സൗദി അറേബ്യയില്‍ ഇനി മാപ്പില്ല; കര്‍ശന പരിശോധന തുടങ്ങി, പിടിച്ചാല്‍ ശിക്ഷ ഉറപ്പ്!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: നിയമലംഘകര്‍ക്ക് അനുവദിച്ചിരുന്ന പൊതുമാപ്പ് ആനുകൂല്യം സൗദി അറേബ്യയില്‍ അവസാനിച്ചു. 90 ദിവസത്തെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി. സര്‍ക്കാരിന്റെ 15 വകുപ്പുകള്‍ ഒരുമിച്ചാണ് പരിശോധന നടത്തുന്നത്.

ഇനി പിടിക്കപ്പെട്ടാല്‍ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷയും പ്രവേശന വിലക്കുമില്ലാതെ രാജ്യം വിടാന്‍ അവസരമൊരുക്കുന്നതായിരുന്നു പൊതുമാപ്പ്.

Xpassport

തൊഴില്‍, താമസം, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം വിദേശികള്‍ പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്ക് മടങ്ങിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സ്‌പോണ്‍സറില്‍ നിന്നു ഒളിച്ചോടിയവരായി പ്രഖ്യാപിച്ചവര്‍ (ഹുറൂബ്) ക്കും നിയമപരമായി നാട്ടിലേക്ക് പോകുന്നവര്‍ക്കും പുതിയ വിസയില്‍ തിരികെ സൗദിയിലേക്ക് വരാന്‍ സാധിക്കുമെന്നതായിരുന്നു ഈ പൊതുമാപ്പിന്റെ പ്രത്യേകത. പിടികൊടുത്ത് നാട്ടിലേക്ക് പോയവര്‍ക്ക് ഇനി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചെത്താന്‍ അവസരമുണ്ട്.

പൊതുമാപ്പിന്റെ 90 ദിവസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇനി പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷ ലഭിക്കും. ചിലപ്പോള്‍ സൗദിയിലേക്ക് ഇനി തിരിച്ചുവരാന്‍ സാധിക്കാത്ത വിധമുള്ള ശിക്ഷയായിരിക്കും ലഭിക്കുക.

English summary
Saudi Arabia Amnesty duration ended
Please Wait while comments are loading...