ഗള്‍ഫില്‍ സാമ്പത്തിക ഞെരുക്കം; ശമ്പളം വെട്ടിക്കുറക്കും!! നടപടിയെടുത്തില്ലെങ്കില്‍ തകരും

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക ഞെരുക്കം | Oneindia Malayalam

  ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മരവിപ്പ് നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇനിയും ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ സൗദിയും യുഎഇയും ശക്തമായ ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

  അറബ് രാജ്യങ്ങള്‍ മൊത്തം പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിസന്ധിയാണ് ഐഎംഎഫ് പ്രധാനമായും ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന്റെ പല പദ്ധതികളും ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫില്‍ ഇനിയും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കും. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

   ശമ്പളം വെട്ടിക്കുറയ്ക്കണം

  ശമ്പളം വെട്ടിക്കുറയ്ക്കണം

  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ് ഗള്‍ഫ് ഭരണാധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദുബായില്‍ സംഘടിപ്പിച്ച പ്രത്യേക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് ഐഎംഎഫ് മേധാവി ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് വിശദീകരിച്ചത്.

   സബ്‌സിഡികള്‍ പൂര്‍ണമായും

  സബ്‌സിഡികള്‍ പൂര്‍ണമായും

  സര്‍ക്കാര്‍ ചെലവുകള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കണം. ശമ്പളം മാത്രമല്ല, സബ്‌സിഡികള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇപ്പോള്‍ സബ്‌സിഡി ഇനത്തില്‍ വലിയ തുക ചെലവ് വരുന്നുണ്ടെന്നും ഇതില്ലാതാക്കണമെന്നുമാണ് നിര്‍ദേശം.

   ജോലി അവസരങ്ങള്‍

  ജോലി അവസരങ്ങള്‍

  നിലവില്‍ സൗദി അറേബ്യയും യുഎഇയും നിരവധി ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും മതിയാകില്ലെന്നാണ് ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പ്. യുവജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

  പ്രധാന നിര്‍ദേശങ്ങള്‍

  പ്രധാന നിര്‍ദേശങ്ങള്‍

  ഗള്‍ഫ് മേഖലയില്‍ യുവജനങ്ങള്‍ക്ക് ജോലി ഉറപ്പാക്കണം. വലിയ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണം. സര്‍ക്കാരിന്റെ ചെലവുകള്‍ തീരെ ചുരുക്കണം. സബ്‌സിഡികള്‍ പൂര്‍ണമായും ഇല്ലാതാക്കണം തുടങ്ങിയവയാണ് പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം.

  ബജറ്റ് പ്രതിസന്ധി

  ബജറ്റ് പ്രതിസന്ധി

  ഐഎംഎഫ് നേരത്തെ നല്‍കിയ നിര്‍ദേശം അനുസരിച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച രാജ്യങ്ങളെ ലഗാര്‍ദ് അഭിനന്ദിച്ചു. ഇനിയും നടപടികള്‍ സ്വീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ബജറ്റ് കമ്മി നേരിടുന്ന കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.

   വളര്‍ച്ച കുറഞ്ഞു

  വളര്‍ച്ച കുറഞ്ഞു

  കഴിഞ്ഞ വര്‍ഷം അറബ് രാജ്യങ്ങളില്‍ മൊത്തം 1.9 ശതമാനത്തിന്റെ വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പകുതി മാത്രമേ ഇത് വരൂ. അറബ് മോണിറ്ററി ഫണ്ട് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

  ചെലവ് 55 ശതമാനം അധികം

  ചെലവ് 55 ശതമാനം അധികം

  ഗള്‍ഫ് രാജ്യങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ 55 ശതമാനം അധികമാണ് സര്‍ക്കാര്‍ ചെലവ്. സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം, പൊതു നിക്ഷേപം എന്നീ കാര്യങ്ങളില്‍ പോരായ്മ സംഭവിക്കരുതെന്നും ഐഎംഎഫ് ഓര്‍മിപ്പിച്ചു.

  ഉപയോഗിക്കാത്ത പണം

  ഉപയോഗിക്കാത്ത പണം

  സൗദി അറേബ്യയുടെ നടപടികള്‍ ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. പുതിയ പദ്ധതികള്‍ പരമാവധി ചെലവ് ചുരുക്കാന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മാത്രമല്ല, നീക്കവച്ച ശേഷം ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  സബ്‌സിഡി 9800 കോടി ഡോളര്‍

  സബ്‌സിഡി 9800 കോടി ഡോളര്‍

  ഊര്‍ജ മേഖലയ്ക്ക് വേണ്ടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലും സബ്‌സിഡി നല്‍കുന്നത്. 2015ല്‍ സബ്‌സിഡി 11700 കോടി ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചിട്ടുണ്ടെങ്കിലും 9800 കോടി ഡോളര്‍ നല്‍കുന്നുണ്ടെന്നും അറബ് മോണിറ്ററി ഫണ്ട് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ ഹാമിദി പറയുന്നു.

  പ്രവാസികള്‍ക്ക് തിരിച്ചടി

  പ്രവാസികള്‍ക്ക് തിരിച്ചടി

  ഈ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ എണ്ണ ഉള്‍പ്പെടെയുള്ളവയ്ക്ക് വില വന്‍തോതില്‍ വര്‍ധിക്കും. അതാകട്ടെ, രാജ്യത്ത് ജീവിത ചെലവ് വന്‍തോതില്‍ ഉയരാനും കാരണമാകും. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഒന്നാണിത്.

  പ്രതിസന്ധി ഒഴിവാക്കാന്‍

  പ്രതിസന്ധി ഒഴിവാക്കാന്‍

  ജോലിയില്ലാതെ നിരവധി അഭ്യസ്ഥ വിദ്യരുണ്ടെന്നാണ് ഐഎംഎഫ് നല്‍കിയ മറ്റൊരു മുന്നറിയിപ്പ്. ഈ യുവജനങ്ങള്‍ക്ക് ജോലി നല്‍കിയാല്‍ കടുത്ത പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കും. അതിന് ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

   ഇതുവരെ സംഭവിച്ചത്

  ഇതുവരെ സംഭവിച്ചത്

  സൗദി അറേബ്യ സ്വദേശി വല്‍ക്കരണം ശക്തമാക്കിയത് നേരത്തെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തായിരുന്നു. ഇപ്പോള്‍ വീണ്ടും മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ സൗദിയും യുഎഇയും കുവൈത്തും സ്വീകരിച്ചേക്കും. അതാകട്ടെ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയുമായിരിക്കും.

  ഒമാനില്‍ മോദി കത്തിക്കയറി; ആളില്ലാ കസേരകള്‍ സാക്ഷി!! മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസും സിപിഎമ്മും

  നടുറോഡില്‍ ഇന്‍സ്‌പെക്ടറും എസ്‌ഐയും പൊരിഞ്ഞ തല്ല്;അന്തംവിട്ടു നാട്ടുകാര്‍!! ചര്‍ദ്ദിച്ച് കുഴഞ്ഞുവീണു

  English summary
  IMF chief urges Arab states to slash spending, halt energy subsidies

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്