കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം തീരുമാനം മാറ്റി; സൗദി കിരീടവകാശി ഇന്ത്യയില്‍ എത്തില്ല, കാരണം ഇതാണ്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന തിയ്യതി മാറ്റി. അവസാന നിമിഷമാണ് ഇത് സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടായത്. നവംബര്‍ 14ന് ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ എത്താനാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള തീരുമാനവും മാറ്റിയിട്ടുണ്ട്. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിന്‍ സല്‍മാന്‍ ഇന്തോനേഷ്യയില്‍ വച്ച് ചര്‍ച്ച നടത്തിയേക്കും. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

നവംബര്‍ 14ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. ഏതാനും മണിക്കൂറുകള്‍ മാത്രമേ അദ്ദേഹം ഡല്‍ഹിയിലുണ്ടാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി വേഗം മടങ്ങുമെന്നുമായിരുന്നു വിവരം. എന്നാല്‍ ഈ സന്ദര്‍ശനം ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

2

ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ ബാലിയിലാണ് ഇത്തവണ ജി-20 ഉച്ചകോടി നടക്കുന്നത്. ലോകത്തെ പ്രധാന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ഇന്ത്യയും പാകിസ്താനും സൗദി അറേബ്യയുമെല്ലാം ഇതില്‍ പങ്കെടുക്കുന്നുണ്ട്.

4

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്തോനേഷ്യയിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കും. 15-16 തിയ്യതികളില്‍ ബാലിയിലാണ് ലോക നേതാക്കളുടെ സമ്മേളനം. ഇവിടേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യയിലും പാകിസ്താനിലും ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. യാത്രാ ക്രമീകരണങ്ങളില്‍ വന്ന മാറ്റമാണ് ഇന്ത്യാ സന്ദര്‍ശനം മാറ്റിയതത്രെ.

4

അടുത്തിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അദ്ദേഹം ബിന്‍ സല്‍മാന് കൈമാറുകയുണ്ടായി. സൗദിയുടെ ദേശീയ ദിനത്തിന് ആശംസ അറിയിച്ചും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുമായിരുന്നു കത്ത്. ഈ ക്ഷണം സ്വീകരിച്ചാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തേണ്ടിയിരുന്നത്.

5

പുതിയ സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിയെങ്കിലും വൈകാതെ മറ്റൊരു തിയ്യതിയില്‍ അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. ഇന്ത്യയും പാകിസ്താനും സന്ദര്‍ശിക്കാതെ ബിന്‍ സല്‍മാന്‍ നേരെ ഇന്തോനേഷ്യയിലേക്ക് പോകുകയും തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. മറ്റൊരു തിയ്യതിയില്‍ ഈ രണ്ടു രാജ്യങ്ങളും സന്ദര്‍ശിക്കുമെന്നുമാണ് പുതിയ വാര്‍ത്തകള്‍.

Qatar News: ഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷംQatar News: ഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷം

6

ഇന്ത്യയിലെത്തുന്ന വേളയില്‍ സൗദി അറേബ്യന്‍ കിരീടവകാശി വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും ഊര്‍ജ രംഗത്ത് വലിയ സഹകരണത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്ന് ബിന്‍ സല്‍മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ വരുന്ന സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,

7

സൗദിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാകിസ്താന്‍ മുന്നോട്ട് പോകുന്നത്. ബിന്‍ സല്‍മാന്‍ എത്തുമ്പോള്‍ കൂടുതല്‍ സഹായം ലഭിക്കുമെന്നും പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ ചൈനയും സൗദിയും പ്രഖ്യാപിച്ച സാമ്പത്തിക സഹായം പാകിസ്താന് വലിയ പ്രതീക്ഷയായിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പാകിസ്താന്‍ കൂടുതല്‍ സഹായം വിദേശരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

Qatar News: ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വംQatar News: ഖത്തറില്‍ ഒരില അനങ്ങിയാല്‍ ഇവരറിയും!! വമ്പന്‍ സുരക്ഷ; 13 രാജ്യങ്ങളുടെ സേന... അപൂര്‍വം

English summary
Saudi Arabia Crown Prince Mohammad bin Salman Cancelled India Visit Due To Scheduling Issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X