റംസാന്‍ മാസം അടുത്തു, ഷാര്‍ജയില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: റംസാന്‍ മാസം അടുത്തതോടെ ഷാര്‍ജയില്‍ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് ട്രാഫിക് ആന്റ് പെട്രോള്‍സ് വിഭാഗം യോഗം ചേര്‍ന്നു.

പുതിയ പദ്ധതിയുടെ ഭാഗമായി റോഡില്‍ തടസ്സമുണ്ടാക്കുക, നിയമം ലംഘിച്ച് ഓടിക്കുക, ശരിയായ രീതിയിലല്ലാതെ വാഹനം പാര്‍ക്ക് ചെയ്യുക കുറ്റങ്ങള്‍ക്ക് നടപടി സ്വീകരിക്കാനാണ് തീരുമാനം.

sharjah

പള്ളിയിലെ പ്രാര്‍ത്ഥനാ സമയത്ത് വാഹനങ്ങള്‍ ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്തില്ലെങ്കിലും നടപടിയെടുക്കും. കാല്‍നട യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഷാര്‍ജ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Road safety in Sharjah.
Please Wait while comments are loading...