കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക അഭ്യാസത്തിന് ശേഷം യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ പിന്മാറി, സൈനികര്‍ മടങ്ങി

Google Oneindia Malayalam News

മോസ്‌കോ: സംഘര്‍ഷ സാധ്യത ദിവസങ്ങളോളം നിലനിന്ന യുക്രൈന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. മോസ്‌കോയുടെ അധീനതയിലുള്ള ക്രൈമിയയില്‍ നിന്ന് റഷ്യന്‍ സൈന്യം മടങ്ങി. ഈ മേഖലയില്‍ നടത്തിയിരുന്ന സൈനികാഭ്യാസത്തിന് ശേഷമാണ് റഷ്യന്‍ സൈനികര്‍ മടങ്ങുന്നത്. നേരത്തെ ആദ്യത്തെ ട്രൂപ്പിനെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായത്. സത്തേണ്‍ മിലിട്ടറി ഡിസ്ട്രിക്ടിലെ യൂണിറ്റുകള്‍ തന്ത്രപരമായ സൈനിക അഭ്യാസങ്ങളാണ് നടത്തിയത്.അത് അവസാനിച്ചു. അവര്‍ നേരത്തെയുള്ള സൈനിക വിന്യാസ കേന്ദ്രത്തിലേക്ക് മടങ്ങിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബംഅവരെന്റെ അമ്മയെ വെറും ലൈംഗിക തൊഴിലാളിയാക്കി, ആലിയയുടെ ചിത്രത്തിനെതിരെ ഗംഗുഭായിയുടെ കുടുംബം

1

റഷ്യന്‍ സൈനികര്‍ പാലം കടന്ന് മെയിലാന്‍ഡിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടു. മിലിട്ടറി ടാങ്കുകളും, സൈനിക വാഹനങ്ങളും ക്രൈമിയ വിടും. ഇവ റെയില്‍ മാര്‍ഗമാണ് തിരിച്ച് കൊണ്ടുവരുന്നത്. അതേസമയം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. യുക്രൈനെ റഷ്യ ആക്രമിക്കുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. റഷ്യ ആക്രമിക്കാനുള്ള സാധ്യത നിലവിലുണ്ടെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതേസമയം റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റം പാശ്ചാത്യ രാജ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മേഖല വലിയ യുദ്ധത്തിലേക്ക് പോകുമെന്ന ആശങ്കയിലായിരുന്നു ഐക്യരാഷ്ട്രസഭ അടക്കമുള്ളവര്‍.

യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ യുദ്ധപ്രചാരണം പരാജയപ്പെട്ടുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്കാറോവ പറഞ്ഞു. ഒരു ബുള്ളറ്റ് പോലും ഉതിര്‍ക്കാതെ പാശ്ചാത്യ രാജ്യങ്ങളെ റഷ്യ നാണം കെടുത്തി തകര്‍ത്തെന്ന് സക്കാറോവ പറഞ്ഞു. നേരത്തെ യുക്രൈന്‍ അതിര്‍ത്തിക്കരികെ റഷ്യന്‍ വന്‍ തോതില്‍ സൈനിക ട്രൂപ്പുകളെ വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ആക്രമിക്കാനുള്ള നീക്കമാണെന്ന് യുഎസ് കരുതിയിരുന്നു. എന്നാല്‍ തങ്ങള്‍ ബെലാറസിലേക്കും മറ്റ് അയല്‍ രാജ്യങ്ങളിലേക്കും സൈന്യത്തെ അയച്ചിരുന്നതായി റഷ്യ പറഞ്ഞിരുന്നു. ഇതെല്ലാം സൈനിക അഭ്യാസങ്ങള്‍ക്ക് വേണ്ടിയാണെന്നും റഷ്യ പറഞ്ഞിരുന്നു.

യുക്രൈനില്‍ റഷ്യക്ക് പല വിധത്തിലുള്ള താല്‍പര്യമുണ്ടെന്നാണ് വിദേശ രാജ്യങ്ങള്‍ കരുതിയിരുന്നത്. നാറ്റോ സഖ്യമടക്കം യുക്രൈന്‍ മേഖലയില്‍ എത്തിയിരുന്നു. റഷ്യ ആക്രമണം നടത്തിയാല്‍ യുക്രൈനെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. അതേസമയം റഷ്യ ട്രൂപ്പുകളെ പിന്‍വലിക്കാന്‍ തീരുമാനിച്ചത് എണ്ണ പ്രതിസന്ധി അടക്കം ഇല്ലാതാക്കാന്‍ സഹായിച്ചേക്കും. വിപണിയില്‍ എണ്ണ കമ്പനികളുടെ ഓഹരി പുത്തനുണര്‍വുണ്ടായിരിക്കുകയാണ്. 2014ന് ശേഷം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയിരിക്കുകയാണ് എണ്ണ വില. നേരത്തെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളോടും പൗരന്‍മാരോടും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.

ഹൃദയത്തിനായി ഒടിടി ഓഫര്‍ കോടികള്‍, തിയേറ്ററുകള്‍ക്കായി ആ തീരുമാനമെടുത്തു, വെളിപ്പെടുത്തി നിര്‍മാതാവ്ഹൃദയത്തിനായി ഒടിടി ഓഫര്‍ കോടികള്‍, തിയേറ്ററുകള്‍ക്കായി ആ തീരുമാനമെടുത്തു, വെളിപ്പെടുത്തി നിര്‍മാതാവ്

Recommended Video

cmsvideo
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

English summary
russian troops leaving from ukrain border after military drills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X