Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ മറപിടിച്ചു... സൗദി രാജകുമാരനെ രക്ഷിച്ചു!! നിലപാട് മാറ്റി അമേരിക്ക പറയുന്നത്...

വാഷിങ്ടണ്‍: ലോകത്തെ പ്രധാന നേതാക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനമായ രീതിയില്‍ ലോകം ശ്രദ്ധിക്കുന്ന മറ്റൊരു നേതാവാണ് സൗദി അറേബ്യയുടെ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിന്‍ സല്‍മാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ വിദേശകാര്യ വക്താവ് മറുപടി നല്‍കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരാണ് ജമാല്‍ ഖഷഗ്ജി

ആരാണ് ജമാല്‍ ഖഷഗ്ജി

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷഗ്ജി. വാള്‍സ്ട്രീറ്റ് ജേണലില്‍ ഉള്‍പ്പെടെ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ, പ്രത്യേകിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. തുര്‍ക്കിയില്‍ വച്ച് അദ്ദേഹം കൊല്ലപ്പെട്ടത് 2018ലാണ്.

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി അറേബ്യന്‍ കോണ്‍സിലേറ്റില്‍ ചില രേഖകള്‍ക്കായി എത്തിയതായിരുന്നു ജമാല്‍ ഖഷഗ്ജിയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും. കോണ്‍സുലേറ്റിന് അകത്തേക്ക് പോയ അദ്ദേഹം പക്ഷേ, തിരിച്ചുവന്നില്ല. പ്രതിശ്രുത വധു ഏറെ നേരം കാത്തിരുന്ന് ശേഷം കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. പിന്നെ ഇന്നുവരെ ജമാല്‍ ഖഷഗ്ജിയെ കണ്ടിട്ടുമില്ല.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

കോണ്‍സുലേറ്റില്‍ വച്ച് ജമാല്‍ ഖഷഗ്ജിയെ സൗദിയുടെ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി കൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നശിപ്പിക്കുകയും ചെയ്തുവത്രെ. ഇതിലേക്ക് വെളിച്ചം വീശിച്ചു ചില സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുര്‍ക്കി ഉദ്യോഗസ്ഥര്‍ നടത്തിവന്നിരുന്ന അന്വേഷണം പിന്നീട് മതിയാക്കി.

ജോ ബൈഡന്‍ വന്ന ശേഷവും

ജോ ബൈഡന്‍ വന്ന ശേഷവും

സൗദിയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തുര്‍ക്കി അന്വേഷണം അവസാനിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സൗദിയില്‍ കേസെടുത്ത് വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ബിന്‍ സല്‍മാനെതിരെ ആയിരുന്നു അമേരിക്കയുടെ നിലപാട്. ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ബിന്‍ സല്‍മാനെതിരെ രംഗത്തുവന്നിരുന്നു.

അമേരിക്കയും നിലപാട് മാറ്റി

അമേരിക്കയും നിലപാട് മാറ്റി

എന്നാല്‍ അടുത്തിടെ അമേരിക്കയും ജോ ബൈഡനും നിലപാട് മാറ്റി. അദ്ദേഹം സൗദി അറേബ്യ സന്ദര്‍ശിക്കുകയും ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അമേരിക്കയില്‍ ബിന്‍ സല്‍മാനെതിരെ നിയമ നടപടിയില്ലാതിരിക്കാന്‍ നയതന്ത്ര പരിരക്ഷ കൂടി അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതാണ് പുതിയ ചോദ്യത്തിനും മറുപടിക്കും കാരണമായത്.

ഒട്ടേറെ നേതാക്കള്‍ക്ക് ഇളവ് നല്‍കി

ഒട്ടേറെ നേതാക്കള്‍ക്ക് ഇളവ് നല്‍കി

രാഷ്ട്രനേതാക്കള്‍ക്ക് ഇത്തരത്തില്‍ നയതന്ത്ര പരിരക്ഷ മുമ്പും അമേരിക്ക നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വേദാന്ത് പട്ടേല്‍ വിശദീകരിച്ചു. ഹെയ്തിയുടെ പ്രസിഡന്റ് അരിസ്റ്റൈഡ്, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാംബെ, കോംഗോ പ്രസിഡന്റ് കബില എന്നിവരുടെ പേരുകളും മോദിക്കൊപ്പം അമേരിക്കന്‍ വിദേശകാര്യ വക്താവ് എടുത്തു പറഞ്ഞു. ഇവര്‍ക്കെല്ലാം നേരത്തെ അമേരിക്ക ഇളവ് നല്‍കിയിരുന്നു.

മോദിയെ നിരോധിക്കാന്‍ കാരണം

മോദിയെ നിരോധിക്കാന്‍ കാരണം

2002ല്‍ ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ടാണ് മോദിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്. അന്ന് മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്‌കരണം. കലാപം അടിച്ചമര്‍ത്താന്‍ മോദി ശ്രമിച്ചില്ലെന്നായിരുന്നു അമേരിക്കയുടെ ആരോപണം. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സമാനമായി മോദിയെ ബഹിഷ്‌കരിച്ചിരുന്നു എങ്കിലും പിന്നീട് നിരോധനം നീക്കി. 2014ല്‍ മോദി പ്രധാനമന്ത്രിയായ ശേഷമാണ് അമേരിക്ക നിരോധനം നീക്കിയത്. ശേഷം പല തവണ മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+