ഖത്തറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നീക്കം? സൗദി സഖ്യത്തില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ ഖത്തറും
ദോഹ/ദുബായ്: ഖത്തര്‍ പ്രതിസന്ധി അറബ് ലോകത്തിന് പുറത്ത് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് നിയമ നടപടികളെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത്.
അഖ്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് ഖത്തറിനെതിരെ നീക്കങ്ങള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഖത്തറിനെതിരെ അന്വേഷണം വേണം എന്ന ആവശ്യവുമായി നേരത്തെ തന്നെ ഈജിപ്ത് രക്ഷാസമിതിയെ സമീപിച്ചിരുന്നു.
സമാനമായ നീക്കങ്ങള്‍ തന്നെ ഖത്തറിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഖത്തര്‍ പ്രതിസന്ധി അന്താരാഷ്ട്ര കോടതിയില്‍ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.

ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭയുടെ 1373-ാം പ്രമേയത്തിന് വിരുദ്ധമാണ് ഖത്തറിന്റെ നടപടികള്‍ എന്നാണ് സൗദി സഖ്യരാജ്യങ്ങള്‍ ആരോപിക്കുന്നത്. ഐകകണ്‌ഠേന അംഗീകരച്ച പ്രമേയത്തില്‍ നിന്ന് ഖത്തര്‍ വ്യതി ചലിച്ചവെന്നും ഈ സാഹചര്യത്തില്‍ നടപടിയെടുക്കാമെന്നും ആണ് യുഎഇയിലെ നിയമ വിദഗ്ധര്‍ പറയുന്നത്.

വിചാരണ ചെയ്യാം
ഐക്യരാഷ്ട്ര സഭ ഖത്തറിനെതിരെ നടപടിയെടുക്കുകയാണെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തറിനെ വിചാരണ ചെയ്യാം എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സഭ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് നിര്‍ണായകം.

പക്ഷേ തുടക്കത്തിലേ തിരിച്ചടി
തീവ്രവാദത്തിന്റെ പേരില്‍ ഖത്തറിനെ കുടുക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കത്തിലേ ഐക്യരാഷ്ട്ര സഭയില്‍ നിന്ന് തിരിച്ചടി കിട്ടിയിരുന്നു. സൗദി സഖ്യരാജ്യങ്ങള്‍ തയ്യാറാക്കിയ ഭീകര പട്ടിക ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഈജിപ്തിന്റെ ആവശ്യം
ഖത്തര്‍ രാജകുടംബാംഗങ്ങളെ ഇറാഖില്‍ ബന്ദികളാക്കിയപ്പോള്‍ മോചന ദ്രവ്യമായി നൂറ് കോടി ഡോളര്‍ ഭീകരര്‍ക്ക് നല്‍കിയതായി ആരോപണം ഉണ്ട്. ഇക്കാര്യം രക്ഷാസമിതി അന്വേഷിക്കണം എന്ന ആവശ്യം ഈജിപ്ത് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഖത്തര്‍ നല്‍കിയ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നാണ് ആക്ഷേപം.

ഖത്തറും നിയമ നടപടിക്ക്
തങ്ങളുടെ അതിര്‍ത്തികള്‍ കൊട്ടിയടക്കപ്പെട്ട നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഒരുപക്ഷേ ഖത്തറും ഈ വിഷയത്തില്‍ നിയമനടപടിയ്ക്ക് ഇറങ്ങിത്തിരിച്ചേക്കാം.

അന്താരാഷ്ട്ര നിയമ സഹായം
ഖത്തറിനെ ഒറ്റപ്പെടുത്തുന്ന നീക്കം നേരിടുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള നിയമ വിദഗ്ധരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നഷ്ടപരിഹാരം വേണം
ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ സൗദി സഖ്യരാജ്യങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് നീക്കം. വിലക്കേര്‍പ്പെടുത്തിയത് ഖത്തറിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

തുര്‍ക്കിയുടെ മുന്നറിയിപ്പ്
ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അത് ആഗോള പ്രശ്‌നമായി മാറും എന്ന മുന്നറിയിപ്പ് തുര്‍ക്കി പ്രധാനമന്ത്രി നല്‍കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ ആ വഴിക്ക് തന്നെയാണ് പോകുന്നത് എന്ന് കരുതേണ്ടി വരും.

കുവൈത്തിന്റെ ഇടപെടല്‍
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഉഭയ കക്ഷി ചര്‍ച്ചകളുമായി കുവൈത്ത് അമീര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഒരു സമവായത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

വിട്ടുവീഴ്ചയ്ക്കില്ല
രണ്ട് കൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ല എന്നതാണ് നിലവിലെ സാഹചര്യം. തങ്ങളുടെ വിദേശ നയത്തില്‍ ആരും ഇടപെടേണ്ടതില്ലെന്നാണ് ഖത്തര്‍ പറയുന്നത്. എന്നാല്‍ ഹമാസിനും മുസ്ലീം ബ്രദര്‍ഹുഡിനും നല്‍കുന്ന സഹായം അവസാനിപ്പിക്കണം എന്നാണ് സൗദി സഖ്യത്തിന്റെ ആവശ്യം. അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നും ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications