Get Updates
Get notified of breaking news, exclusive insights, and must-see stories!

വംശീയ വിദ്വേഷം: അമേരിക്കയിലെ ഫ്ലോറിഡയില്‍ വെടിവെയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംങ് ടണില്‍ നടന്ന വെടിവെയ്പ്പില്‍ 3 പേർ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിലെ ജനറല്‍ മാർക്കറ്റില്‍ ശനായാഴ്ച വൈകുന്നേരത്തോടെയാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തിന് പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിച്ചതായും അധികൃതർ അറിയിക്കുന്നു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്ത വർഗ്ഗക്കാരാണ്.

crime

ഇരുപത് വയസ്സുകാരനായ വെളുത്ത വർഗ്ഗക്കാരനാണ് ആക്രമി. ആർമി മോഡല്‍ വസ്ത്രം ധരിച്ച് എആർ-സ്റ്റൈൽ റൈഫിള്‍ കൈത്തോക്കുമായി ഡോളർ ജനറൽ ഡിസ്‌കൗണ്ട് സ്റ്റോറിനുള്ളിലേക്ക് എത്തിയ അക്രമി കറുത്ത വർഗ്ഗക്കാരെ തിരഞ്ഞ് പിടിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

"അദ്ദേഹം ഒരു പ്രത്യേക കൂട്ടം ആളുകളെയാണ് ലക്ഷ്യം വച്ചത്, അത് കറുത്തവർഗ്ഗക്കാരായിരുന്നു. അവരെയാണ് കൊല്ലാൻ ആഗ്രഹിക്കുന്നതെന്ന് അവൻ പറഞ്ഞു. അത് വളരെ വ്യക്തമാണ്," മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.

വെടിവെയ്പ്പ് വിദ്വേഷ കുറ്റകൃത്യമായി എഫ്ബിഐ അന്വേഷിക്കുമെന്ന് ജാക്സൺവില്ലിന്റെ ബ്യൂറോയുടെ പ്രത്യേക ഏജന്റ് ഷെറി ഓങ്ക്സും വ്യക്തമാക്കി. ബോസ്റ്റൺ, ചിക്കാഗോ, ഒക്‌ലഹോമ എന്നിവയ്ക്ക് പുറമെ, ഈ വാരാന്ത്യത്തിൽ അമേരിക്കയിൽ നടന്ന തോക്ക് അക്രമത്തിന്റെ ഏറ്റവും പുതിയ സംഭവമാണ് ഫ്ലോറിഡയിലെ വെടിവെപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+