സൗദിയില്‍ സ്ത്രീകളുടെ വസ്ത്രധാരണം മാറും; ഇളവുകളുമായി പ്രമുഖ പണ്ഡിതന്‍!! രാജ്യം മോഡേണാകുന്നു

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ യാഥാസ്ഥിതിക ചിന്താഗതികള്‍ വിട്ട് പുതിയ വഴിയില്‍ സഞ്ചരിക്കുന്നു. രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയിലും മാറ്റം വേണമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുന്നു.
ചില ഫെമിനിസ്റ്റുകള്‍ ഈ അഭിപ്രായം നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും രാജ്യത്തെ പ്രമുഖ പണ്ഡിതന്‍ സമാന പ്രതികരണവുമായി രംഗത്തുവരുന്നത് ആദ്യമാണ്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതുള്‍പ്പെടെയുള്ള നിരവധി സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് വസ്ത്ര ധാരണ രീതിയും മാറ്റാമെന്ന് പണ്ഡിതന്‍ അഭിപ്രായപ്പെട്ടത്....

സ്ത്രീകള്‍ ശരീരം മൊത്തം

സ്ത്രീകള്‍ ശരീരം മൊത്തം

സൗദിയിലെ സ്ത്രീകള്‍ ശരീരം മൊത്തം മറച്ചാണ് സാധാരണ പുറത്തിറങ്ങാറ്. ചിലര്‍ മുഖവും മുന്‍കൈയ്യും വെളിയില്‍ കാണിക്കാറുണ്ട്. അയഞ്ഞ വസ്ത്രമാണ് സാധാരണ സ്ത്രീകള്‍ ധരിക്കാറ്.

അബായ നിര്‍ബന്ധമില്ല

അബായ നിര്‍ബന്ധമില്ല

എന്നാല്‍ സ്ത്രീകള്‍ ധരിക്കുന്ന അയഞ്ഞ വസ്ത്രമായ അബായ ധരിക്കല്‍ നിര്‍ബന്ധമില്ലെന്നാണ് പണ്ഡിതന്റെ അഭിപ്രായം. ശൈഖ് അബ്ദുല്ല അല്‍ മുത്‌ലഖ് ആണ് ഇക്കാര്യം പറഞ്ഞത്. സൗദി പണ്ഡിത സഭയില്‍ അംഗമാണ് ശൈഖ് അബ്ദുല്ല.

അടിച്ചേല്‍പ്പിക്കേണ്ട

അടിച്ചേല്‍പ്പിക്കേണ്ട

അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ശൈഖ് അബ്ദുല്ല ഒരു റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതി. അബായ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ശതമാനം സ്ത്രീകളും

90 ശതമാനം സ്ത്രീകളും

മുസ്ലിം ലോകത്തെ 90 ശതമാനം സ്ത്രീകളും അബായ ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ അബായ ധരിക്കണമന്ന് സൗദിയില്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. സഭ്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

ലഭിക്കുന്ന സൂചന

ലഭിക്കുന്ന സൂചന

സൗദിയിലെ മുതിര്‍ന്ന പണ്ഡിതനായി കണക്കാക്കുന്ന വ്യക്തിയാണ് ശൈഖ് അബ്ദുല്ല. അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത് സ്ത്രീകള്‍ക്ക് വസ്ത്ര ധാരണത്തില്‍ ഇളവ് ലഭിക്കാന്‍ പോകുന്നുവെന്ന സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാപക പരിഷ്‌കാരം

വ്യാപക പരിഷ്‌കാരം

സൗദി കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വ്യാപക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. സാമ്പത്തിക, സാമൂഹിക മേഖലകളിലെല്ലാം നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ അഭിപ്രായവും പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

ഇസ്ലാമിക നിയമം

ഇസ്ലാമിക നിയമം

ഇസ്ലാമിക നിയമാവലിയായ ശരീഅ അനുസരിച്ചാണ് സൗദിയിലെ ചട്ടങ്ങള്‍. സ്ത്രീകള്‍ ശരീരം മൊത്തം മറയ്ക്കണമെന്ന് പറയുന്ന പണ്ഡിതന്‍മാരുണ്ട്. എന്നാല്‍ മുഖവും മുന്‍കൈയ്യും മറച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് പറയുന്ന പണ്ഡിതന്‍മാരുമുണ്ട്.

 സ്ത്രീകളിലെ മാറ്റങ്ങള്‍

സ്ത്രീകളിലെ മാറ്റങ്ങള്‍

അതേസമയം, സൗദി അറേബ്യയില്‍ സ്ത്രീകള്‍ അബായ ധരിക്കാറുണ്ടെങ്കിലും അടുത്തിടെ ചില പ്രകടമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് കറുപ്പ് അബായ മാത്രമാണ് അവര്‍ ധരിച്ചിരുന്നത്. എന്നാല്‍ വിവിധ നിറത്തിലുള്ള അബായകള്‍ സൗദി സ്ത്രീകള്‍ ഇപ്പോള്‍ ധരിക്കാറുണ്ട്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ് റിയാദിലെ പ്രധാന തെരുവില്‍ അബായ ധരിക്കാതെ എത്തിയ സ്ത്രീയെ കസ്റ്റഡിയിലെടുത്തത് വലിയ വാര്‍ത്തയായിരുന്നു. മതകാര്യ പോലീസിന്റെ പരാതി കണക്കിലെടുത്തായിരുന്നു യുവതിയുടെ അറസ്റ്റ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.

ഇളവുകള്‍ ഇങ്ങനെ

ഇളവുകള്‍ ഇങ്ങനെ

സ്ത്രീകള്‍ക്ക് കായിക മല്‍സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സന്ദര്‍ശിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഹെവി വാഹനങ്ങള്‍ ഓടിക്കാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കും.

റെസ്‌റ്റോറന്റുകളില്‍ ജോലി

റെസ്‌റ്റോറന്റുകളില്‍ ജോലി

അതേസമയം, തന്നെ സ്ത്രീകള്‍ക്ക് റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കാനും ആലോചനയുണ്ട്. വളരെ വേഗത്തിലാണ് സൗദിയില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജോലികളില്‍ സ്ത്രീകളെ കൂടുതല്‍ നിയമിക്കുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

മുന്‍നിരയിലേക്ക്

മുന്‍നിരയിലേക്ക്

സ്വദേശി വല്‍ക്കരണത്തിന് പിന്നാലെയാണ് സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സൗദിയില്‍ സ്ത്രീകള്‍ ജോലിക്ക് പോകാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള നീക്കങ്ങളാണിപ്പോള്‍ നടപ്പാക്കുന്നത്. കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

സൗദിയില്‍ മൊത്തം തൊഴിലില്ലായ്മ 12 ശതമാനമാണ്. എന്നാല്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ 33 ശതമാനമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഭരണകൂടത്തിന്റെ ശ്രമം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ നേരത്തെ കുറവായിരുന്നു. ഈ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നതോടെയാണ് ജോലി നല്‍കാനുള്ള തീരുമാനവും വരുന്നത്.

 ശാക്തീകരണം

ശാക്തീകരണം

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആലോചന ആരംഭിച്ചത്. രാജ്യത്തിന്റെ തൊഴില്‍സംസ്‌കാരത്തില്‍ വന്‍ മാറ്റമാണ് വരാന്‍ പോകുന്നത്. സ്ത്രീകള്‍ക്ക് റസ്റ്റോറന്റുകളില്‍ ജോലി നല്‍കുന്നതിന് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് ഇതിന് തയ്യാറായെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

സ്വകാര്യമേഖല

സ്വകാര്യമേഖല

സ്വകാര്യമേഖലയിലേക്ക് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നത്. സ്വകാര്യമേഖലയില്‍ സ്ത്രീകള്‍ 20 ശതമാനം മാത്രമേയുള്ളൂവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. 2030 ആകുമ്പോഴേക്കും വനിതാ ജോലിക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇപ്പോഴുള്ളത് 20 ശതമാനം മാത്രമാണ്. അത് 30 ശതമാനമാക്കുക എന്നതാണ് ലക്ഷ്യം.

 വാണിജ്യ സിനിമ

വാണിജ്യ സിനിമ

വാണിജ്യ സിനിമകള്‍ ഉടന്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷത്തിന് ശേഷമാണ് സിനിമ സൗദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുണം ചെയ്യില്ല

ഗുണം ചെയ്യില്ല

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

വരുമാനം ലക്ഷ്യം

വരുമാനം ലക്ഷ്യം

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിച്ചേക്കും.

സൈമണ്‍ മാഷ് എന്തുപിഴച്ചു, മതംമാറിയതോ? മൃതദേഹത്തോട് പാടില്ല ഈ ക്രൂരത!!

അബുദാബിയില്‍ കൃഷ്ണനും ശിവനും അയ്യപ്പനും; എല്ലാവര്‍ക്കും സ്വാഗതം!! ഗള്‍ഫില്‍ ഇങ്ങനെ ആദ്യം

English summary
Long robes not necessary attire for Saudi women: senior cleric

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്