ഫ്രാന്‍സ് നയം മാറ്റിയോ? റഷ്യയോട് അനുനയ നീക്കം, പുടിനുമായി തുടര്‍ ചര്‍ച്ചയ്ക്ക് മാക്രോണ്‍
പാരീസ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പുതിയ നിലപാടുമായി ഫ്രാന്‍സ്. റഷ്യക്കും വ്‌ളാദിമിര്‍ പുടിനും അനുകൂലമായി നിലപാടെടുത്തിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. നേരത്തെ തന്നെ മാക്രോണ്‍ യുക്രൈന്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ വിജയം കണ്ടിരുന്നില്ല. വിട്ടുകൊടുക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം നാല് തവണയാണ് മാക്രോണ്‍ പുടിനുമായി സംസാരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനൊന്ന് തവണയാണ് ഇവര്‍ തമ്മില്‍ സംസാരിച്ചത്. റഷ്യക്കെതിരായ ഉപരോധത്തെ മാക്രോണ്‍ അനുകൂലിക്കുന്നുണ്ടെങ്കിലും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ അനുകൂലിച്ചിട്ടില്ല.

നിലവില്‍ യൂറോപ്പ്യന്‍ യൂണിയന്റെ പ്രസിഡന്റ് പദവി ഫ്രാന്‍സിനൊപ്പമാണ്. പുടിനുമായി നിരന്തരം ചര്‍ച്ച നടത്തുന്ന വ്യക്തിയാണ് മാക്രോണ്‍. അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. ബെന്നെറ്റും ഈ പ്രതിസന്ധിയില്‍ മധ്യസ്ഥത വഹിക്കുന്നുണ്ട്. പുടിനെ മോസ്‌കോയിലെത്തി കണ്ടിരുന്നു ബെന്നെറ്റ്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. അതേസമയം മാക്രോണിന്റെ മാറ്റം ഫ്രാന്‍സ് രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം സ്വീകരിച്ച നിലപാടിന് സമാനമാണ്. അമേരിക്കയെ അന്ധമായി പിന്തുടരാനില്ലെന്ന് വ്യക്തമാക്കുകയാണ് മാക്രോണ്‍.
നയതന്ത്ര ചാനല്‍ തുറന്നിട്ടിരിക്കുകയാണ് മാക്രോണ്‍. പുടിന്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സഹായിക്കുകയാണ് ലക്ഷ്യം. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിക്ക് വേണ്ടി മാക്രോണ്‍ പുടിനുമായി സംസാരിച്ചു. പ്രാദേശികമായ വെടിനിര്‍ത്തല്‍, ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കല്‍, ദുരിതാശ്വാസ സഹായങ്ങള്‍ എന്നിവ യുക്രൈനില്‍ സാധ്യമായതും മാക്രോണിന്റെ ഈ ഇടപെടല്‍ കാരണമാണ്. അതേസമയം ജനങ്ങള രക്ഷിച്ച് റഷ്യയിലേക്ക് തന്ന കൊണ്ടുപോവുക എന്നത് ഇരട്ടത്താപ്പാണെന്നും മാക്രോണ്‍ പറഞ്ഞിരുന്നു. യുക്രൈനിലെ ആണവ പ്ലാന്റിനെ കുറിച്ചും മാക്രോണ്‍ പുടിനുമായി സംസാരിച്ചു. ഇതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയെ ഉപരോധം കൊണ്ട് മൂടുമ്പോള്‍ മാക്രോണും ഫ്രാന്‍സും പിന്തുണയ്ക്കുന്നത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. മാക്രോണിന് പുടിന്‍ നല്‍കുന്ന വാക്ക് അതോടെ പാലിക്കപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇന്ന് പാരീസിലേക്ക് പോകുന്നുണ്ട്. മാക്രോണുമായി സംസാരിക്കാനാണിത്. പുടിനുമായി സംസാരിച്ച കാര്യങ്ങളുടെ വിശദാംശങ്ങള്‍ ബ്ലിങ്കണ്‍ ചോദിച്ചറിയും. മാക്രോണോ മറ്റേതെങ്കിലും നേതാവോ നയതന്ത്ര മേഖലയിലൂടെ ശ്രമിച്ചാലും പുടിന്‍ മനസ്സ് മാറ്റില്ലെന്നാണ് അമേരിക്ക കരുതുന്നത്. പുടിന്‍ മാത്രമാണ് ഈ യുദ്ധത്തിന്റെയും നാശത്തിന്റെ കാരണക്കാരന്‍ എന്ന് മാക്രോണ്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications