കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ കാത്തിരിക്കുന്നത് ആഭ്യന്തര യുദ്ധം; ഭരണകൂടത്തെ അട്ടിമറിക്കും!! ചര്‍ച്ച ലണ്ടനില്‍

ലണ്ടന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു രേഖയിലാണ് ഇക്കാര്യമുള്ളത്. ഇതുകൂടാതെ ഖത്തറുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

ദുബായ്: സൗദിയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിനെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഖത്തറില്‍ സംഭവിക്കാന്‍ പോകുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ അടുത്താഴ്ച പ്രത്യേക യോഗം ചേരും.

ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത 14ന് ലണ്ടനില്‍ നടക്കുന്ന ഖത്തര്‍: ഗ്ലോബല്‍ സെക്യുരിറ്റി ആന്റ് സ്റ്റബിലിറ്റി സമ്മേളനത്തില്‍ ഖത്തര്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. ഈ സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകളിലാണ് ഖത്തറിന്റെ ഭാവി അപകടത്തിലാണെന്ന് വ്യക്തമാക്കുന്നത്.

ഉപരോധം ഉടന്‍ അവസാനിക്കില്ല

ഉപരോധം ഉടന്‍ അവസാനിക്കില്ല

നിലവില്‍ ഖത്തറിനെതിരേ ചുമത്തിയ ഉപരോധം ഉടന്‍ അവസാനിക്കില്ല. അടുത്ത വര്‍ഷം വരെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.

അസ്വസ്ഥര്‍ റോഡിലിറങ്ങും

അസ്വസ്ഥര്‍ റോഡിലിറങ്ങും

ഇത് അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയ്ക്ക് ഇടയാക്കും. അതോടെ ജനങ്ങള്‍ അസ്വസ്ഥരായി റോഡിലിറങ്ങും. അത് ആഭ്യന്തര യുദ്ധത്തിലേക്കും വിദേശ സൈനിക ഇടപെടലിലേക്കും നയിക്കും.

ലണ്ടന്‍ സമ്മേളനം

ലണ്ടന്‍ സമ്മേളനം

ലണ്ടന്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു രേഖയിലാണ് ഇക്കാര്യമുള്ളത്. ഇതുകൂടാതെ ഖത്തറുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്. ഖത്തറിന്റെ സുസ്ഥിരതയില്‍ ആശങ്ക പങ്കുവയ്ക്കുന്നതാണ് രേഖകളെല്ലാമെന്ന് ഗള്‍ഫ് ന്യൂസ് പറയുന്നു.

മൂന്ന് മാസം പിന്നിട്ടു

മൂന്ന് മാസം പിന്നിട്ടു

ഉപരോധം ഇപ്പോള്‍ മൂന്ന് മാസം പിന്നിട്ടു. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. അടുത്തൊന്നും ഇത് അവസാനിക്കില്ലെന്ന് സമ്മേളനത്തിന്റെ രേഖയില്‍ പറയുന്നു.

ഇറാന്‍ ബന്ധത്തില്‍ അതൃപ്തി

ഇറാന്‍ ബന്ധത്തില്‍ അതൃപ്തി

ഖത്തര്‍ ഇറാനുമായി ബന്ധം ശക്തമാക്കുന്നതില്‍ ഒരു വിഭാഗം ഖത്തറുകാര്‍ക്ക് അമര്‍ഷമുണ്ട്. അവര്‍ സൗദി-യുഎഇ-ബഹ്‌റൈന്‍-ഈജിപ്ത് തുടങ്ങി ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുമായി അടുക്കാന്‍ സാധ്യതയുണ്ട്.

 പ്രശ്‌നങ്ങള്‍ തലപൊക്കും

പ്രശ്‌നങ്ങള്‍ തലപൊക്കും

സൗദി സഖ്യത്തിന്റെ ഉപരോധം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഉപരോധം തുടര്‍ന്നാല്‍ അത് രൂക്ഷമാകും. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കുകയെന്ന് സമ്മേളന രേഖകള്‍ വ്യക്തമാക്കുന്നു.

വിപ്ലവം അടിച്ചമര്‍ത്തും

വിപ്ലവം അടിച്ചമര്‍ത്തും

ഇത്തരം സാഹചര്യം വന്നാല്‍ ആഭ്യന്തര വിപ്ലവം തുടങ്ങും. വിപ്ലവം അടിച്ചമര്‍ത്താനാകും ഖത്തര്‍ സൈന്യം ശ്രമിക്കുക. ഇതു സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നും രേഖയില്‍ പറയുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇങ്ങനെ

റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇങ്ങനെ

ഗള്‍ഫ് രാജ്യങ്ങളിലെയും ഖത്തറിലേയും മാധ്യമറിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും നിരീക്ഷിച്ചാണ് സമ്മേളനത്തിന്റെ സംഘാടകര്‍ രേഖ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം കൃത്യതയുണ്ടെന്ന് പറയാന്‍ ആയിട്ടില്ല.

അമീറിനെ പുറത്താക്കാന്‍ ചര്‍ച്ച

അമീറിനെ പുറത്താക്കാന്‍ ചര്‍ച്ച

നിലവിലെ ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ പുറത്താക്കാന്‍ രാജ കുടുംബത്തിലെ ഉന്നതര്‍ ചര്‍ച്ച നടത്തുന്നുണ്ടത്രെ. ഈ ചര്‍ച്ച എപ്പോഴും വന്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാമെന്നം രേഖയില്‍ പറയുന്നു.

 ഖത്തറിലെ തുര്‍ക്കി സൈന്യം

ഖത്തറിലെ തുര്‍ക്കി സൈന്യം

ഏതെങ്കിലും തരത്തിലുള്ള വിപ്ലവം പൊട്ടിപ്പുറപ്പെട്ടാല്‍ ഖത്തറിലെ തുര്‍ക്കി സൈന്യം വിപ്ലവകാരികള്‍ക്ക് പിന്തുണ നല്‍കും. ഈ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യം പിന്‍മാറണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയരും.

ഖത്തര്‍ അമീറിന്റെ പിടിവാശി

ഖത്തര്‍ അമീറിന്റെ പിടിവാശി

സൗദി സഖ്യത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും എന്തിനാണ് ഖത്തര്‍ അമീര്‍ പിടിവാശി പിടിക്കുന്നതെന്നും ഖത്തറിലെ വിമത ശബ്ദമായ ഖാലിദ് അല്‍ ഹയ്ല്‍ ചോദിക്കുന്നു.

സമ്മേളനത്തിന്റെ ലക്ഷ്യം

സമ്മേളനത്തിന്റെ ലക്ഷ്യം

ഖത്തറിലെ വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണ് ഈ സമ്മേളനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും ലണ്ടനിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു. സംഘടാകരില്‍ പ്രധാനിയാണ് ഖാലിദ് അല്‍ ഹയ്ല്‍.

ഖത്തര്‍ അമീറിനെ എതിര്‍ക്കുന്നവര്‍

ഖത്തര്‍ അമീറിനെ എതിര്‍ക്കുന്നവര്‍

ഖത്തറിലെ സ്ഥിതിഗതികള്‍ വിവരിക്കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതിന്‍മേല്‍ ചര്‍ച്ചകളും നടക്കും. ഖത്തര്‍ ഭരണകൂടവുമായി അടുപ്പമില്ലാത്ത സംഘമാണ് സമ്മേളനത്തിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്.

English summary
Qatar food shortages stirring social unrest, paper argues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X