റംസാൻ ചോരയിൽ മുക്കും: ഐസിസ് ലോകത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടും

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഇറാഖിലും സിറിയയിലും ഐസിസിനുള്ള സ്വാധീനം നഷ്ടമാകുന്നതോടെ വിദേശരാജ്യങ്ങളില്‍ ആക്രമണ നടത്തുമെന്ന് ഐസിസ്. റമദാന്‍ ചോരയില്‍ മുക്കുമെന്നാണ് ഐസിസിന്‍റെ ഭീഷണി. ഈജിപ്ത്, ബ്രിട്ടന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങളില്‍ റമദാന്‍ മാസത്തില്‍ ഐസിസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി. ഐസിസിന്‍റെ നഷ്ടങ്ങളില്‍ നിന്ന് ലോകത്തിന്‍റെയും ഐസിസിനെ പിന്തുണയ്ക്കുന്ന ജിഹാദികളുടേയും ശ്രദ്ധ തിരിക്കാനാണ് ഐസിസിന്‍റെ ശ്രമം. മുസ്ലിങ്ങളുടെ വിശുദ്ധ റമദാന്‍ മാസത്തില്‍ കൂടുതല്‍ പേരെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമവും ഐസിസ് നടത്തുന്നുണ്ട്.

റമദാന്‍ വൃതം ആരംഭിച്ച ശേഷം മെയ് 26നാണ് ഐസിസ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. പാശ്ചാത്യ രാഷ്ട്രമായ ഫിലിപ്പൈന്‍സ്, ഷിയാ ശക്തി കേന്ദ്രമായ ഇറാൻ എന്നിങ്ങനെയാണ് ഐസിസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുള്ളത്.

 ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം

ആയുധധാരികളായ മുന്നുപേരാണ് തിരക്കേറിയ ലണ്ടൻ ബ്രിഡ്ജിലേയ്ക്ക് വാനോടിച്ച് കയറ്റിയത്. സമീപത്തെ ബോറോ മാർക്കറ്റിൽ കത്തിക്കുത്ത് നടത്തുകയും ചെയ്തത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ ആക്രമണം ജൂൺ മൂന്നിനായിരുന്നു നടന്നത്. പാക് പൗരനായ ഖുറം ഭട്ട് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് അക്രമികളെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് വധിക്കുകയും ചെയ്തു. ജിഹാദീസ് നെക്സ്റ്റ് ഡോർ എന്ന ഡോക്യുമെന്‍ററിയിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭീകരര്‍ ഉത്തരവാദിത്തമേറ്റെടുത്ത മൂന്ന് ഭീകരാക്രമണങ്ങളാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ബ്രിട്ടനില്‍ ഉണ്ടായത്.

 ഇറാനിൽ ഭീകരാക്രമണം

ഇറാനിൽ ഭീകരാക്രമണം

ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനെ തകർക്കുമെന്ന വെല്ലുവിളിയ്ക്കൊപ്പമാണ് ഐസിസ് ഇറാനിൽ ഭീകരാക്രമണം നടത്തുകയും ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. മൊസൂളിലും റഖയിലും സ്വാധീമുള്ള ഐസിസാണ് ഇറാന്‍ പാർലമെന്‍റിനുള്ളിലും ആയത്തുള്ള ഖുമേനിയുടെ ശവകൂടീരത്തിലും ആക്രമണം നടത്തിയത്. രണ്ട് ആക്രമണങ്ങളിലുമായി ഇറാനില്‍ ഒരു സുരക്ഷാ ഉദ്യോദഗസ്ഥനുള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയത്. മറ്റ് ആക്രമണങ്ങളെക്കാൾ ചോര വീണത് റംസാൻ മാസത്തിൽ ഇറാനിൽ നടന്ന ആക്രമണത്തിലാണ്.

ഇറാനെ അല്‍ഖ്വയ്ദ വെറുതെവിട്ടു

ഇറാനെ അല്‍ഖ്വയ്ദ വെറുതെവിട്ടു

ഐസിസും വര്‍ഗ്ഗീയ സുന്നി ഗ്രൂപ്പുകളും അല്‍ ഖ്വയ്ദയും ഭീകരസംഘടനയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള മത്സരമാണ് ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍‌ ബിന്‍ ലാദന്‍ സ്ഥാപകനായിരുന്ന അല്‍ഖ്വയ്ദ ഒരിക്കല്‍ പോലും ഇറാനെ ആക്രമിക്കാന്‍ തയ്യാറായിട്ടില്ല. ഇറാന്‍ അല്‍ഖ്വയ്ദയ്ക്ക് നല്‍കുന്ന പണവും ആയുധങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

ഫിലിപ്പൈൻസ് ആക്രമണം

ഫിലിപ്പൈൻസ് ആക്രമണം

ഫിലിപ്പീൻസിലെ ദക്ഷിണ നഗരമായ മറാവിയിലാണ് രണ്ടാഴ്ച മുൻപ് ഐസിസ് ആക്രമണം നടത്തിയത്. അമേരിക്ക കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തലയ്ക്ക് വിലയിട്ട ഇസ്നിലോൺ ഹാപ്പിലോൺ എന്നിവരുൾപ്പെടെയുള്ള ഭീകരരാണ് ഫിലിപ്പീൻസിൽ കഴിഞ്ഞ് ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.

ഈജിപ്തിൽ ന്യൂനപക്ഷത്തിനെതിരെ

ഈജിപ്തിൽ ന്യൂനപക്ഷത്തിനെതിരെ

മുഖം മൂടി ധരിച്ച ഐസിസ് ഭീകരനാണ് ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികളെ തീർത്ഥാടനത്തിനിടെ ആക്രമിച്ചത്. 26 കൊല്ലപ്പെട്ട ആക്രമണത്തിൽ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.

English summary
Ramzan toll shows Islamic State in pitched recruiting race
Please Wait while comments are loading...