കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ റോക്കറ്റ് ത്രസ്റ്ററുകള്‍ ബഹിരാകാശത്ത് ചിതറി തെറിച്ചു, പിന്നെ നടന്നത് ഞെട്ടിക്കുന്നത്.....

Google Oneindia Malayalam News

മോസ്‌കോ: റഷ്യയുടെ ഒരു ലോഞ്ചിംഗ് പിഴവില്‍ ബഹിരാകാശത്ത് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. റഷ്യ പുതുതായി കൊണ്ടുവന്ന നൗക മൊഡ്യൂള്‍ നേരത്തെ വിക്ഷേിപിച്ചിരുന്നു. എന്നാല്‍ ബഹിരാകാശത്ത് ലാന്‍ഡിംഗ് പ്രക്രിയയിലാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റി. സ്‌പേസ് സ്റ്റേഷന്റെ സ്ഥാനം തന്നെ റഷ്യയുടെ ലോഞ്ചിംഗില്‍ തെറ്റിപ്പോയി. ശൂന്യാകാശവാഹനത്തില്‍ നിന്ന് ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന റോക്കറ്റാണ് റഷ്യ വിക്ഷേപിച്ചത്. ദീര്‍ഘകാലമായി നൗക റഷ്യയുടെ മനസ്സിലുള്ള പ്രൊജക്ടാണ്.

1

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

നൗക കഴിഞ്ഞയാഴ്ച്ചയാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ലോഞ്ച് ചെയ്തത്. എന്നാല്‍ ബഹിരാകാശത്ത് വെച്ച് വളരെ അശ്രദ്ധമായി ഇവര്‍ ലോഞ്ചിംഗിനായി ഉപയോഗിച്ച ത്രസ്റ്ററുകള്‍ ഉപേക്ഷിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബഹിരാകാശ അടിയന്തരാവസ്ഥയെന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. ഒരു മണിക്കൂറോളം സ്‌പേസ് സ്റ്റേഷന്റെ സ്ഥാനം തന്നെ മാറി. ഭൂമിയുമായുള്ള അതിന്റെ ആശയവിനിമയവും ഇതോടൊപ്പം നഷ്ടമായി.

ഭൂമിയില്‍ ഉള്ള സ്‌പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നോക്കുന്നവര്‍ക്ക് ഇവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഏഴ് ബഹിരാകാശ യാത്രികര്‍ ആ സമയം സ്‌പേസ് സ്റ്റേഷനിലുണ്ടായിരുന്നു. അതേമസയം സംഭവത്തില്‍ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ബഹിരാകാശ യാത്രികര്‍ ഒരിക്കലും സംഭവത്തെ തുടര്‍ന്ന് അപകടത്തിലായിരുന്നില്ലെന്ന് നാസയുടെ സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം അധ്യക്ഷന്‍ ജോയല്‍ മൊണ്ടാല്‍ബാനോ പറഞ്ഞു. യാതൊരു കേടുപാടുകളും സ്‌പേസ് സ്റ്റേഷന് സംഭവിച്ചിട്ടില്ലെന്നും മൊണ്ടാല്‍ബാനോ വ്യക്തമാക്കി.

അതേസമയം നാസയുടെ ആളില്ലാ മിഷന്‍ ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ ലോഞ്ചിംഗും ഇതോടെ വൈകുമെന്ന് ഉറപ്പായി. സ്‌പേസ് സ്റ്റേഷന്‍ കൃത്യമായ പൊസിഷനില്‍ നിന്ന് വര്‍ക്ക് ചെയ്താല്‍ മാത്രമേ സോളാര്‍ പാനലുകളില്‍ നിന്ന് ഊര്‍ജം കൃത്യമായി ലഭിക്കൂ. സ്‌പേസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ ഏതെങ്കിലും തരത്തില്‍ ഇതിന് സ്ഥാനമാറ്റം സംഭവിച്ചതായോ ഇനി വലിയ കുലുക്കങ്ങളോ അനുഭവപ്പെട്ടില്ലെന്ന് നാസ പറയുന്നു. വളരെ ആശങ്കപ്പെടുത്തുന്ന ഒരു മണിക്കൂറായിരുന്നു അതെന്നും നാസയുടെ ഹ്യൂമന്‍ സ്‌പേസ് ലൈറ്റ് ചീഫ് കാത്തി ലുഡേഴ്‌സ് പറഞ്ഞു.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
russia's module misfires and knocked international space station pushing out of position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X