വിസാ ഫ്രീയും സ്ഥിര താമസവും; ഖത്തര്‍ പൊളിച്ചു, തകര്‍ന്നത് സൗദിയുടെ സ്വപ്നം, വിദേശികള്‍ക്ക് ആവേശം

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയും കൂട്ടരും നടത്തിയ എല്ലാ പ്രചാരണങ്ങളും ഞൊടിയിടയില്‍ തകര്‍ത്തിരിക്കുകയാണ് ഖത്തര്‍. രണ്ടേ രണ്ടു പ്രഖ്യാപനം. അതോടെ തീര്‍ന്നു സൗദി സഖ്യത്തിന്റെ എല്ലാ മോഹങ്ങളും. വിദേശ രാജ്യങ്ങളെയും ഖത്തറിലെ വിദേശികളെയും ഒരു പോലെ കൈയിലെടുക്കാന്‍ ഖത്തറിന് സാധിച്ചുവെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്ന ചിത്രം.

കഴിഞ്ഞാഴ്ചയാണ് ഖത്തര്‍ സ്ഥിരതാമസ പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച വിസയില്ലാതെ ഖത്തറിലേക്ക് വിദേശികളെ സ്വഗതം ചെയ്ത് മറ്റൊരു പ്രഖ്യാപനവും. ഖത്തറിന്റെ പ്രതിഛായ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുകയാണ് ആഗോള തലത്തില്‍. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉന്നയിച്ച എല്ലാ ഭീകരവാദ ആരോപണങ്ങളും മറികടക്കാന്‍ ഖത്തറിന് സാധിച്ചിരിക്കുന്നു. ഇനിയും ചില സുപ്രധാന തീരുമാനങ്ങള്‍ ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍ കഴിയുന്ന വിദേശികള്‍ക്ക് ഏറെ സന്തോഷകരമാകുന്ന തീരുമാനങ്ങളായിരുന്നു രണ്ടും.

ഖത്തറിന്റെ മുഖം സുന്ദരമായി

ഖത്തറിന്റെ മുഖം സുന്ദരമായി

രണ്ടു പ്രഖ്യാപനം ഖത്തറിന്റെ മുഖം സുന്ദരമാക്കുമെന്ന് മാത്രമല്ല, ഖത്തറിലേക്ക് വന്‍ തോതില്‍ വിദേശികള്‍ ആകര്‍ഷിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തുന്നു. ഉപരോധം മൂലം നേരിട്ട പ്രതിസന്ധികള്‍ മറികടക്കാന്‍ ഖത്തര്‍ നടത്തിയ നീക്കം വിജയിച്ചുവെന്ന് വേണം കരുതാന്‍.

വിദേശികള്‍ക്ക് സ്ഥിര താമസ കാര്‍ഡ്

വിദേശികള്‍ക്ക് സ്ഥിര താമസ കാര്‍ഡ്

ഖത്തറിലെ വിദേശികള്‍ക്ക് സ്ഥിര താമസ കാര്‍ഡ് നല്‍കുമെന്ന് കഴിഞ്ഞാഴ്ചയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും നല്‍കില്ലെങ്കിലും രാജ്യത്തിന് ഗുണം ചെയ്തവരെ ഖത്തര്‍ കൈവിടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു അതിലൂടെ.

വിദേശികള്‍ക്ക് പ്രതീക്ഷ വര്‍ധിച്ചു

വിദേശികള്‍ക്ക് പ്രതീക്ഷ വര്‍ധിച്ചു

ഇതോടെ ഖത്തറിലെ വിദേശികള്‍ക്ക് പ്രതീക്ഷ വര്‍ധിച്ചു. മാത്രമല്ല, ഖത്തറിനോട് കൂറ് വര്‍ധിക്കുകയും ചെയ്തു. രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ കൈയിലെടുക്കാന്‍ ഖത്തറിന് സാധിച്ചു.

ഒറ്റപ്പെടലില്‍ നിന്നു രക്ഷപ്പെടുന്നു

ഒറ്റപ്പെടലില്‍ നിന്നു രക്ഷപ്പെടുന്നു

സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഒറ്റപ്പെടുത്തുന്ന വേളയിലാണ് ഖത്തര്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തുള്ള എല്ലാ വിഭാഗത്തെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നീക്കം.

പ്രത്യേക കാര്‍ഡ് നല്‍കും

പ്രത്യേക കാര്‍ഡ് നല്‍കും

സ്ഥിരതാമസം നല്‍കുന്നവര്‍ക്ക് ഭരണകൂടം പ്രത്യേക കാര്‍ഡ് നല്‍കുമെന്ന് കഴിഞ്ഞാഴ്ചയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ഖത്തറുകാരായ സ്ത്രീകളെ വിവാഹം ചെയ്ത വിദേശികള്‍, അവരുടെ മക്കള്‍, രാജ്യത്തിന് വേണ്ടി അതുല്യ സേവനം അനുഷ്ടിച്ച വിദേശികള്‍ എന്നിവര്‍ക്കും സ്ഥിരതാസമത്തിന് അനുമതി നല്‍കും.

ഖത്തര്‍ പൗരന്‍മാരുടെ പോലെ

ഖത്തര്‍ പൗരന്‍മാരുടെ പോലെ

സ്ഥിരതാമസ കാര്‍ഡ് ലഭിക്കുന്നവരെ ഖത്തര്‍ പൗരന്‍മാരുടെ പോലെ തന്നെ പരിഗണിക്കും. ഖത്തറുകാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളും ഇവര്‍ക്കും ലഭ്യമാകും.

സര്‍ക്കാര്‍ ജോലി, സൈന്യത്തിലും

സര്‍ക്കാര്‍ ജോലി, സൈന്യത്തിലും

ഖത്തറുകാര്‍ കഴിഞ്ഞാല്‍ സൈന്യത്തിലും സര്‍ക്കാര്‍ ജോലികളിലും ആദ്യം പരിഗണിക്കുക ഈ കാര്‍ഡുള്ളവരെയായിരിക്കും. സ്വന്തമയി ഭൂമി വാങ്ങാന്‍ അനുമതി നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍ സമൂലമായ മാറ്റമാണ് ഖത്തറിന്റെ പുതിയ നിയമം ഉണ്ടാക്കുക എന്ന് വിലയിരുത്തപ്പെടുന്നു.

സ്വന്തമായി ബിസിനസുകള്‍ നടത്താം

സ്വന്തമായി ബിസിനസുകള്‍ നടത്താം

ഖത്തറുകാര്‍ ഇല്ലാതെ തന്നെ സ്വന്തമായി ബിസിനസുകള്‍ നടത്താന്‍ കാര്‍ഡുള്ളവര്‍ക്ക് സാധിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്നതിനും ബിസിനസ് നടത്തുന്നതിനും തദ്ദേശീയരായ വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്. ഈ നയമാണ് ഖത്തര്‍ തിരുത്തുന്നത്.

ബുധനാഴ്ചത്തെ നീക്കം

ബുധനാഴ്ചത്തെ നീക്കം

എന്നാല്‍ ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നത് ഇന്ത്യടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി വിസ വേണ്ട എന്നാണ്. വിസയില്ലാതെ ഖത്തറിലേക്ക് വരാം. ദിവസങ്ങള്‍ താമസിക്കാം. ലോകത്തെ പ്രബലരായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ്. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് കുറയുമെന്ന് ഖത്തര്‍ കരുതുന്നു.

വിസാ സ്വതന്ത്ര രാജ്യം

വിസാ സ്വതന്ത്ര രാജ്യം

ഖത്തറിലേക്ക് വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രമായി ഇനി പോകാം. വിസയ്ക്ക് സാധാരണ വലിയൊരു സംഖ്യ ചെലവാകാറുണ്ട്. ഇത് എടുത്തുക്കളഞ്ഞത് വഴി കൂടതല്‍ പേരെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇളവ് ഈ രാജ്യങ്ങള്‍ക്ക്

ഇളവ് ഈ രാജ്യങ്ങള്‍ക്ക്

ഇന്ത്യയ്ക്ക പുറമെ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറലേക്കെത്തുമ്പോള്‍ വിസ ആവശ്യമില്ല.

വിനോദസഞ്ചാര മേഖല

വിനോദസഞ്ചാര മേഖല

വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം ഖത്തര്‍ കൈക്കൊണ്ടത്. വിസയ്ക്ക് അപേക്ഷിക്കുകയോ പണം നല്‍കുകയോ വേണ്ടെന്ന് ഖത്തര്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉപരോധം മൂലം നേരിടുന്ന പ്രതിസന്ധിക്ക് ഏറെകുറെ പരിഹാരമാകും പുതിയ തീരുമാനം.

സൗജന്യ ട്രാന്‍സിറ്റ് വിസ

സൗജന്യ ട്രാന്‍സിറ്റ് വിസ

2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിച്ചിരുന്നു. ഏത് രാജ്യക്കാര്‍ക്കും യാത്രാ മധ്യ അഞ്ചു മണിക്കൂര്‍ ഖത്തറില്‍ തങ്ങാന്‍ സാധിക്കുന്നതായിരുന്നു ഈ വിസ. അഞ്ചു മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ തങ്ങാന്‍ അനുമതി നല്‍കിയിരുന്നു.

Qatar Offers Visa Free Entry, Everything You Want To Know
ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു

ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു

2022ല്‍ ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കും. ഈ വേളയില്‍ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. കായിക പ്രേമികള്‍ക്ക് വിസയില്ലാതെ ഇനി ഖത്തറിലേക്ക് എത്താന്‍ സാധിക്കും. ഖത്തര്‍ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുക.

English summary
Qatar overcome Saudi Led Sanction With Popular Programme
Please Wait while comments are loading...