കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ പ്രവാസികള്‍ക്കും കാന്‍സര്‍ ചികില്‍സ സൗജന്യം

  • By Desk
Google Oneindia Malayalam News

ദോഹ: പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഓങ്കോളജി വിഭാഗത്തില്‍ സൗജന്യമായി അര്‍ബുദ ചികിത്സ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് ഹെമറ്റോളജി ആന്റ് ഓങ്കോളജി ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഉസാമ അല്‍ ഹുംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബി ദിനപത്രമായ അല്‍ അറബിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഈ പ്രഖ്യാപനം നടത്തിയത്.

പത്മശ്രീ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം
നേരത്തെ അര്‍ബുദ ചികിത്സയുടെ 80 ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 20 ശതമാനം രോഗി വഹിക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അര്‍ബുദ ചികിത്സ പൂര്‍ണമായും സൗജന്യമാക്കിയതായി അദ്ദേഹം പറഞ്ഞു. നേരത്തേ 20 ശതമാനമാണ് രോഗികള്‍ വഹിക്കേണ്ടി വന്നിരുന്നതെങ്കിലും ചികില്‍സയുടെയും മരുന്നിന്റെയും ചെലവ് വച്ചുനോക്കുമ്പോള്‍ പലപ്പോഴും വന്‍തുക അവര്‍ നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

hamad

രോഗ നിയന്ത്രണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പരിഗണനായണ് തങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗം തടയാനും ചികില്‍സിച്ച് ഭേദമാക്കാനും സാധ്യമായ എല്ലാ നടപടികളും തങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടന്നുവരുന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ ഏതുതരം മരുന്നും വിദേശത്തു നിന്നും കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ അര്‍ബുദ ചികിത്സയ്ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പലരും ഖത്തറില്‍ തന്നെ ചികിത്സിക്കാനാണ് താല്‍പര്യപ്പെടുന്നത്. കാന്‍സര്‍ ചികില്‍സാ രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാന്‍ ബന്ധം ഉപേക്ഷിക്കാന്‍ സിറിയക്ക് പണം വാഗ്ദാനം ചെയ്തുഇറാന്‍ ബന്ധം ഉപേക്ഷിക്കാന്‍ സിറിയക്ക് പണം വാഗ്ദാനം ചെയ്തു

English summary
Treatment of cancer at the Hamad Medical Corporation (HMC) oncology department is free for all residents, a senior official with the department disclosed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X