കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം! നല്ലബന്ധത്തിന് തുടക്കം കുറിയ്ക്കണമെന്ന് ബാസിത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുമായി കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാക് പ്രസിഡന്റ് മനൂന്‍ ഹുസൈന്‍. പാകിസ്താന്‍ ദിനത്തിലാണ് കശ്മീര്‍ പ്രശ്‌ന പരഹാരത്തിനായി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്താന്‍ അയല്‍രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും പാക് ഹൈമ്മീഷണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തോടെ പ്രശനപരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ അറിയിച്ചതായി പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് ദിനത്തില്‍ സൈനിക പരേഡിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്റെ പരമ്പരാഗതമായ ആറ്റോമിക് ഊര്‍ജ്ജം പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനുള്ളതാണെന്നും ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദത്തിനെതിരെ പാക് സൈന്യം പോരാട്ടം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ശേഷിക്കുന്ന ഭീകരരെക്കൂടി സൈന്യം കൊന്നൊടുക്കുമെന്നും ചൂണ്ടിക്കാണിച്ചു.

india-pakistan

ഇതിന് പുറമേ കശ്മീര്‍ പ്രശ്‌നം പരിഹരിച്ച് ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താനുള്ള ആഗ്രഹം പാക് ഹൈമ്മീഷണര്‍ അബ്ദുള്‍ ബാസിതും പ്രകടിപ്പിച്ചിരുന്നു. അയല്‍ രാഷ്ട്രങ്ങളുമായി പാകിസ്താന്‍ നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ് വ, നാവിക സേനാ തലവന്‍ അഡ്മിറല്‍ മുഹമ്മദ് സക്കാവുള്ള, പ്രതിരോധ മന്ത്രി ഖവാജാ ആസിഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. 194ലെ ലാഹോര്‍ പ്രതിജ്ഞയാണ് മുസ്ലിങ്ങള്‍ക്ക് മാത്രമായി ഒരു രാഷ്ട്രം വേണണെന്ന് നിര്‍ദേശിക്കുന്നത്.

English summary
On the occasion of Pakistan Day, President Mamnoon Hussain said in his address that Islamabad is ready for dialogue with India over the Kashmir issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X