കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വീണ്ടും ലോക്ക്ഡൗണിലേക്ക്? ഷാങ്ഹായില്‍ കൊവിഡ് കൂട്ടപരിശോധന

Google Oneindia Malayalam News

ബീജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് ലോക്ക് ഡൗണ്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സീറോ കൊവിഡ് നയത്തില്‍ നിന്ന് ചൈന പിന്മാറില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടികള്‍. വെള്ളിയാഴ്ച യാങ്പു ജില്ലയിലെ 1.3 ദശലക്ഷം നിവാസികളെ കൂട്ട കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിശോധനാ ഫലം അറിയുന്നത് വരെ ജനങ്ങള്‍ വീടുകളില്‍ തന്നെയായിരുന്നു. ആരേയും അവരുടെ വസതികള്‍ക്ക് പുറത്ത് പോകാന്‍ അനുവദിക്കില്ല, അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് അധികാരികള്‍ ആണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമാണ് കൂട്ട പരിശോധനയും യാത്രാ നിരോധനവും.

1

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 25 ലക്ഷം ജനസഖ്യയുള്ള നഗരത്തെ രണ്ട് മാസത്തേക്ക് ലോക്ക്ഡൗണിലാക്കിയിരുന്നു. അതിന് സമാനമായ നടപടികളിലേക്കാണ് രാജ്യം കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍, ദിവസങ്ങള്‍ മാത്രമെ നീണ്ടുനില്‍ക്കൂ എന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും സമയപരിധി പിന്നീട് നീട്ടുകയായിരുന്നു.

'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി<br />'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി

2

അതേസമയം ലോക്ക്ഡൗണില്‍ സാമ്പത്തികമായി ചൈന വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2.6% ഇടിഞ്ഞതായി ബി ബി സിയുടെ റിപ്പോര്‍ട്ട് പറയുന്നു. ചൈനയില്‍ വെള്ളിയാഴ്ച 1337 പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?

3

അവയില്‍ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. അതേസമയം കഴിഞ്ഞ ദിവസവും കൊവിഡ് മരണങ്ങള്‍ പൂജ്യവുമാണ്. ഷാങ്ഹായില്‍ രോഗം സ്ഥിരീകരിച്ച 11 പേര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ട്. ടിബറ്റില്‍ ലക്ഷണമില്ലാത്ത അഞ്ച് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ശേഷം രാജ്യത്ത് ആകെ 258660 പേര്‍ക്ക് രോഗം ബാധിക്കുകയും 5226 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി

4

അതേസമയം ചൈനയില്‍ സ്ഥിരമായ ക്വാറന്റൈന്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പദ്ധതിക്ക് 1.6 ബില്യണ്‍ യുവാന്‍ (221 മില്യണ്‍ ഡോളര്‍) ചിലവ് വരുമെന്നാണ് കണക്ക്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 3009 ഐസൊലേഷന്‍ റൂമുകളും 3250 കിടക്കകളും ഉണ്ടായിരിക്കും. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സാധ്യത.

English summary
reports says that the Covid-19 lockdown is being tightened again in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X