാക്ഷി

ഇത്രയധികം യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സമാനമായ രീതിയില്‍ ചില രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നുവെന്നാണ് ഏവിയേഷന്‍ വീക്സിന്റെ ടോണി ഓസ്ബോണ്‍ നിരീക്ഷിക്കുന്നത്.

English summary
US approves $1 billion Qatar arms deal despite Gulf crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്