ഹിലരിയ്ക്ക് പിറകെ ട്രംപും വിവാദത്തില്‍, ട്രംപിന് റഷ്യയുമായുള്ളത് അവിശുദ്ധ ബന്ധം!!!
അമേരിക്കന്‍ ചാരനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപും റഷ്യന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഫ്ബിഐയ്ക്ക് വിവരം നല്‍കിയത്
വാഷിംഗ്ടണ്‍: ഡെമാക്രാറ്റിക് പ്രസിന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ ഇമെയില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും വിവാദത്തില്‍. ട്രംപ് ഓര്‍ഗനൈസേഷന്റെ സെര്‍വ്വര്‍ റഷ്യയിലെ സ്വകാര്യ ബാങ്കുമായുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് വിവാദത്തിനാധാരം. അല്‍ഫ ബാങ്കുമായി ട്രംപ് ഓര്‍ഗനൈസേഷന്‍ പുലര്‍ത്തുന്ന ബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലുള്ളത്.
നവംബര്‍ എട്ടിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപും റഷ്യന്‍ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാരനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപും റഷ്യന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഫ്ബിഐയ്ക്ക് വിവരം നല്‍കിയത്. സെന്റ് ജോണ്‍സ് മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങളായി ട്രംപ് റഷ്യയുമായി ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി മെമോയും ചാരന്‍ കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ പുതിയ ഇമെയിലുകളെക്കുറിച്ചുള്ള വിവാദം എഫ്ബിഐ തലവന്‍ ജെയിംസ് കോമി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഉള്‍പ്പെട്ട വിവാദങ്ങളും പുറത്തുവരുന്നത്.

യുഎസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് റഷ്യയുമായുള്ള ബന്ധം ചോദ്യം ചെയ്യുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ നിരസിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് രഹസ്യ സെര്‍വ്വര്‍ അല്ലെന്നും മാര്‍ക്കറ്റിംഗിന് വേണ്ടി ഉപയോഗിക്കുന്നതും തേര്‍ഡ് പാര്‍ട്ടി നിയന്ത്രിക്കുന്നതുമായ ഇമെയില്‍ സെര്‍വ്വറാണ് എന്നാണ് ട്രംപ് ഓര്‍ഗനൈസേഷന്റെ വിശദീകരണം. ഇവയില്‍ ഒന്ന് ട്രംപ് ഓര്‍ഗനൈസേഷന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മറ്റ് രണ്ടെണ്ണം റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ അല്‍ഫ ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ട്രംപ് ഓര്‍ഗനൈസേഷന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച ഈ ബന്ധം അമേരിക്കയിലെ മാധ്യമങ്ങളാണ് കണ്ടെത്തിയത്.
റഷ്യയോട് വിധേയത്വം പുലര്‍ത്തുന്ന ട്രംപിന്റെ നിലപാടിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍ണ്‍ രംഗത്തെത്തിയിരുന്നു. ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തെ തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ റഷ്യയ്ക്കുള്ള പങ്കിനെക്കുറിച്ചും ഇതോടെ ചര്‍ച്ചയായിട്ടുണ്ട്.












Click it and Unblock the Notifications