കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26/11 ഭീകരാക്രമണ കേസ് പുനഃരന്വേഷണം,ഹാഫിസ് സയീദിനെ വിചാരണ ചെയ്യണം; പുതിയ ആവശ്യവുമായി ഇന്ത്യ

Google Oneindia Malayalam News

ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസ് പുനഃരന്വേഷിക്കണമെന്ന ആവശ്യവുമാ ഇന്ത്യ പാകിസ്താന് മുമ്പില്‍. 24 ഇന്ത്യക്കാരായ സാക്ഷികളെ മൊഴിയെടുക്കാന്‍ പാകിസ്താനിലേയ്ക്ക് അയക്കണമെന്നുള്ള സൗകര്യമൊരുക്കണമെന്ന പാകിസ്താന്റെ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഭീകരാക്രമണ കേസ് പുനഃരനേഷിക്കണമെന്നും ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നുമാണ് ഇന്ത്യ ഉന്നയിച്ച ആവശ്യം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

പാകിസ്താന്റെ അപേക്ഷയില്‍ ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ പ്രതികരിച്ച കാര്യം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിന് പുറമേ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ് വിയെയും ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

hafiz-saeed5

എന്നാല്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്ന വാദമാണ് പാകിസ്താന്‍ ആദ്യം മുതല്‍ തന്നെ നടത്തിവന്നിരുന്നത്. ബുധാഴ്ച പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി നടത്താനിരുന്ന മുംബൈ ഭീകരാക്രമണ കേസിന്റെ വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല. കേസില്‍ അടുത്തതായി വാദം കേള്‍ക്കുന്ന മാര്‍ച്ച് എട്ടിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള പ്രതികരണത്തിന് വേണ്ടിയാണ് പാകിസ്താന്‍ കാത്തിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ് വി, അബ്ദുള്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, ഹമദ് അമീന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, യൂനിസ് അന്‍ജൂം, എന്നിവരാണ് കൊലപതാക ശ്രമം, ഗുഡാലോചന, ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിയ്ക്കുന്നത്. 22 മാസം ജയിലില്‍ കിടന്ന ലഖ് വിയെ പിന്നീട് പാക് ഭീകരവിരുദ്ധ കോടതി ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ പാകിസ്താനില്‍ അജ്ഞാത വാസത്തിലാണ് ലഖ് വി ഇപ്പോള്‍. എന്നാല്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന ആറ് പേര്‍ ഇപ്പോഴും ജയിലിലാണ്. ആറ് ലഷ്‌കര്‍ തൊയ്ബ ഭീകരര്‍ ചേര്‍ന്ന് നടത്തിയ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഭീകരരെ പിന്നീട് പോലീസും വധിച്ചും. പൊലീസ് പിടികൂടിയ അജ്മല്‍ കസബിനെ ഇന്ത്യ വിചാരണയ്ക്ക് ശേഷം 2012ല്‍ തൂക്കിലേറ്റുകയും ചെയ്തു.

English summary
India has made a fresh demand in a reply to Pakistan's request to send 24 Indian witnesses to record their statements in 2008 Mumbai terror attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X