കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ച!!

ശൈഖ് സുല്‍ത്താന്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യത്തില്‍ കൃത്യതയില്ല.

  • By Ashif
Google Oneindia Malayalam News

ദോഹ/അബുദാബി: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യമാണ് യുഎഇ. ഖത്തര്‍ നിലപാടുകള്‍ മാറ്റുംവരെ യാതൊരു ബന്ധവുമില്ലെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത മറ്റൊന്നാണ്. ഖത്തര്‍ രാജകുടുംബത്തിലെ അംഗം വന്‍ പരിവാരങ്ങളോടെ യുഎഇയില്‍ എത്തിയിരിക്കുന്നു. യുഎഇ ഭരണകൂടവുമായി വിശദമായ ചര്‍ച്ച നടത്തുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഖത്തര്‍ ഭരണകൂടം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗള്‍ഫ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്...

മക്ക ഹറം പള്ളിയില്‍ സ്ത്രീകളുടെ കളി; വട്ടത്തിലിരുന്ന്!! കയ്യോടെ പിടികൂടി പോലീസ് ചെയ്തത്മക്ക ഹറം പള്ളിയില്‍ സ്ത്രീകളുടെ കളി; വട്ടത്തിലിരുന്ന്!! കയ്യോടെ പിടികൂടി പോലീസ് ചെയ്തത്

ശൈഖ് സുല്‍ത്താന്‍

ശൈഖ് സുല്‍ത്താന്‍

ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സുഹൈം അല്‍ഥാനിയാണ് യുഎഇ തലസ്ഥനമായ അബുദാബിയില്‍ എത്തിയിരിക്കുന്നത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അദ്ദേഹത്തെ സ്വീകരിച്ചു.

കിരീടവകാശി തന്നെ

കിരീടവകാശി തന്നെ

അബുദാബി കിരീടവകാശി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ഇരുനേതാക്കളും ഒരുമിച്ചിരിക്കുന്നതും ആലിംഗനം ചെയ്യുന്നതും ചര്‍ച്ച നടത്തുന്നതുമായ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഖത്തര്‍ ഭരണകൂടം അറിയാതെയാണ് ശൈഖ് സുല്‍ത്താന്റെ വരവ്.

അടുത്ത ബന്ധം

അടുത്ത ബന്ധം

യുഎഇ ഭരണകൂടവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശൈഖ് സുല്‍ത്താനെന്ന് പ്രസ്താവനയില്‍ പറയുന്നു. ഖത്തറുകാരായ വന്‍ സംഘവും ശൈഖ് സുല്‍ത്താനൊപ്പമുണ്ട്. തലസ്ഥാനത്തെ അല്‍ ബഹര്‍ കൊട്ടാരത്തിലായിരുന്നു ചര്‍ച്ചകള്‍.

ആരോപണം ശരിവച്ചു

ആരോപണം ശരിവച്ചു

യുഎഇയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഖത്തര്‍ ഭരണകൂടം പരിഹരിക്കണമെന്ന് ശൈഖ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ഭീകരസംഘങ്ങളുമായുള്ള ബന്ധം ഖത്തര്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഖത്തറിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ശൈഖ് സുല്‍ത്താന്‍.

നടപടി സ്വീകരിച്ചു

നടപടി സ്വീകരിച്ചു

ഖത്തര്‍ ഭരണകൂടത്തിന്റെ നയങ്ങളെ ശൈഖ് സുല്‍ത്താന്‍ വിമര്‍ശിച്ചിരുന്നു. ഇറാനുമായി ഖത്തര്‍ ബന്ധം നിലനിര്‍ത്തുന്നതിനും ശൈഖ് സുല്‍ത്താന്‍ എതിരാണ്. ശൈഖ് സുല്‍ത്താനെതിരേ ഖത്തര്‍ ഭരണകൂടം നേരത്തെ നടപടി സ്വീകരിച്ചിരുന്നു.

ഖത്തറില്‍ താമസിക്കുന്നില്ല

ഖത്തറില്‍ താമസിക്കുന്നില്ല

ശൈഖ് സുല്‍ത്താന്‍ ഖത്തറിലല്ല ഇപ്പോള്‍ താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയിലെ പ്രദേശങ്ങളിലാണ് ഇദ്ദേഹവും അനുയായികളും.

വിമതര്‍ക്ക് പിന്തുണ

വിമതര്‍ക്ക് പിന്തുണ

ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ല നേരത്തെ യുഎഇ ഭരണകൂടവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഖത്തറിനെതരായ ഉപരോധം അവസാനിപ്പിക്കാന്‍ കരാറുണ്ടാക്കണമെന്ന് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച വ്യക്തിയാണ് ശൈഖ് സുല്‍ത്താന്‍.

സ്വത്തുക്കള്‍ കണ്ടുകെട്ടി

സ്വത്തുക്കള്‍ കണ്ടുകെട്ടി

ശൈഖ് അബ്ദുല്ലയ്ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് ശൈഖ് സുല്‍ത്താനെതിരേ അടുത്തിടെ ഖത്തര്‍ ഭരണകൂടം നടപടിയെടുത്തിരുന്നു. ഖത്തറിലുള്ള സുല്‍ത്താന്റെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖത്തര്‍ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഖത്തറില്‍ വരും

ഖത്തറില്‍ വരും

കഴിഞ്ഞ ദേശീയ ദിനത്തില്‍ ശൈഖ് സുല്‍ത്താന്‍ ഖത്തര്‍ അമീറിനെതിരെ യോഗം ചേര്‍ന്നത് വാര്‍ത്തയായിരുന്നു. ഉടന്‍ ഖത്തറില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞിരുന്നു.

33 കാരനായ സുല്‍ത്താന്‍

33 കാരനായ സുല്‍ത്താന്‍

സൗദിരാജാവ് സല്‍മാനുമായും മകനും കിരീടവകാശിയുമായ മുഹമ്മദ് രാജകുമാരനുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശൈഖ് സുല്‍ത്താന്‍. 33 കാരനായ അദ്ദേഹം ഖത്തര്‍ ഭരണകൂടത്തിന്റെ വിദേശനയം തെറ്റാണെന്ന് വിമര്‍ശിക്കാറുണ്ട്.

പാരീസിലാണെന്നും റിപ്പോര്‍ട്ട്

പാരീസിലാണെന്നും റിപ്പോര്‍ട്ട്

അതേസമയം, ശൈഖ് സുല്‍ത്താന്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യത്തില്‍ കൃത്യതയില്ല. ഖത്തറിനോട് ചേര്‍ന്ന സൗദി പ്രദേശങ്ങളിലാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പാരീസില്‍ പ്രവാസ ജീവിതം നയിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശൈഖ് അബ്ദല്ലയുടെ വീഡിയോ

ശൈഖ് അബ്ദല്ലയുടെ വീഡിയോ

നേരത്തെ ഖത്തര്‍ ഭരണകൂടത്തെ വിമര്‍ശിച്ച് യുഎഇയില്‍ താമസിച്ചിരുന്ന ശൈഖ് അബ്ദുല്ല യുഎഇയില്‍ നിന്ന് കുവൈത്തിലേക്ക് പോയത് വിവാദമായിരുന്നു. തന്നെ പീഡിപ്പിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല തന്നെ പറയുന്ന ഒരു വീഡിയോ പുറത്തുവന്നതാണ് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചത്. ഒടുവില്‍ കുവൈത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതായി പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Qatari sheikh welcomed to his 'second home' by UAE's leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X