കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ബ്രദര്‍ഹുഡ് തീവ്രവാദി സംഘടനയെന്ന് സൗദി

  • By Aswathi
Google Oneindia Malayalam News

റിയാദ്: മുസ്ലീം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചു. മുസ്ലീം ബ്രദര്‍ഹുഡിനോടുള്ള അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും അംബാസിഡറെ തിരിച്ചുവിളിച്ചതിന്റെ തുടര്‍ച്ചയായാണ് സിറിയയിലെ അല്‍ഖ്വയ്ദ ബന്ധമുള്ള രണ്ട് സംഘടനകളെയും ഉള്‍പ്പെടുത്തി സൗദി അറേബ്യ ഭീകര സംഘനനയായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുസ്ലീം ബ്രദര്‍ഹുഡിന് പുറമെ സിറിയന്‍ വിമതരുമായി പോരാടുന്ന ജീഹാദി ഗ്രൂപ്പുകളായ നുസ്‌റ ഫ്രണ്ടും ലവന്റിനുമാണ് ഭീകരസംഘടനകളായി പ്രഖ്യാപിച്ച മറ്റ് രണ്ട് സംഘടനകള്‍. സിറിയയില്‍ പോരാട്ടം തുടരുന്ന സൗദി പൗരന്‍മാര്‍ 15 ദിവസത്തിനകം സൗദിയിലേക്ക് തിരച്ചുവരണമെന്നും സൗദി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

muslim-brotherhood

കടുത്ത നിലപാടുകളുള്ള ഇസ്ലാമിസ്റ്റ് സംഘടനകളേയാണ് സൗദി അറേബ്യ ഇപ്പോള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡിനെ ഈ പട്ടികയില്‍പ്പെടുത്തി എന്നതാണ്. ഈജിപ്റ്റിനു പുറകെ സൗദിയും മുര്‍സി അനുകൂലികളോട് കടുത്ത നിലപാട് തുടരുകയാണ്. കഴിഞ്ഞ ദിവസം ഖത്തറിലെ അംബാസിഡറെ തിരിച്ചുവിളിച്ചതും ഖത്തറിന്റെ മുസ്ലീം ബ്രദര്‍ഹുഡിനോടുള്ള അനുകൂല നിലപാടിനെ തുടര്‍ന്നാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള തടവു ശിക്ഷ 20 വര്‍ഷമായി വര്‍ദ്ധിപ്പിച്ചത് അടുത്തിടെയാണ്. ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഓഫ് ഇറാഖ്, യമനില്‍ പ്രവര്‍ത്തിക്കുന്ന ഷിയാ ഹുദിയേയും ഈ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയാണ് മുസ്ലീം ബ്രദര്‍ഹുഡ്ഡിന് രൂപം നല്‍കിയത്.

English summary
Saudi Arabia has formally designated the Muslim Brotherhood a terrorist organization.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X