കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്ക സൗദിയ്ക്ക് ബോംബ് വില്‍ക്കുന്നു, 8500 കോടിയ്ക്ക്... എന്തിനാണ് സൗദിയ്ക്ക് ഇത്ര ബോംബുകള്‍?

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരാണ് അമേരിയ്ക്കക്കാര്‍. യുദ്ധമുണ്ടാക്കി ആയുധം വിറ്റ് പണം വരുന്നവരാണെന്ന് അമേരിയ്ക്കക്ക് പണ്ടേയുള്ള ചീത്തപ്പേരാണ്. ഇപ്പോഴിതാ അമേരിയ്ക്ക, അവര്‍ക്ക് ഏറെ പ്രിയപ്പെട്ട സൗദി അറേബ്യയ്ക്ക് ബോംബുകള്‍ വില്‍ക്കുന്നു.

ഒന്നും രണ്ടും ബോംബുകളല്ല വില്‍ക്കുന്നത്. 19,000 ല്‍ അധികം ബോംബുകള്‍. നടക്കുന്നത്. 129 കോടി അമേരിയ്ക്കന്‍ ഡോളറിന്റെ കച്ചവടണം. ഏതാണ്ട് 85,00 കോടി ഇന്ത്യ രൂപയുടെ ബിസിനസ്.

ബോംബുകള്‍ സൗദി ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അമേരിയ്ക്കന്‍ സര്‍ക്കാര്‍ അതിന് സമ്മതം മൂളിയിരിയ്ക്കുന്നു എന്ന് മാത്രം. എന്തിനാണ് സൗദിയ്ക്ക് ഇത്രയധികം ബോംബുകള്‍?

എത്ര ബോംബുകള്‍

എത്ര ബോംബുകള്‍

സൗദിയുടെ വ്യോമ സേനയ്ക്ക് വേണ്ടിയാണ് ബോംബുകള്‍. 19,000 ല്‍ അധികം ബോംബുകളാണ് അമേരിയ്ക്ക സൗദി അറേബ്യയ്ക്ക് വില്‍ക്കുന്നത്.

എന്തിന് വേണ്ടി

എന്തിന് വേണ്ടി

യെമന്‍-സൗദി അതിര്‍ത്തിയില്‍ ശക്തി പ്രാപിയ്ക്കുന്ന ഹൂത്തി വിമതര്‍ക്കെതിരെയുള്ള യുദ്ധത്തിനാണ് സൗദി ഈ ബോംബുകളെല്ലാം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലും സിറിയയിലും

ഇറാഖിലും സിറിയയിലും

ഇറാഖിലേയും സിറിയയിലേയും ഐസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിയ്ക്കയ്‌ക്കൊപ്പമാണ് സൗദി അറേബ്യയും. ഈ യുദ്ധത്തിനും ധാരാളം ആയുധങ്ങള്‍ ആവശ്യമാണ്.

ആയുധപ്പുര കാലി?

ആയുധപ്പുര കാലി?

ഹൂത്തി വിമതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഐസിസിനെതിരെയുള്ള ആക്രമണങ്ങളും എല്ലാം ചേര്‍ന്ന് സൗദിയുടെ ആയുധപ്പുര കാലിയായിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണത്രെ ബോംബുകള്‍ക്കായി അമേരിയ്ക്കയെ സമീപിച്ചത്.

പലതരം ബോംബുകള്‍

പലതരം ബോംബുകള്‍

പലതരത്തിലുള്ള ബോംബുകളാണ് സൗദി ആവശ്യപ്പെട്ടിട്ടുള്ളത്. അതെല്ലാം തന്നെ അമേരിയ്ക്ക നല്‍കുന്നും ഉണ്ട്.

സാധാരണ ബോംബ്

സാധാരണ ബോംബ്

പന്ത്രണ്ടായിരം സാധാരണ ബോംബുകള്‍ അമേരിയ്ക്ക നല്‍കുന്നുണ്ട്. 250 കിലോഗ്രാം മുതല്‍ ആയിരം കിലോഗ്രാം വരെ ഭാരമുള്ളവയാണ് ഇവ.

ബങ്കര്‍ ബസ്റ്റര്‍

ബങ്കര്‍ ബസ്റ്റര്‍

കോണ്‍ക്രീറ്റ് കെട്ടിടങ്ങളും, ഭൂഗര്‍ഭ അറകളും തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും അമേരിയ്ക്കയില്‍ നിന്ന് വാങ്ങുന്നുണ്ട്. 1,500 ബോംബുകളാണ് വാങ്ങുന്നത്.

ടെയില്‍ കിറ്റ്‌സ്

ടെയില്‍ കിറ്റ്‌സ്

ഉപയോഗശൂന്യമായ ആയുധങ്ങളെ ഉപഗ്രനിയന്ത്രിത 'സാമ്ര്#ട്ട് ബോംബുകള്‍' ആക്കി മാറ്റുന്നതിനുള്ള ആയിരക്കണക്കിന് ടെയില്‍ കിറ്റുകളും അമേരിയ്ക്ക സൗദി അറേബ്യയ്ക്ക് നല്‍കും.

എന്ത് സംഭവിയ്ക്കും

എന്ത് സംഭവിയ്ക്കും

ഈ ആയുധങ്ങളെല്ലാം ലഭിച്ചാല്‍ പിന്നെ എന്തായിരിയ്ക്കും സംഭവിയ്ക്കുക? യെമനിലെ ഹൂത്തി വിമതരുടെ അവസാനം സൗദിയുടെ ആക്രമണം കൊണ്ട് തന്നെ ആകുമോ?

ഐസിസിനെതിരെ

ഐസിസിനെതിരെ

സൗദി അറേബ്യ ആയുധങ്ങള്‍ വാങ്ങുന്നത് ഐസിസിനെ തുരത്താനാണെന്നാണ് കേള്‍ക്കുന്ന ഒരു ശ്രുതി. എന്നാല്‍ ഹൂത്തി വിമതരെ ഇല്ലാതാക്കാന്‍ വേണ്ടി മാത്രമാണ് ഇതെന്നും ആക്ഷേപമുണ്ട്.

English summary
The US government has approved a request from Saudi Arabia to buy more than 19,000 bombs and smart bombs for its air force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X