Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കടുത്ത നിയന്ത്രണം; പ്രവാസികള്‍ സൂക്ഷിക്കണം, ലംഘിച്ചാല്‍ അഴിക്കുള്ളിലാകും

പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സൗദി സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്.

ന്യൂഡല്‍ഹി: വിശുദ്ധ റമദാനോട് അനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമാണുണ്ടാകുക. അതുകൊണ്ടുതന്നെ പ്രവാസികള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. മാര്‍ച്ച് 22നാണ് റമദാന്‍ മാസം ആരംഭിക്കുക എന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ സംഭാവനകള്‍ നല്‍കുന്നതിനും പിരിവ് നടത്തുന്നതിലും നിയന്ത്രണമുണ്ട്. പള്ളികളിലെ നിസ്‌കാരം സംപ്രേഷണം ചെയ്യാനും പാടില്ല. ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് ഒപ്പുവച്ച സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ഭക്ഷണം നല്‍കുമ്പോള്‍

ഭക്ഷണം നല്‍കുമ്പോള്‍

വിശ്വാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് പള്ളികളില്‍ പണം ശേഖരിക്കാന്‍ പാടില്ല. ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പള്ളിക്കകത്ത് വച്ച് നടത്തരുത്. പകരം പള്ളിയോട് ചേര്‍ന്ന് ഒരുക്കിയ സൗകര്യങ്ങളില്‍ ആകാം. പള്ളിയിലെ ഇമാമിന്റെയും ബാങ്ക് വിളിക്കുന്ന മുഅദ്ദിന്റെയും നിയന്ത്രണത്തിലാകണം എല്ലാ കാര്യങ്ങളും നടക്കേണ്ടത് എന്നും പുതിയ നിര്‍ദേശത്തില്‍ സൗദി ഭരണകൂടം വ്യക്തമാക്കി.

ക്യാമറ വേണ്ട

ക്യാമറ വേണ്ട

പള്ളികളില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ടത് ഇമാമും മുഅദ്ദിനുമാണ്. അവശ്യമായ എന്തേലും തടസങ്ങളുണ്ടേല്‍ മാത്രമേ ഇവര്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കൂ. നോമ്പ് തുറ, തറാവീഹ്, തഹജ്ജുദ്, ഇഅ്ത്തികാഫ് തുടങ്ങിയ എല്ലാ പ്രാര്‍ഥനകള്‍ക്കും ചുക്കാന്‍ പിടിക്കേണ്ടത് ഇമാമും മുഅദ്ദിനുമാണ്. മറ്റുള്ളവര്‍ നേതൃത്വം നല്‍കരുത്. പ്രാര്‍ഥനകള്‍ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ പാടില്ല.

കുട്ടികളെ കൊണ്ടുവരേണ്ട

കുട്ടികളെ കൊണ്ടുവരേണ്ട

പള്ളികളില്‍ ക്യാമറ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രാര്‍ഥനകളില്‍ തടസമുണ്ടാകാതിരിക്കാനാണിത്. അതേസമയം, ചില നിയന്ത്രണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമര്‍ശനം ഉയരുന്നു

വിമര്‍ശനം ഉയരുന്നു

ഇസ്ലാം പൊതുജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം കുറയ്ക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ഉപകരിക്കൂ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യം സൗദി മന്ത്രാലയ വക്താവ് നിഷേധിച്ചു. അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സര്‍ക്കാര്‍ നിലപാട് വിശദമാക്കുകയും ചെയ്തു.

സര്‍ക്കാര്‍ വിശദീകരണം

സര്‍ക്കാര്‍ വിശദീകരണം

പള്ളികളില്‍ വച്ച് നോമ്പു തുറക്കുന്നത് തടയുന്നില്ല. എന്നാല്‍ ഉത്തരവാദപ്പെട്ട വ്യക്തിയുടെ സാന്നിധ്യമുണ്ടാകണം എന്നാണ് പറയുന്നത്. പള്ളികള്‍ വൃത്തിഹീനമാകുന്നത് തടയാനാണ് പുറത്ത് സൗകര്യമൊരുക്കണം എന്ന് നിര്‍ദേശിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ അവിശ്വാസമുള്ളത് കൊണ്ടല്ല ക്യാമറ ഉപയോഗം നിരോധിച്ചതെന്നും സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+