കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനിലെ ഇന്ത്യക്കാർ നാട് കാണും; 17 മലയാളികൾ വിദ്യാർഥികൾ ഉൾപ്പെടെ 470 സ്വദേശികൾ ഇന്നെത്തും

Google Oneindia Malayalam News

ഡൽഹി: യുക്രൈനിൽ നിന്നുളള 470 സ്വദേശികൾ ഇന്ന് ഇന്ത്യയിലെത്തും. 17 മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 470 പേരാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. റൊമാനിയൻ അതിർത്തികളിലൂടെ ആണ് ഇവർ ഇന്ത്യയിലെത്തുക.

എയർ ഇന്ത്യയുടെ വിമാനങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പൂർണ്ണമായും പ്രവർത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോട് കൂടി യുക്രൈനിൽ നിന്നുളള ഇന്ത്യക്കാർ ഡൽഹിയിൽ എത്തും.

എന്നാൽ മറ്റൊരു വിമാനം മുംബൈയിലേക്ക് ആണ് പോകുന്നതെന്നും അറിയിപ്പ് ഉണ്ട്. മെഡിക്കൽ വിദ്യാർഥികളാണ് മുംബൈയിൽ എത്തുന്ന വിമാനത്തിൽ ഉള്ളത്.

1

എന്നാൽ ഹംഗറിയിൽ നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. അതേസമയം, യുക്രൈനിൽ നിന്നും ആദ്യമെത്തുന്ന വിമാനത്തിൽ 17 ഇന്ത്യൻ മലയാളികൾ ഉണ്ടാകും. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതേസമയം, യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ അയൽ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വി മുരളീധരൻ ഇന്നലെ അറിയിച്ചു.

കീവിൽ പവർ സ്റ്റേഷന് സമീപം സ്ഫോടനം; അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്കീവിൽ പവർ സ്റ്റേഷന് സമീപം സ്ഫോടനം; അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്

2

പ്രധാനമായും 4 അയൽ രാജ്യങ്ങൾ വഴിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് ഒഴിപ്പിക്കുക. യുക്രൈൻ അതിർത്തിയിൽ എത്തിയവരുടെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കും. പ്രധാനമായും നാല് അയൽ രാജ്യങ്ങളുടെ നിന്നുള്ള ഇന്ത്യക്കാരായ ആളുകളെ നാളെ മുംബൈയിലേക്കും ഡൽഹിയിലേക്കും എത്തിക്കും. ഇതിന് വേണ്ടിയുള്ള വിമാന സർവീസുകൾ ആരംഭിക്കും.

Recommended Video

cmsvideo
കഴിയുന്നത് മരണ ഭയത്തോടെ.. യുക്രൈനിലെ കോഴിക്കോട്ടുകാരൻ പറയുന്ന കേട്ടോ | Oneindia Malayalam
2

അതേസമയം, ഇതിനോടകം തന്നെ റൊമാനിയ, ഹംഗറി എന്നീ എംബസിയിലെ ഉദ്യോഗസ്ഥർ ഉക്രൈൻ അതിർത്തികളിൽ എത്തി കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇവിടെ എത്തിയ ഉദ്യോഗസ്ഥർ വ്യക്തികളുടെ വിവരങ്ങളും വിസ നടപടികളും പൂർത്തിയാക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.

4

4 അയൽ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തിരിച്ച് എത്തിക്കുന്നതിനുളള വിമാന യാത്ര സൗകര്യം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പ്രാവർത്തികമാകുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കുടുങ്ങിപ്പോയ വിദ്യാർഥികളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നതിനുളള യാത്ര ചിലവ് വാങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചിരുന്നതായും മുരളീധരൻ വ്യക്തമാക്കി. യുക്രൈനിൽ നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരികെ ഇന്ത്യയിൽ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

അടിയന്തരമായി റഷ്യ യുദ്ധം അവസാനിപ്പിക്കണം; അനിവാര്യമായി വന്നാൽ പ്രതികരിക്കും; നാറ്റോഅടിയന്തരമായി റഷ്യ യുദ്ധം അവസാനിപ്പിക്കണം; അനിവാര്യമായി വന്നാൽ പ്രതികരിക്കും; നാറ്റോ

5

അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.

5

റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി.

7

ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി. യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു.

English summary
russia ukraine war: 470 Indians will be arrive in India on today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X