Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൃഹദ് പദ്ധതിയുമായി സൗദി അറേബ്യ; ജിസിസിയില്‍ അത്ഭുതം സൃഷ്ടിക്കും, ഇന്ത്യയ്ക്ക് പ്രതീക്ഷ

റിയാദ്: രാജ്യത്തിന്റെ വിസകനം ഉന്നതിയിലെത്തിക്കാന്‍ ബൃഹദ് പദ്ധതിയുമായി സൗദി അറേബ്യ. പ്രധാന വരുമാന മാര്‍ഗമായ എണ്ണ കയറ്റുമതിയില്‍ വേറിട്ട പരീക്ഷണത്തിന് ഒരുങ്ങുകയാണ് രാജ്യം. ആഭ്യന്തര ഉല്‍പ്പാദനത്തിന് മറുമരുന്ന് കണ്ടെത്തി കയറ്റുമതി വര്‍ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ സൗദി അറേബ്യ ലക്ഷ്യം കണ്ടാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

സൗദി കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ തന്നെ യൂറോപ്പില്‍ നിന്നും വന്‍തോതില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സൗദിയും ഇറാഖുമാണ് യൂറോപ്പിന്റെ പ്രതിസന്ധി തരണം ചെയ്യാന്‍ രംഗത്തുവന്നിരിക്കുന്നത്....

1

സൗദി അറേബ്യയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ബദല്‍ മാര്‍ഗം കണ്ടെത്താനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്. നിലവില്‍ വൈദ്യുതി ഉല്‍പ്പാദനം പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ്. 50 ശതമാനത്തിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് പെട്രോളിയം ഉപയോഗിച്ചാണ്. ഇവിടെയാണ് ബദല്‍ പദ്ധതി ഒരുങ്ങുന്നത്.

2

പ്രകൃതി വാതകം ഉപയോഗിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് സൗദിയുടെ പദ്ധതി. കൂടാതെ പുനരുപയോഗ വസ്തുക്കള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതി തയ്യാറാക്കുകയാണ്. ഈ രണ്ട് പരിപാടികളിലും വിജയം കണ്ടാല്‍ ഒരു ദിവസം 10 ലക്ഷം ബാരല്‍ പെട്രോളിയം ബാക്കിയാകും. ഇത് കയറ്റുമതി ചെയ്യാനാണ് തീരുമാനം.

3

കൂടാതെ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുകയാണ് സൗദി. വില കുറഞ്ഞ എണ്ണയാണ് റഷ്യ നല്‍കുന്നത്. ഇതുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനം നടത്തുകയാണ് ചെയ്യുന്നത്. ഇതുവഴി മിച്ചം പിടിക്കുന്ന പെട്രോളിയം ഉല്‍പ്പനങ്ങള്‍ കയറ്റുമതി ചെയ്യുകയുമാണ്.

4

റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കുന്നത്. റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് സൗദി. വേനലില്‍ സൗദിയില്‍ വൈദ്യുതി ഉപയോഗം ഉയര്‍ന്ന അളവിലാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനാണ് റഷ്യയുടെ എണ്ണ കൂടുതല്‍ വാങ്ങുന്നത്.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

5

റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറച്ചിരിക്കുകയാണ് യൂറോപ്പ്. നേരത്തെ യൂറോപ്പ് പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ എണ്ണയും പ്രകൃതി വാതകവുമായിരുന്നു. അമേരിക്കന്‍ ഉപരോധം കാരണം യൂറോപ്പ് മാറി ചിന്തിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാനാണ് യൂറോപ്പിന്റെ നീക്കം. ഈ വേളയിലാണ് റഷ്യന്‍ എണ്ണ കൂടുതല്‍ വാങ്ങി, സ്വന്തം എണ്ണ യൂറോപ്പിലേക്ക് സൗദി കയറ്റി അയക്കുന്നത്.

6

സൗദി അറേബ്യയും ഇറാഖും കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുതല്‍ എണ്ണ യൂറോപ്പിലേക്ക് അയക്കുന്നുണ്ട്. ഒരു ദിവസം 10 ലക്ഷം ബാരല്‍ എണ്ണയാണ് സൗദി-ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഈജിപ്ത് വഴിയുള്ള എണ്ണക്കുഴലുകളിലൂടെയാണ് പശ്ചിമേഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് എണ്ണ എത്തുന്നത്.

7

2030 ആകുമ്പോഴേക്കും ഓരോ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ കൂടി മിച്ചം പിടിക്കാനാണ് സൗദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തുന്നത്. അസംസ്‌കൃത ഇന്ധനം ദഹിപ്പിച്ചാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നത്. ഇതിന് പകരം പ്രകൃതി വാതകവും പുനരുപയോഗ ഇന്ധനങ്ങളും ഇനി ഉപയോഗിക്കും. വില ഉയര്‍ന്ന സാഹചര്യത്തില്‍ സൗദി അറേബ്യ കൂടുതല്‍ എണ്ണ വിപണിയിലെത്തിച്ച് വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിലേക്കുള്ള ചുവട് വയ്ക്കുക കൂടിയാണ് സൗദി. ഇതാകട്ടെ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+