വീടുകളും ബാങ്കുകളും ആയുധപുരകളാക്കി യെമനിലെ ഷിയ വിമതര്‍, യുദ്ധം രൂക്ഷമായി തുടരുന്നു
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ ജനവാസകേന്ദ്രങ്ങള്‍ വന്‍ ആയുധ ശേഖരങ്ങളാക്കി ഹൂത്തി വിമതര്‍. ആളുകള്‍ താമസിയ്ക്കുന്ന കെട്ടിടങ്ങള്‍, ബാങ്കുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച് വിമതര്‍ അറബ് സഖ്യത്തിനും യെമന്‍ സൈന്യത്തിനുമെതിരെ ആക്രമണം നടത്തുന്നതായി വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണക്കാരായ ഒട്ടേറെ ആളുകളെ മനുഷ്യ കവചമാക്കിയാണ് വിമതരുടെ ആക്രമണമെന്നും യെമന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ബാങ്കുകള്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ആയുധപുരകളാക്കിയാണ് വിമതരുടെ ആക്രമണമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വിമതര്‍ യുദ്ധ തന്ത്രങ്ങള്‍ മെനയുന്നത് .

തായിസ് നഗരം, തി നയീം, അല്‍ ഷാസിബി ഗ്രാമങ്ങള്‍ എന്നിവിടിങ്ങളില്‍ വിമതര്‍ ഇപ്പോഴും ബോംബാക്രമണം നടത്തുകയാണെന്നും ഒട്ടേറെ വീടുകള്‍ ഇവിടങ്ങളില്‍ തകര്‍ന്നുവെന്നും പ്രദേശവാസികളുടെ വിവരണത്തെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രാമങ്ങളില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. അല്‍ അഖാബ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വിമതരുടെ നീക്കം തടയാന്‍ അറബ് സഖ്യത്തിന് കഴിഞ്ഞതായാണ് വിവരം.












Click it and Unblock the Notifications