കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കുഴിയില്‍ വീഴുമോ? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും കൈവിടുന്നു... ഇടിച്ചുകയറി റഷ്യ

Google Oneindia Malayalam News

റിയാദ്: റഷ്യയുടെ കുതിപ്പ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയാകുമോ... എണ്ണ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന സൗദിക്ക് മുന്നില്‍ വലിയ ഭീഷണിയായി നില്‍ക്കുന്നു റഷ്യ. അമേരിക്ക റഷ്യയെ ഒതുക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയ വേളയില്‍ സൗദി അറേബ്യ അതിനൊപ്പം നിന്നില്ല. പകരം റഷ്യയെ പിണക്കാതെയാണ് സൗദിയുടെ നില്‍പ്പ്.

ഇത് മറ്റൊരു തരത്തില്‍ സൗദിക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സൗദി അറേബ്യയുടെ പ്രധാന എണ്ണ വിപണികളായ ഇന്ത്യയും ചൈനയും റഷ്യ പിടിച്ചടക്കാനാണ് സാധ്യത. എന്നാല്‍ ചില മറുനീക്കങ്ങള്‍ സൗദി നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ വേളയില്‍ അമേരിക്ക റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ ഉപരോധത്തിന് പിന്തുണ നല്‍കിയെങ്കിലും സൗദി അറേബ്യ മുഖം തിരിച്ചു. റഷ്യയ്‌ക്കെതിരായ നീക്കങ്ങളെ അംഗീകരിക്കില്ല എന്ന നിലപാടിലായിരുന്നു സൗദി. ഇതില്‍ അമേരിക്കക്ക് അരിശമുണ്ട്.

2

ലോകത്തെ പ്രധാന എണ്ണ വിപണികളാണ് ഇന്ത്യയും ചൈനയും. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളായതിനാല്‍ ഇവിടെ എണ്ണ ഉപയോഗവും കൂടുതലാണ്. ഈ വിപണിയിലെ മേധാവിത്വം കുറേ കാലമായി സൗദി അറേബ്യയ്ക്കായിരുന്നു. എന്നാല്‍ സമീപ കാലത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അതാകട്ടെ സൗദിക്ക് തീരെ ആശാസ്യവുമല്ല.

ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍

3

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയായിരുന്നു. എന്നാല്‍ സൗദിക്ക് ഭീഷണിയായി നില്‍ക്കുന്നു ഇപ്പോള്‍ റഷ്യ. ആഗസ്റ്റിലെ കണക്കു പ്രകാരം റഷ്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. സൗദി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ സെപ്തംബറിലെ കണക്കില്‍ സൗദി നേരിയ മുന്നേറ്റം വ്യാപാര ഇടപാടിലുണ്ടാക്കിയിട്ടുണ്ട്.

4

ചൈന ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് സൗദിയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് റഷ്യയാണ്. റഷ്യയും സൗദിയും ഇക്കാര്യത്തിലുള്ള വിടവ് ചുരുങ്ങിയിരിക്കുന്നു. അതായത് സൗദിക്ക് തൊട്ടുപിന്നില്‍ റഷ്യയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എണ്ണ ഇടപാടുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ നിന്ന് ചൈന വാങ്ങുന്ന എണ്ണയുടെ അളവില്‍ 22 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

5

സൗദിയില്‍ നിന്ന് പ്രതിദിനം റഷ്യ വാങ്ങുന്ന എണ്ണയുടെ അളവ് 183 ലക്ഷം ബാരലാണ്. റഷ്യയില്‍ നിന്ന് 182 ലക്ഷം ബാരലും. സൗദിയില്‍ നിന്നുള്ള വാങ്ങള്‍ ചൈന കുറച്ചുകൊണ്ടുവരുന്നു എന്നാണ് കണക്കുകള്‍. റഷ്യയെ സംബന്ധിച്ചിടത്തോളം വരുമാന മാര്‍ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ സൗദിയുടെ പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തെ റഷ്യയുടെ മുന്നേറ്റം സൗദിക്ക് വന്‍ തിരിച്ചടിയാണ്.

6

ലോകത്തെ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതിലെ പ്രധാന രാജ്യം സൗദിയാണ്. ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളില്‍ പ്രധാനപ്പെട്ടത് റഷ്യയാണ്. റഷ്യയും സൗദിയുമാണ് ലോകത്തെ എണ്ണവില നിശ്ചയിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഇവര്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക എതിര്‍ത്തെങ്കിലും ഇക്കാര്യത്തില്‍ സൗദിയും റഷ്യയും ഒരേ നിലപാടിലാണ്.

7

അമേരിക്കയുടെ ഉപരോധം മറകിടക്കാന്‍ റഷ്യ കണ്ട മാര്‍ഗം, എണ്ണ വില കുറയ്ക്കുക എന്നാണ്. പകുതി വിലയ്ക്കാണ് റഷ്യ എണ്ണ വിതരണം ചെയ്യുന്നത്. ഇതോടെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ കൂടുതല്‍ വാങ്ങുന്നുണ്ട്. ഈ വേളയില്‍ സൗദിയും റഷ്യയില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുന്നു. റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ വൈദ്യുതി ഉല്‍പ്പാദനത്തിനാണ് സൗദി ഉപയോഗിക്കുന്നത്. സ്വന്തം എണ്ണ കയറ്റുമതി ചെയ്യുന്നു.

മുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ... പ്രവാസികള്‍ ശ്രദ്ധിക്കുക; സുവര്‍ണ നിമിഷം വരുന്നുമുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ... പ്രവാസികള്‍ ശ്രദ്ധിക്കുക; സുവര്‍ണ നിമിഷം വരുന്നു

English summary
Russia Nearest to Saudi Arabia For Crude Oil Exporting to China; New Data Reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X