റഷ്യ - യുക്രൈൻ പ്രതിസന്ധി ഒരു മാസം പിന്നിട്ടു; ആയുധം താഴെ വെയ്ക്കില്ല; അക്രമം തുടർന്ന് റഷ്യ
കീവ്: റഷ്യ - യുക്രൈൻ പ്രതിസന്ധിയ്ക്ക് പിന്നാലെ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട്. യുദ്ധത്തിൽ യുക്രൈനിലെ 10 വീടുകളും 12 സ്‌കൂളുകളും ആറ് കിന്റർ ഗാർട്ടനുകളും തകർന്നിരുന്നു. 'ദി കൈവ് ഇൻഡിപെൻഡന്റ്' റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുദ്ധത്തിന്റെ ആരംഭം മുതൽ യുക്രൈനിലെ 87 റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ റഷ്യയുടെ ശക്തമായ യുദ്ധം കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്.

ഫെബ്രുവരി 24 മുതലാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ യുക്രൈനിൽ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, യുക്രൈൻ റിയർ ഗാർഡിന് മുന്നിൽ കാര്യമായ മുന്നേറ്റം നടത്താൻ റഷ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. യുക്രൈൻ - റഷ്യ യുദ്ധം എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തമല്ല, ഇത് യുദ്ധത്തിന്റെ ആഘാതം വർദ്ധിപ്പിക്കും എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, മോസ്കോയിൽ ബോറിസ് ജോൺസൺ ഭരണകൂടം ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുദ്ധത്തിന് പിന്നാലെ ഉളള നഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇരു രാജ്യത്തിനും വളരെ വലുതാണ്. റഷ്യക്ക് 16,000 സൈനികരെ നഷ്ടപ്പെട്ടു. ഇതിന് പുറമെ , 108 വിമാനങ്ങളും 124 ഹെലികോപ്റ്ററുകളും 530 ടാങ്കുകളും 1,290 സായുധ വാഹകരും നഷ്ടപ്പെട്ടു. യുക്രൈൻ വാർത്താ വെബ്‌സൈറ്റ് ദി കൈവ് ഇൻഡിപെൻഡന്റ് വ്യക്തമാക്കി.
അതേസമയം, മരിയുപോൾ നഗരത്തിനടുത്തുള്ള അസോവ് കടലിൽ റഷ്യ കപ്പൽ നശിപ്പിച്ചിരുന്നു. 1,500 ടൺ ചരക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് ഈ കപ്പലെന്ന് അവകാശപ്പെട്ടിരുന്നു. നിലവിൽ റഷ്യയുടെ നിരന്തരമായ ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായി മാരിയുപോൾ മാറിയിരിക്കുകയാണ്.
റഷ്യൻ സൈന്യം മിസൈലുകളാലും റോക്കറ്റുകളാലും അരലക്ഷം ജനങ്ങൾ വസിക്കുന്ന നഗരത്തെ തകർത്തു. റഷ്യയുടെ അക്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്. 100,000 പേരെങ്കിലും വെള്ളവും വൈദ്യുതിയും ഇല്ലാതെ യുക്രൈനിൽ കഴിയുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം നഗരത്തിൽ 2,500-ലധികം ആളുകൾ കൊല്ലപ്പെട്ടു.
എന്നാൽ, പ്രകൃതിവാതകം നല്‍കുന്നതിൽ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ രംഗത്ത് എത്തിയിരുന്നു. റഷ്യന്‍ കറന്‍സിയായ റൂബിളില്‍ പണമടച്ചാല്‍ മാത്രം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യൻ സൗഹൃദമില്ലാത്ത രാജ്യങ്ങള്‍ക്കും പ്രകൃതി വാതകം എന്നാണ് പുതിൻ വ്യക്തമാക്കിയത്. റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റൂബിളിന്റെ മൂല്യം വലിയ തോതില്‍ തകര്‍ന്നിരുന്നു. പിന്നാലെയാണ് റഷ്യയുടെ നീക്കം.












Click it and Unblock the Notifications