ഖത്തറിനെതിരായ ആരോപണങ്ങള്‍ വ്യാജം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! കുറ്റമേറ്റ് അമേരിക്ക

  • Written By:
Subscribe to Oneindia Malayalam

പാരിസ്: ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമായും ഉന്നയിച്ച ആരോപണമായിരുന്നു തീവ്രവാദ ബന്ധം. തീവ്രവാദ സംഘങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നായിരുന്നു സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും പറഞ്ഞിരുന്നത്. ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടിയത് ഖത്തറിന്റെ ചില നടപടികളായിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണെന്ന് തെളിയുകയാണിപ്പോള്‍.

ഖത്തറില്‍ അഫ്ഗാന്‍ താലിബാനും പലസ്തീനിലെ ഹമാസിനും ഓഫീസുണ്ട്. സൗദിയും സഖ്യരാഷ്ട്രങ്ങളും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തീവ്രവാദ സംഘങ്ങളായി കരുതുന്നവരാണ് താലിബാനും ഹമാസും. ഇവര്‍ക്ക് എങ്ങനെയാണ് ഖത്തര്‍ ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്നതായിരുന്നു ചോദ്യം.

ഉത്തരം ലഭിച്ചു

ഉത്തരം ലഭിച്ചു

ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണിപ്പോള്‍. സത്യം തുറന്നുപറഞ്ഞിരിക്കുന്നത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ മുന്‍ മേധാവി ഡേവിഡ് പെട്രോസാണ്. എല്ലാത്തിനും പിന്നില്‍ അമേരിക്കയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

വിദേശ നയതന്ത്രത്തിന്റെ ഭാഗം

വിദേശ നയതന്ത്രത്തിന്റെ ഭാഗം

പക്ഷേ, അമേരിക്കയെ കുറ്റപ്പെടുത്തിയല്ല പെട്രോസ് ഇക്കാര്യം പറയുന്നത്. ഒരു വിദേശ നയതന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് പെട്രോസിന്റെ വിശദീകരണം. ലോകം സമാധാനത്തിലേക്ക് നീങ്ങുന്നതിന് നടത്തിയ ചില നീക്കങ്ങള്‍!!

അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ചു

അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ചു

അഫ്ഗാനിലെ താലിബാനും പലസ്തീനിലെ ഹമാസിനും ദോഹയില്‍ ഓഫീസ് തുറക്കാന്‍ ഖത്തര്‍ തയ്യാറായത് അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ചാണെന്നാണ് സിഐഎയുടെ മുന്‍ ഡയറക്ടറും റിട്ട. ജനറലുമായ ഡേവിഡ് പെട്രോസ് പറയുന്നത്.

ഈ ഓഫീസുകള്‍ക്ക് പിന്നില്‍

ഈ ഓഫീസുകള്‍ക്ക് പിന്നില്‍

ഖത്തറിനെതിരേ നടപടി സ്വീകരിക്കുമ്പോള്‍ സൗദിയും യുഎഇയും ബഹ്‌റൈനും പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്്ക്കുന്നുവെന്നാണ്. അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടിയത് ഈ ഓഫീസുകളായിരുന്നു.

അമേരിക്ക അഫ്ഗാനില്‍ ഏര്‍പ്പെട്ടത്

അമേരിക്ക അഫ്ഗാനില്‍ ഏര്‍പ്പെട്ടത്

എന്നാല്‍ എല്ലാം അമേരിക്കയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഖത്തര്‍ ഭരണകൂടം ചെയ്തത്. അഫ്ഗാനില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാല്‍ തിരിച്ചുപോരാന്‍ പറ്റാത്ത വിധമുള്ള യുദ്ധത്തിലാണ് അമേരിക്ക അഫ്ഗാനില്‍ ഏര്‍പ്പെട്ടത്.

ഖത്തറിനെ തിരഞ്ഞെടുത്തു

ഖത്തറിനെ തിരഞ്ഞെടുത്തു

ഇതിന് പരിഹാരം കാണാനും അഫ്ഗാനില്‍ നിന്നു മാന്യമായി തിരിച്ചുപോരാനുമുള്ള വഴിയൊരുക്കുന്നതിനാണ് അമേരിക്ക തന്നെ മുന്‍കൈയെടുത്ത് വിദേശരാജ്യത്ത് താലിബാന് ഓഫീസ് ഒരുക്കിയത്. അതിന് അവര്‍ തിരഞ്ഞെടുത്തത് ഖത്തറിനെ ആയിരുന്നു.

അമേരിക്കന്‍ താവളം

അമേരിക്കന്‍ താവളം

ഖത്തറിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുള്ളത്. പശ്ചമേഷ്യയില്‍ അമേരിക്ക നടത്തുന്ന എല്ലാ ആക്രമണത്തിനും യുദ്ധവിമാനങ്ങള്‍ ഉയരുന്നത് ഖത്തറിലെ താവളത്തില്‍ നിന്നാണ്.

ഖത്തര്‍ ചെയ്ത തെറ്റ്

ഖത്തര്‍ ചെയ്ത തെറ്റ്

അമേരിക്കയുടെ അഭ്യര്‍ഥന കണക്കിലെടുത്തു എന്ന തെറ്റാണ് ഖത്തര്‍ ചെയ്തത്. ഖത്തര്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ മാസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ മുന്‍ സേനാ നായകന്‍ തന്നെ ഇക്കാര്യം ശരിവച്ചിരിക്കുകയാണ്.

താലിബാനുമായി സമാധാനം

താലിബാനുമായി സമാധാനം

അഫ്ഗാനില്‍ നിന്നു പിന്‍മാറുന്നതിന് മുമ്പ് താലിബാനുമായി സമാധാന കരാറിലെത്താനായിരുന്നു അമേരിക്കയുടെ നീക്കം. അതിന് ചര്‍ച്ചയ്ക്ക് സൗകര്യം ഒരുക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ദോഹയില്‍ താലിബാന് ഓഫീസ് തുറക്കാന്‍ അമേരിക്ക മുന്‍കൈയെടുത്തത്.

ഇസ്രായേലിന്റെ സുരക്ഷ

ഇസ്രായേലിന്റെ സുരക്ഷ

ഇസ്രായേലിന്റെ സുരക്ഷ കണക്കിലെടുത്താണ് വിദേശത്ത് ഹമാസിന്റെ ഓഫീസിന് വേണ്ടി അമേരിക്ക ശ്രമം തുടങ്ങിയത്. ഹമാസ് ഇസ്രായേല്‍ ആക്രമിക്കുന്നത് ഒഴിവാക്കാനും സമവായ ചര്‍ച്ച നടത്തി പശ്ചിമേഷ്യയില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരികയുമായിരുന്നുവത്രെ അമേരിക്കയുടെ ഉദ്ദേശം.

English summary
Former CIA director and retired general David Petraeus has said Qatar hosted delegations from both Hamas and the Taliban at the "request" of the US.
Please Wait while comments are loading...