യുഎഇയിലും ഒമാനിലും'രാക്ഷസ തിരകള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ സുനാമി?
ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിലും സൗദി അറേബ്യയിലും കനത്ത മഴയ്ക്ക് സാധ്യത. കടല്‍ തീരങ്ങളില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 10 അടിയോളം ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രത നിര്‍ദ്ദേശം. സൗദി അറേബ്യ ലക്ഷ്യമാക്കി നീങ്ങിന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നത്.
സൗദി, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് മഴയ്ക്ക് സാധ്യത. ദുബായില്‍ ബുധനാഴ്ച രാവിലെ മഴ പെയ്തിരുന്നു. ബര്‍ ദുബായ് ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴ ചെയ്തിരുന്നു. ഒമാനില്‍ ശക്തമായ ഇടിയ്ക്കും സാധ്യതയുണ്ട്. താരതമ്യേന ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗള്‍ഫ് രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

ഉയര്‍ന്ന തിരമാലകള്‍
ഒമാന്‍ തീരത്തും യുഎഇ തീരങ്ങളിലും താരതമ്യേന പത്തടിയോളം ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) ആണ് മുന്നറിയിപ്പ് നല്‍കുന്നത്.

ബുധനാഴ്ച
ബുധനാഴ്ച യുഎഇയില്‍ പലയിടത്തും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അബുദാബി, ദുബായ്, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ മഴ പെയ്യും.

ഒമാനില്‍
ശക്തമായ കടല്‍ക്ഷോഭത്തിനും കാറ്റിനും ഇടിയ്ക്കും സാധ്യതയുണ്ട്. ബുരൈമി, മുസാസന്‍ഡം, അല്‍ ബത്തിനാഹ്, മസ്‌ക്കറ്റ്, അല്‍ ഹാജിര്‍ മല നിരകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക

സ്ഥിരതയില്ലാത്ത
സ്ഥിരതയില്ലാത്ത മോശപ്പെട്ട കാലാവസ്ഥയാകും വരും ദിവസങ്ങളില്‍ മൂന്ന അറബ് രാജ്യങ്ങളിലും ഉണ്ടാവുക

സൗദിയ്ക്കും
24 മണിയ്ക്കൂറിനുള്ളില്‍ സൗദിയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും എന്‍സിഎംഎസ് മുന്നറിയിപ്പ് നല്‍കുന്നു.വ്യാഴാഴ്ച കഴിഞ്ഞാല്‍ മാത്രമേ കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിയ്ക്കാനാകൂ.

സൂക്ഷിയ്ക്കണം
ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ സമാനമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായ സാഹചര്യത്തില്‍ പുതിയ മാറ്റം ഏതെങ്കിലും ദുരന്തത്തിലേയ്ക്കാകുമോ എന്ന ആശങ്കയും നില നില്‍ക്കുന്നു.












Click it and Unblock the Notifications