സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് നീട്ടി; മെയ് 17ന് ആരംഭിക്കുമെന്ന് പുതിയ അറിയിപ്പ്, ജാഗ്രത
റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്ന തിയ്യതി സൗദി അറേബ്യ നീട്ടി. മെയ് 17 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. നേരത്തെ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ കൊറോണ ഭീതി അകന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് തിയ്യതി നീട്ടിയത്. മെയ് 17ന് സര്‍വീസ് ആരംഭിക്കുന്ന വേളയിലും ശക്തമായ മുന്നൊരുക്കം നടത്തും. മാത്രമല്ല, കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സര്‍വീസ് തുടങ്ങുക.

സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സര്‍വീസ് തുടരും. കൊറോണ ഭീതി അകന്നിട്ടുള്ള രാജ്യങ്ങളിലേക്ക് മാത്രമേ ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തൂ എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇനിയും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞാല്‍ സാഹചര്യം വിലയിരുത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
ഗള്‍ഫിലെ പല രാജ്യങ്ങളും കടുത്ത നിയന്ത്രണമാണ് വിമാന സര്‍വീസുകളുടെ കാര്യത്തില്‍ നടപ്പാക്കിയിട്ടുള്ളത്. ഒമാന്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒമാനിലെ ടൂറിസം മേഖലയെ പൂര്‍ണമായി തളര്‍ത്തിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ഭീതി തുടരുന്ന സാഹചര്യമാണിപ്പോഴുള്ളത്. യുഎഇയും ഖത്തറും മാത്രമാണ് വിമാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്താതത്.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications