കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലരിയ്ക്ക് പാകിസ്താനോട് സഹതാപം; ഇന്ത്യാ വിരുദ്ധതയും, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ടിവി പരസ്യം

രസ്യവീഡിയോ ആരംഭിക്കുന്നത് പാകിസ്താന്റെ ഭൂപടം കയ്യിലേന്തി നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടെ

Google Oneindia Malayalam News

ടാംപ: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരെ പ്രചരണവുമായി റിപ്പബ്ലിക്കന്‍ ഹിന്ദു സംഘടന. ഹിലരി ക്ലിന്റണ് പാകിസ്താനോട് പാകിസ്താനോട് സഹാനുഭൂതിയാണെന്ന് കാണിച്ച് ഇന്ത്യന്‍- അമേരിക്കന്‍ ടിവി ചാനലുകള്‍ വഴി ഹിലരിക്കെതിരായ തരംഗം സൃഷ്ടിക്കാനാണ് സംഘടനയുടെ ശ്രമം. ഇതിനായി പരസ്യം പുറത്തിറക്കിയാണ് സംഘടനയുടെ പ്രചരണം പുരോഗമിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് റിപ്പബ്ലിക്കന്‍ സംഘടനയുടെ നീക്കം.

29 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യവീഡിയോ ആരംഭിക്കുന്നത് പാകിസ്താന്റെ ഭൂപടം കയ്യിലേന്തി നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടെയാണ്. തര്‍ക്ക വിഷയമായ പാക് അധീന കശ്മീരിന്റെയും കശ്മീരിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താനോട് സഹാനുഭൂതിയുള്ള ഹിലരി ഇന്ത്യയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ആയുധങ്ങള്‍ വാങ്ങുന്നതിനായി കോടിക്കണക്കിന് രൂപ നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിസ ബ്ലോക്ക് ചെയ്തതില്‍ ഹിലരിയ്ക്ക് പങ്കുണ്ടെന്നും വീഡിയോയില്‍ പറയുന്നു.

hilary-clinton

ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിച്ച് റിപ്പബ്ലിക്കന്‍ ഹിന്ദു സംഘടന ആരോപിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ വിമര്‍ശിക്കുന്ന പരസ്യം ഹിലരിയുടെ നിലപാടുകളെയും ചോദ്യം ചെയ്യുന്നു. ഹിലരി ക്ലിന്റന്റെ സഹായിയായ പാകിസ്താനിയായ ഹുമ ആബിദീനെക്കുറിച്ച് പരാമര്‍ശിക്കുന്ന പരസ്യം ഹിലരി പ്രസിഡന്റായാല്‍ സ്റ്റാഫുമാരുടെ തലപ്പത്ത് വരുമെന്നും പരസ്യം ചൂണ്ടിക്കാണിക്കുന്നു.

ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ ഇന്ത്യയുടെ ഭാഗമായ കശ്മീര്‍ പാകിസ്താന് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും പരസ്യം വെളിപ്പെടുത്തുന്നു. ഹിലരിയുടെ സഹായി ഹുമ ഭീകരവാദത്തെ അനുകൂലിക്കുന്ന നിലപാട് സ്വീരിക്കുന്ന ആളാണെന്നും ഹിലരി അവരെ അസിസ്റ്റന്റായി കൂടെക്കൂട്ടൂന്നതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ലെന്നും ഇവിടെ സൂചിപ്പിക്കുന്നു.

English summary
Republican Hindu body attacks Hillary as 'sympathetic' to Pakistan in TV advertisement. TV ad also criticises Hilary's Pak aide Huma and supports to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X