കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ശൈഖിന് യുഎഇയില്‍ കടുത്ത പീഡനം; കുവൈത്തിലെത്തിയത് നടക്കാന്‍ പറ്റാതെ, ആശുപത്രിയിലേക്ക് മാറ്റി

യുഎഇയില്‍ നിന്ന് അവശനായാണ് ശൈഖ് അബ്ദുല്ല കുവൈത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: യുഎഇ ഭരണകൂടം തടവിലാക്കിയെന്ന് ആരോപണമുന്നയിച്ച ഖത്തര്‍ രാജകുടുംബാംഗം ശൈഖ് അബ്ദുല്ല അലി അല്‍ഥാനി ഇപ്പോഴുള്ളത് കുവൈത്തില്‍. കഴിഞ്ഞ ദിവസം ഇദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ശൈഖ് അബ്ദുല്ല തങ്ങളുടെ രാജ്യത്തില്ലെന്ന് യുഎഇ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ കുവൈത്തില്‍ കണ്ടെത്തിയത്. അവശനായ നിലയിലാണ് ശൈഖ് അബ്ദുല്ലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് പ്രതിസന്ധി രൂക്ഷമാക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്...

സംഭവിച്ചതിന്റെ ചുരുക്കം

സംഭവിച്ചതിന്റെ ചുരുക്കം

ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ലയെ രണ്ടുദിവസം മുമ്പാണ് യുഎഇ അറസ്റ്റ് ചെയ്തുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ അദ്ദേഹം രാജ്യത്തില്ലെന്നായിരുന്നു യുഎഇയുടെ വിശദീകരണം. ഇപ്പോഴിതാ ശൈഖ് അബ്ദുല്ലയെ കുവൈത്തില്‍ കണ്ടെത്തിയിരിക്കുന്നു.

നടക്കാന്‍ കഴിയുന്നില്ല

നടക്കാന്‍ കഴിയുന്നില്ല

കുവൈത്തില്‍ എത്തിയ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഖത്തര്‍ രാജകുടുംബത്തിലെ വ്യക്തികളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കുവൈത്തിലെത്തിയപ്പോള്‍ നടക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ശൈഖ് അബ്ദുല്ലയ്ക്ക്.

യുഎഇയില്‍ സംഭവിച്ചത്

യുഎഇയില്‍ സംഭവിച്ചത്

യുഎഇയില്‍ നിന്ന് അവശനായാണ് ശൈഖ് അബ്ദുല്ല കുവൈത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയില്‍ നിന്ന് ശൈഖ് അബ്ദുല്ല കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ ശൈഖ് ഖാലിദ് കുറ്റപ്പെടുത്തുന്നത്.

പുറത്തായത് ഇങ്ങനെ

പുറത്തായത് ഇങ്ങനെ

താന്‍ അറസ്റ്റിലായെന്ന വിവരം ശൈഖ് അബ്ദുല്ല തന്നെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടത്. ഇക്കാര്യം അദ്ദേഹം വിവരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. താന്‍ യുഎഇയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

ശൈഖ് മുഹമ്മദ്

ശൈഖ് മുഹമ്മദ്

ഞായറാഴ്ചയാണ് ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. യുഎഇ തലസ്ഥാനത്ത് താന്‍ തടവിലാക്കപ്പെട്ടുവെന്നാണ് വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശൈഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാരണം

കാരണം

ശൈഖ് മുഹമ്മദ് ആരാണെന്ന് അദ്ദേഹം വിവരിച്ചിരുന്നില്ല. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശൈഖ് അബ്ദുല്ല ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നത്. എന്താണ് തടവിലാക്കാനുള്ള കാരണമെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

അതിഥി

അതിഥി

ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശൈഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ എന്റെ അവസ്ഥ മാറിയിട്ടുണ്ട്. എന്നെ തടവിലാക്കിയിരിക്കുകയാണ്- ഇതാണ് വീഡിയോയില്‍ ശൈഖ് അബ്ദുല്ല പറഞ്ഞത്. യുഎഇ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയാണിപ്പോള്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഖത്തറിലെ ജനങ്ങളെ കുറ്റപ്പെടുത്തരുതെന്നും അവര്‍ നിരപാധികളാണെന്നും ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു.

ഖത്തര്‍ വിമര്‍ശകന്‍

ഖത്തര്‍ വിമര്‍ശകന്‍

1960കളലില്‍ ഖത്തര്‍ അമീര്‍ ആയിരുന്ന ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ മകനാണ് ശൈഖ് അബ്ദുല്ല. ഇദ്ദേഹം രാജകുടുംബവുമായി അത്ര രസത്തിലല്ല. പലപ്പോഴും ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായം പറയുന്ന വ്യക്തിയുമാണ്. കുവൈത്തില്‍ നിന്ന് അദ്ദേഹം ഉടന്‍ ഖത്തറിലെത്തുമെന്നാണ് വിവരം.

മധ്യസ്ഥന്‍

മധ്യസ്ഥന്‍

എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ശൈഖ് അബ്ദുല്ല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണിലാണ്. തര്‍ക്കം രൂക്ഷമായ വേളയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞതോടെയാണ് അദ്ദേഹം മാധ്യമങ്ങളില്‍ ദിവസങ്ങള്‍ നിറഞ്ഞുനിന്നത്.

സൗദിക്കും യുഎഇക്കും പിന്തുണ

സൗദിക്കും യുഎഇക്കും പിന്തുണ

മാത്രമല്ല, ഖത്തറിനെതിരേ സൗദിയും യുഎഇയും സ്വീകരിച്ച നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ശൈഖ് അബ്ദുല്ലയുടെ അഭിമുഖങ്ങള്‍ സൗദിയിലേയും യുഎഇയിലേയും മാധ്യമങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയുമുണ്ടായി. ശൈഖ് അബ്ദുല്ലയെ ഖത്തര്‍ ഭരണാധികാരിയാക്കാന്‍ സൗദിയും യുഎഇയും ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു.

അട്ടിമറി ശ്രമം

അട്ടിമറി ശ്രമം

കഴിഞ്ഞ സപ്തംബറില്‍ അറബ് ലീഗ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ പുറത്താക്കി ശൈഖ് അബ്ദുല്ലയെ ഭരണാധികാരിയാക്കാനാണ് സൗദിയും യുഎഇയും ശ്രമിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് പറഞ്ഞത്.

വേറെയും വീഡിയോ

വേറെയും വീഡിയോ

മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹ്മദ് ഷെഫീഖ് സമാനമായ ഒരു വീഡിയോ കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ടിരുന്നു. യുഎഇയില്‍ തന്നെ തടവിലാക്കിയെന്നായിരുന്നു ഷെഫീഖിന്റെ ആരോപണം. 2012 മുതല്‍ യുഎഇയില്‍ താമസിച്ചുവരികയാണ് അഹ്മദ് ഷെഫീഖ്. നവംബറില്‍ തന്നെയാണ് ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരിയെ സൗദിയില്‍ തടവിലാക്കിയെന്ന വാര്‍ത്ത വന്നതും. തീര്‍ത്തും അസ്വസ്ഥത നിറഞ്ഞ വാര്‍ത്തകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.

English summary
Qatari Sheikh Abdullah hospitalised in Kuwait after arrived from UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X