• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിസന്ധിയുടെ 2021: കൊവിഡ് മുതല്‍ താലിബാന്‍ വരെ, 2021ല്‍ ലോകം കണ്ട കാഴ്ചകള്‍

Google Oneindia Malayalam News

ലോകം ഏറ്റവും പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു കാലഘട്ടമാണ് 2021ലേത്. 2019ല്‍ ലോകത്ത് പൊട്ടിപ്പുറപ്പെട്ട് ഇന്നും ഒരു അവസാനമില്ലാതെ കടന്നു പോകുന്ന കൊവിഡ് എന്ന മഹാമാരിക്ക് മുന്നിലാണ് ലോകം. ലോകം മുഴുവനും അടച്ചിട്ട 2020 ല്‍ നിന്ന് അല്‍പം ആശ്വാസം നല്‍കി ചില രാജ്യങ്ങള്‍ അടച്ചിടലുകള്‍ക്ക് ഇളവ് നല്‍കിയെങ്കിലും രോഗവ്യാപനം കൂടുന്നതിനനുസരിച്ച് അടച്ചും തുറന്നും തന്നെയാണ് ഇന്നും ലോകം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് മഴയും കാറ്റുമൊക്കെയായി പ്രകൃതി ദുരന്തങ്ങള്‍ നമ്മളെ തേടിയെത്തിയത്. 2022ലേക്ക് നമ്മള്‍ കടക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ലോകം കണ്ട കാഴ്ചകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  November 2021
  • നവംബര്‍ 1
   നവംബര്‍ 1
   മേക്‌സിക്കോയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് നവംബര്‍ 1. മെക്‌സിക്കോയിലെ എല്ലാ വിശുദ്ധരുടെയും ദിനം. മരിച്ചവരുടെ ദിനത്തിന്റെ (ഡിയ ഡി മ്യൂര്‍ട്ടോസ്) ആഘോഷത്തിന്റെ ആദ്യ ദിനം. മരണമടഞ്ഞ കുട്ടികളെ അനുസ്മരിക്കുന്നു. രണ്ടാം ദിവസം മരിച്ച എല്ലാ മുതിര്‍ന്നവരെയും അനുസ്മരിക്കുന്നു. 2008-ല്‍, യുനെസ്‌കോയുടെ മനുഷ്യത്വത്തിന്റെ അദൃശ്യമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയില്‍ ഈ പാരമ്പര്യവും ചേര്‍ക്കപ്പെട്ടു.
  August 2021
  • അമേരിക്കയുടെ പിന്മാറ്റം
   അമേരിക്കയുടെ പിന്മാറ്റം
   നാറ്റോ സഖ്യ ബലത്തില്‍ ഒന്നാം താലിബാനെ പുറത്താക്കി അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയാധികാരം അമേരിക്ക അഫ്ഗാനികള്‍ക്ക് കൈമാറിയിരുന്നെങ്കിലും കാര്യങ്ങള്‍ അമേരിക്കന്‍ പരിധിയില്‍ നിന്നില്ല. ഒടുവില്‍ അമേരിക്കയും താലിബാനും പരസ്പര ധാരണയിലെത്തുകയും അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തു.
  July 2021
  • യൂറോപ്പിലെ വെള്ളപ്പൊക്കം
   യൂറോപ്പിലെ വെള്ളപ്പൊക്കം
   ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവവമായിരുന്നു യൂറോപ്പിലെ വെള്ളപ്പൊക്കം. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ ജര്‍മ്മനിയുടെയും ബെല്‍ജിയത്തിന്റെയും അതിര്‍ത്തികളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ജര്‍മ്മനിയില്‍ 184, ബെല്‍ജിയത്തില്‍ 42, റൊമാനിയയില്‍ 2 എന്നിവയുള്‍പ്പെടെ 229 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
  June 2021
  • നോവായി ബ്രസീല്‍
   നോവായി ബ്രസീല്‍
   ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസ് ബാധിച്ച് അര ലക്ഷം പേര്‍ മരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ബ്രസീല്‍ മാറി. രാജ്യത്തെ ഒഴിഞ്ഞ പ്രദേശങ്ങള്‍ എല്ലാം തന്നെ ശ്മശാനങ്ങളായി മാറ്റപ്പെട്ടു. കൊവിഡ് മരണങ്ങളില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്നും രണ്ടാമത് ബ്രസീല്‍ ആണ്.
  • ജോവനല്‍ മോയ്സ് വധം
   ജോവനല്‍ മോയ്സ് വധം
   ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും പ്രഥമവനിതയുമായ മാര്‍ട്ടിന്‍ മോയിസ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
  January 2021
  • ക്യാപിറ്റോള്‍ കലാപം
   ക്യാപിറ്റോള്‍ കലാപം
   അമേരിക്കന്‍ ജനതെയ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസമാണ് 2021 ജനുവരി 6. അധികാര തുടര്‍ച്ച കണ്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പരാജയം അമേരിക്കയില്‍ വരുത്തിവച്ച കലാപം. ട്രംപിന്റെ പരാജയത്തില്‍ അവര്‍ യുഎസ് സെനറ്റിലേക്ക് മാര്‍ച്ച് ചെയ്തു. അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ക്യാപിറ്റോള്‍ കെട്ടിടത്തിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ച് പേര്‍ കലാപത്തിനിടെ മരിച്ചു.
  • മ്യാന്മാര്‍ അട്ടിമറി
   മ്യാന്മാര്‍ അട്ടിമറി
   ഫെബ്രുവരി ഒന്നായിരുന്നു ലോകം കണ്ട മറ്റൊരു ഭീകര കാഴ്ച. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ മ്യാന്മാര്‍ ഭരണാധികാരി ആങ് സാന്‍ സൂകിയെ പട്ടാള ഭരണകൂടം വീണ്ടും തടവിലിട്ടു. 2020 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുകി വിജയിക്കുകയും അധികാരം നിലനിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പട്ടാളത്തിന്റെ ആ തീരുമാനം.
  English summary
  Review 2021: Take a look at some of events the world saw last year
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion