Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാൻമാറിന് നൽകുന്നത് അവസാന അവസരം, സൈനിക നടപടി അവസാനിപ്പിക്കണം, മുന്നറിയിപ്പുമായി യുഎൻ

പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ദിനംപ്രതി മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്നത്

നോർവ: ആങ് സങ് സ്യൂചിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മ്യാൻമാറിലെ റോഹിങ്ക്യൻ ജനതക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ് സ്യൂചിക്ക് നൽകുന്നതെന്ന് യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടേറസ് പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗുട്ടെറസ് സ്യൂചിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിരിക്കുന്നത്.മ്യാന്‍മറിലെ റാഖെയിനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന അവസരമാണ് സ്യൂചിക്ക് നല്‍കിയിരിക്കുന്നത്. നിലവിലെ അവസ്ഥ തന്നെ തുടരുകയാണെങ്കില്‍ അത് ഭീകര ദുരന്തമാകുമെന്നും ഗുട്ടെറസ് പറഞ്ഞു.

mynmar

എന്നാൽ വേരുകളില്ലാത്ത റോഹിങ്ക്യകള്‍, രാജ്യത്ത് മുസ്ലീം സംഘടന രൂപീകരിക്കുകയാണെന്ന് മ്യാന്‍മര്‍ സൈനിക മേധാവി ജനറല്‍ മിനി ഔംഗ് ഹിലിംഗ് പറഞ്ഞു. പരമ്പരാഗത വിഭാഗമല്ലാത്ത അവരെ റോഹിങ്കകളായി അംഗീകരിക്കണമെന്നാണവരുടെ ആവശ്യമെന്നും സൈനിക മേധാവി ഫേസ്ബുക്ക് പോസ്റ്റില്‍ പറ‍ഞ്ഞു.

 അവസാന അവസരം

അവസാന അവസരം

മ്യാൻമാർ സർക്കാരിനെതിരേയും നേതാവ് ആങ് സങ് സ്യൂചിക്കെതിരേയും നിലപാട് കടുപ്പിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമാറിലെ സൈനിക നടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ് ഇപ്പോൾ സ്യൂചിക്ക് തന്നിരിക്കുന്നതെന്നും ഗുട്ടെറസ് പറഞ്ഞു.

 വൻ ദുരന്തം

വൻ ദുരന്തം

നിലവിലെ അവസ്ഥയാണ് മ്യാൻമാറിൽ തുടരുന്നതെങ്കിൽ അവസ്ഥ ഭീകരമായിരിക്കുമെന്നും ഗുട്ടെറസ് ആവർത്തിച്ചു.

 ജനങ്ങളെ തിരികെ വിളിക്കണം

ജനങ്ങളെ തിരികെ വിളിക്കണം

നൂറു കണക്കിന് ജനങ്ങളാണ് ദിനം പ്രതി മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്. കൂടാതെ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ ജനങ്ങളെ തിരികെ മ്യാൻമാറിലേയ്ക്ക് വിളിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെടുന്നുണ്ട്.

സൈന്യത്തിന്റെ കീഴിൽ

സൈന്യത്തിന്റെ കീഴിൽ

നിലവിൽ സൈന്യത്തിനാണ് മ്യാൻമാറിൽ മേൽകൈയുള്ളത്. അതു കൊണ്ട് തന്നെ അവർക്ക് ജനങ്ങളുടെ മേൽ എന്തും ചെയ്യാം. ഈ സാഹചര്യം മാറ്റി പകരം ജനങ്ങൾക്ക് മ്യാൻമാറിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം

 റോഹിങ്ക്യൻ ജനങ്ങൾ ബംഗ്ലാദേശിൽ

റോഹിങ്ക്യൻ ജനങ്ങൾ ബംഗ്ലാദേശിൽ

മ്യാൻമാറിലെ സൈനിക ആക്രമങ്ങളെ തുടർന്ന് റോഹിങ്ക്യൻ ജനങ്ങൾ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിരുന്നു. നിലവിൽ നാല് ലക്ഷത്തോളം ജനങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയിരിക്കുന്നത്. എന്നാൽ റോഹിങ്ക്യകള്‍ക്ക് അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തേക്കും പോകാന്‍ അവരെ അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് ‌വ്യക്തമാക്കുന്നുണ്ട്.

ക്യാമ്പുകൾ നിർമ്മിക്കും

ക്യാമ്പുകൾ നിർമ്മിക്കും

ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ പണിയുമെന്ന് ബംഗ്ലാദേശ് സർക്കാർ. കോക്സ് ബസാറിന്റെ സമീപത്ത് എട്ട് സ്ക്വർ കിലോമീറ്റർ പരിധിയിലായി സന്നദ്ധ സംഘടനകളുടേയും സൈന്യത്തിന്റേയും സഹായത്തോടെ 14000 ക്യാമ്പുകൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+