പതിനേഴുകാരനെ പോലീസ് വെടിവെച്ച് കൊന്നു; ഫ്രാന്‍സില്‍ കലാപം, വാഹനങ്ങള്‍ കത്തിച്ചു
പാരീസ്: പതിനേഴുകാരനെ പോലീസ് പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നതോടെ ഫ്രാന്‍സില്‍ കലാപം. പാരീസ് നഗരത്തില്‍ ജനക്കൂട്ടം തെരുവിലിറങ്ങിയിരിക്കുകയാണ്. കാറുകളും, കെട്ടിടങ്ങളുമെല്ലാം അഗ്നിക്കിരയാക്കി. സെലിബ്രിറ്റികള്‍ അടക്കം പോലീസ് ക്രൂരതയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത ലംഘനത്തിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥന് ഇയാളെ വെടിവെച്ചത്.
ഈ കുട്ടി പോലീസ് ഓഫീസര്‍ക്ക് നേരെ കാറോടിച്ച് വന്നതാണ് വെടിവെക്കാന്‍ കാരണമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇതിന് പിന്നാലെ പുറത്തുവന്ന വീഡിയോ പോലീസ് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു.വീഡിയോയില്‍ രണ്ട് പോലീസുകാര്‍ കാറിനടുത്ത് നില്‍ക്കുന്നതാണ് ഉള്ളത്. ഡ്രൈവറായ കുട്ടിക്ക് നേരെ ഇതിലൊരാള്‍ തോക്കു ചൂണ്ടിയിട്ടുണ്ട്. ഇയാള്‍ വെടിവെക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയാണ്.

ഈ സമയത്താണ് കുട്ടി കാര്‍ ഓടിച്ച് പോകാന്‍ നോക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം കൊല്ലപ്പെട്ടു. പാരിസിലെ നാന്റെരെയില്‍ രോഷാകുലരായ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. പടക്കങ്ങളും, കല്ലുകളും ഉപയോഗിച്ചായിരുന്നു പ്രതിഷേധക്കാര്‍ പോലീസിനെ നേരിട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത്. മാലിന്യക്കൂമ്പാരങ്ങളിലെല്ലാം ഇവര്‍ തീയിട്ടു. കലാപം അതിവേഗം മറ്റിടങ്ങളിലേക്ക് പടരുന്നുണ്ട്. കഴിഞ്ഞ ദിവസം 31 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 40 കാറുകളാണ് കലാപകാരികള്‍ കത്തിച്ചത്.
അതേസമയം പതിനേഴുകാരനെ വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നരഹത്യക്കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസ് നഗരത്തിനും സമീപ പ്രദേശങ്ങളിലും രണ്ടായിരത്തോളം കലാപ പ്രതിരോധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. പാരീസിന്റെ ദക്ഷിണ മേഖലയായ എസ്സോനിയില് ഒരു സംഘം ആളുകള്‍ ബസ്സ് കത്തിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ ശേഷമായിരുന്നു കത്തിച്ചത്.
ടുളൂസ് നഗരത്തില്‍ നിരവധി കാറുകളാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. പ്രമുഖ ഫുട്ബോള്‍ കിലിയന്‍ എംബാപ്പെ അടക്കം സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പോലീസിനെ അദ്ദേഹം രംഗത്തെത്തി. സര്‍ക്കാരും, പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മാപ്പര്‍ഹിക്കാനാവാത്ത തെറ്റാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മാക്രോണ്‍ പറഞ്ഞു.
പോലീസ് നിയമം അനുശാസിക്കുന്നതിനനുസരിച്ചായിരുന്നില്ല പോലീസുകാരന്റെ നടപടിയെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പോലീസിന്റെ നടപടികള്‍ ദീര്‍ഘകാലമായി ഫ്രാന്‍സില്‍ വിമര്‍ശനം നേരിടുന്നതാണ്. ദരിദ്രര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള പോലീസ് സമീപനം പലപ്പോഴും വിവേചനത്തോടെയാണെന്ന് വിമര്‍ശനമുണ്ട്. വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം 13 പേരാണ് ഫ്രാന്‍സില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
2017ല്‍ നിയമത്തില്‍ മാറ്റം വന്നതോടെ പോലീസുകാര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. കൊല്ലപ്പെട്ട നഹേല്‍ എന്ന കുട്ടി ഡെലിവെറി ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം ജീവന് ഭീഷണിയില്ലാതിരുന്നിട്ടും, എന്തിനാണ് ആ പോലീസുകാരന് ആ പാവത്തിനെ വെടിവെച്ചതെന്ന് ഒരു സ്ത്രീ ചോദിച്ചു. ഇവര്‍ ആ കുട്ടിയെ അറിയാമെന്ന് പറഞ്ഞു. നഹേലിന്റെ അമ്മ തന്റെ മകന് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടുള്ള മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications